മീനാക്ഷി കല്യാണം 2 [നരഭോജി] 2000

കണ്ണൊക്കെ ചുവന്നു , അവൻ കയ്യൊക്കെ ചുരുട്ടിപിടിച്ചു, വിറച്ചിട്ടാണ് വരുന്നത് , എന്റെ കോളറിലെ സതീശന്റെ പിടുത്തവും , മുഖത്തെ പാടും കണ്ടോടെ കൂടെ അവൻ പിന്നെ ഒന്നും നോക്കിയില്ല . ചേട്ടനേം അഭീനേം തള്ളി മാറ്റി അവൻ ആദ്യത്തെ കാല് വച്ചതു സതീശന്റെ നെഞ്ചത്തായിരുന്നു . അവൻ തെറിച്ചു ചുമരിൽ അടിച്ചു വീണു , പിന്നെ അവിടെ അടി പൊടി പൂരം ആയിരുന്നു , അവര് മൂന്ന് പേരണ് കയറി വന്നതെങ്കിലും മുപ്പതു പേരുടെ ബഹളം ഉണ്ടാക്കി . ആരൊക്കെയോ തെറിച്ചു ചുമരി ഇടിച്ചു വീണു, ആരൊക്കെയോ ജനലിൽ കൂടെ പുറത്തേക്കു വീണു , ആരൊക്കെയോ കരയുന്നുണ്ട് ,   ആരുടെ  ഒക്കെയോ എല്ലു ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ട് , ഞാൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിൽ മുഖം താഴ്ത്തി, ഈ കലാപത്തിനിടയിൽ നിന്നു . അജുവും ശരത്തും നിർത്താതെ തെറിവിളിക്കുന്നുണ്ട് , ജോൺ സൈലന്റ് ആയിട്ടു ഇരുന്നാലും നല്ല പണി പണിയുന്നുണ്ട്. ആരെയോ എടുത്ത് ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിഞ്ഞത് അവനാണ്. ഞാൻ ചുറ്റും നോക്കി അഭിയും ചേട്ടനും രാഘവ മാമനും ഒഴിച്ച്, എല്ലാവരും നിലത്തു കിടക്കണുണ്ട്, ഒന്നിലും ഇല്ലാത്ത മനുവിനു വരെ തല്ലു കിട്ടിയിട്ടുണ്ട് , രാഘവ മാമനെ കൈ വക്കാഞ്ഞത് നന്നായി ഒരു ഹാർട്ട് അറ്റാക്ക് കഴിഞ്ഞ മനുഷ്യനാ , ചെലപ്പോ അതോടെ കൈയിൽ പെടും.

“ഇതെന്താ അജു ഗുണ്ടയിസോ?” രാഘവ മാമൻ പേടിയോടെ പറയുന്നുണ്ടായിരുന്നു .

അജു : ഫ.. , പന്ന പരട്ട കെളവ  , പിന്നെ താനിവിടെ കാട്ടികൂട്ടിയിരുന്നതു എന്താടോ,.. പൂർവവിദ്യാർത്ഥി സംഗമമോ .തന്റെ തല മണ്ട അടിച്ചു പൊളിക്കണ്ടതാ , പിന്നെ ഇവളുടെ അച്ഛൻ അല്ലെന്നു വച്ചിട്ടാണ് .

 

ആരെങ്കിലും മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ അജു പോക്കറ്റിൽ നിന്ന് മഞ്ഞച്ചരടിൽ കോർത്ത ആ താലി പുറത്തെടുത്തു .

അജു : അരവിന്ദാ കെട്ടട താലി …….., ആരാ തടയുന്നതെന്നു ഞങ്ങൾ കാണട്ടെ .

(അവൻ അതെന്റെ നേരെ എറിഞ്ഞു , ഞാൻ അത് പിടിച്ചു മീനാക്ഷിയെ നോക്കി , അവൾ ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല .ഇവളോടെനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത കടപ്പാടുണ്ട് , എന്റെ ജീവിതം തകർന്നു തരിപ്പണം ആയാലും , അവൾ ആഗ്രഹിച്ച ജീവിതം കിട്ടണം .എന്റെ ഉള്ളിൽ ആരോ പറഞ്ഞു .

മറ്റു വഴികൾ ഇല്ല , ഞാൻ അവളെ അടർത്തി മാറ്റി , ഒരു ആലസ്യത്തിൽ എന്താണ് നടക്കുന്നെതെന്നു പോലും അറിയാതെ അവൾ എന്നെ നോക്കി . ഞാൻ പിന്നീട് ആലോചനക്ക് നിന്നില്ല. ചുറ്റും ചിതറി കിടക്കുന്ന അവളുടെ ബന്ധു ജനങ്ങളെയും , മുകളിൽ കത്തി നിൽക്കുന്ന സൂര്യനെയും സാക്ഷി നിർത്തി ഞാൻ മീനാക്ഷിക്ക് മിന്നുകെട്ടി . അവൾക് എന്താണ് നടക്കുന്നതെന്ന് മനസിലാക്കി എടുക്കാൻ തന്നെ സമയം എടുത്തു . എന്ത് ചെയ്യണം എന്ന് അറിയാതെ താലിയിൽ നോക്കി കുറച്ചു നേരം നിന്നതിനു ശേഷം നിലത്തു നോക്കി കരയാൻ തുടങ്ങി.

: വെറുതെ നാല് ചുമരിനുള്ളിൽ നിന്ന് താലി കെട്ടിയാൽ കല്യാണം ആവുമോ, അതിനു അതിന്റെതായ നടപടികൾ ഇല്ലേ .

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *