മീനാക്ഷി കല്യാണം 2 [നരഭോജി] 2000

പറഞ്ഞിരിക്കലെ അവൾ അവിടെ ഇരുന്നിരുന്ന ഒരു പെഗ് എടുത്ത് അടിച്ചു , അവിടെ ഇരുന്നോരുടെ ഒക്കെ കിളി പോയി , സംസാരിച്ചിരിക്കലെ അവള് രണ്ടും മൂന്നും പെഗ് അടിച്ചു . അജുനു സാധനം ഇവള് തീർക്കും എന്ന് തോന്നി തുടങ്ങി .

അജു : വിളിച്ചോണ്ട് പോടാ ഈ മറുതയെ . (അജു കുപ്പി മാറ്റി വച്ച്, ശ്യാമിനെ നോക്കി). പിന്നെ നിന്നെ ഇനി ഈ പരിസരത്തു കണ്ട നിന്റെ കുഞ്ഞിക്കാല്, ഞാൻ വെട്ടി പട്ടിക്കു ഇട്ടു കൊടുക്കും. കേട്ടോടാ അണ്ടികണ്ണാ. പഴേ പോലെ അല്ലെ, ചെക്കൻ ഒരു കല്യാണം ഒക്കെ കഴിച്ചു. ഞാൻ ഒഴികെ എല്ലാവരും ആ തമാശക്ക് ചിരിച്ചു.

ഞാൻ ഒളികണ്ണ് ഇട്ടു നോക്കുമ്പോൾ മീനാക്ഷിയും അതിനു ചിരിക്കാതെ എന്തോ സീരിയസ് ആയി ചിന്തിച്ചിരിക്കുന്നുണ്ട് , ഈശ്വര എന്നെ തട്ടാൻ വല്ലതും ആയിരിക്കോ. യേയ്… ഒരിക്കലും ഇല്ല.

ശ്യാം തല കുലുക്കി എണീറ്റു. അലീനയെ പിടിച്ചു പൊക്കി, അവള് നല്ല ഫിറ്റാണ്‌ എണീക്കാൻ പറ്റണില്ല,

ഞാൻ ചുറ്റും നോക്കി ഓരോരുത്തരും അവരവരുടെ ലോകത്താണ്, ജോൺ ശരത്തിനെ ആ ബിയർ മുഴുവൻ കുടിക്കാൻ പ്രോത്സാഹിപ്പിക്കുക ആണ്, മതിന്നൊരു വാക്കു കേട്ടിട്ട് വേണം അത് വാങ്ങിച്ചു അവനു കമത്താൻ.

അജു നാട്ടിലെ എന്തോ താമശ മീനാക്ഷിയോട് പറഞ്ഞോണ്ടിരിക്കാണ്, ഇടയിൽ അവളെ സമാധാനിപ്പിക്കാൻ ശ്രീറാം വന്നു കഴിഞ്ഞൽ ഇത് പറിച്ചു കാട്ടിൽ കളയാം എന്നൊക്കെ താലിയെ നോക്കി അവൻ പറയുന്ന പോലെ തോന്നി. അവൾ അത് കേട്ട് ചിരിച്ചു താലിയിൽ പിടിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഇടതു വശത്തേക്ക് എറിഞ്ഞിട്ടു. ആർക്കും വേണ്ടാത്ത ഒരു പഴ്വസ്തുവായി അതവിടെ കിടന്നു ഊഞ്ഞാലാടി. ശ്യാം അലീനയെ എങ്ങനെ ഒക്കെയോ പൊക്കി എടുത്ത് പുറത്തേക്കു പോവുക ആണ് . അഭി ഏതോ സീരിയസ് കോളിൽ ആണ്.  ഞാൻ ഈ ബഹളത്തിനിടയിൽ ഇരുന്നു ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി, പതുക്കെ മീനാക്ഷിയുടെ കഴുത്തിൽ കിടന്നാടുന്ന താലിയിൽ നോക്കി.

മുറിയിൽ നിറഞ്ഞു നിന്നിരുന്ന നിലാവും, അവളണിഞ്ഞ നീലവസ്ത്രവും, അതിന്റെ സ്വർണ ശോഭ ഇരട്ടിയാക്കി. പുലരാൻ നേരം ചക്രവാള സീമകളിൽ കാണുന്ന ധ്രുവനക്ഷത്രം എന്ന പോലെ, അത് തെളിഞ്ഞു കണ്ടു. നനഞ്ഞ മഞ്ഞചരടിൽ ഈറനണിഞ്ഞു കിടന്നിരുന്ന അത് ലക്ഷ്യബോധം ഇല്ലാതെ എന്റെ മനസ്സിനെ പരിക്രമണം ചെയ്തുകൊണ്ടിരുന്നു. മീനാക്ഷിയുടെ ഓരോ ഭാവങ്ങൾക്കും, ചിരിക്കും, ആകാംഷകൾക്കും അത് കാറ്റിൽ നൃത്തംവച്ചു.

മറ്റൊരാളുടെ കാമുകി, നാളെ എല്ലാം പൊട്ടിച്ചെറിഞ്ഞു ആരെയോ വിവാഹം ചെയേണ്ടവൾ, ആരുടെയോ മകൾ, ആരുടെയൊക്കെയോ സുഹൃത്ത്, ആർക്കൊക്കെയോ പ്രിയപ്പെട്ടവൾ, എന്റേതായി അവളിൽ ഒന്നും തന്നെ ഇല്ല ……………. ആ ഒരു മുഴം താലിച്ചരടല്ലാതെ …………….

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *