: ഞാൻ ചെന്നൈ രജിസ്റ്റർ ഓഫീസിൽ വിളിച്ചു എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. (അതിനു ഉത്തരം പറഞ്ഞത് കളക്ടർ ചേട്ടൻ ആയിരുന്നു .)
എല്ലാവരും ചേട്ടനെ നോക്കി, ചേട്ടൻ അജുവിനെ നോക്കി . അവൻ ചിരിച്ചു കാണിച്ചു. അവൻ ഇന്നലെ തന്നെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.
എല്ലാവരും കൂടി ഒത്തുകളിച്ചു അവസാനം എന്നെ തോൽപ്പിച്ചു അല്ലേ , സന്തോഷം, എന്താച്ചാ ആയിക്കോ . രാഘവ മാമൻ മീനാക്ഷിയെയും എന്നെയും ചേട്ടനെയും അജുവിനെയും ഒരു കറങ്ങി നോക്കി, കണ്ണ് തുടച്ചു എല്ലാരേയും വിളിച്ചു ഇറങ്ങിപോയി.
ബാക്കി അവിടെ, ചേട്ടനും,അഭിയും,ഞാനും, മീനാക്ഷിയും, പിന്നെ അജുവും പിള്ളേരും മാത്രം ശേഷിച്ചു . ഇപ്പോ അവരെ പറഞ്ഞു മനസിലാക്കുക ടാസ്‌ക് ആയതു കൊണ്ട് ഞാൻ അതിനു മുതിർന്നില്ല. രജിസ്റ്റർ ചെയ്തു ഒരു മാസം കഴിഞ്ഞു, വന്നു ഒപ്പിട്ടാൽ മാത്രമേ കല്യാണം ആവു എന്ന് എനിക്ക് അറിയാവുന്നതു കൊണ്ട്. ഞാൻ രെജിസ്ട്രേഷനും നിന്ന് കൊടുത്തു. ഒരുമാസത്തിൽ എന്തായാലും അവളുടെ കാമുകൻ തിരിച്ചു വരും എന്ന വിശ്വാസത്തിൽ അവളും, അവൾക് ഇപ്പോൾ എന്നെ അത്ര വിശ്വാസം പോരാ എന്നെനിക്ക് തോന്നി.ഇനി ഒരു പെണ്ണും കിട്ടാതെ നിന്നുപോയ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കുന്നതാണെങ്കിലോ , അവൾ സംസാരിക്കാതെ, എന്നെ നോക്കാതെ അകന്നാണ് നില്കുന്നത്, ഇത് കഴിഞ്ഞു പറഞ്ഞു മനസിലാക്കാം. രജിസ്ട്രേഷന് പോയത് നന്നായി, പോകുന്ന വഴിക്കു മനസ് മാറിയ രാഘവമാമനും ആൾക്കാരും രജിസ്ട്രേഷന്റെ സമയത്തു അവിടെ എത്തി അതിൽ പങ്കുചേർന്നു. അപ്പോ എല്ലാവരും വിശ്വസിച്ചു, ഒരു വകക്ക് കൊള്ളാത്ത, വെറും വേസ്റ്റ് ആയ എന്നോടും മീനാക്ഷിയെ പോലൊരു പെൺകുട്ടിക്ക് പ്രണയം തോന്നും എന്ന്. എനിക്കെന്തോ അതിൽ ചെറിയ ഒരു സന്തോഷം തോന്നി. രാഘവ മാമനും,കളക്ടർ ചേട്ടനും നാട്ടുകാരെയും, വീട്ടുകാരെയും പറഞ്ഞു മനസിലാക്കിയിട്ട് വിളിക്കാൻ വരം എന്ന് പറഞ്ഞു തിരിച്ചു പോയി , ഒരു തിരക്കും ഇല്ല , വന്നില്ലെങ്കിലും കൊഴപ്പല്യ ഞാൻ മനസ്സി പറഞ്ഞു .
അഭി അജുവിനും പിള്ളേർക്ക് ഒപ്പം വരാം എന്ന് പറഞ്ഞു അവിടെ നിന്നു. അവനു മാത്രം എന്തോ ഇതിലൊക്കെ സംശയം ഉണ്ടെന്നു എനിക്ക് തോന്നി.
അങ്ങനെ വിശ്വവിഖ്യാതമായമായ ആ പകൽ, രാത്രിക്കു വേണ്ടി വഴി മാറി കൊടുക്കണ്ടി വന്നു , എന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്ന സംഭവ വികാസങ്ങളുടെ പ്രതിഫലനം എന്നപോലെ.
**********************************
❤️❤️❤️