മീനാക്ഷി കല്യാണം 6 [നരഭോജി] 733

 

പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.

 

പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.  

 

ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.  

 

വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും  മറ്റൊന്നല്ല. 

 

*************  

ചെങ്കല്ല് കെട്ടിയ, കുറുങ്കാടും ചിത്രപ്പുല്ലും കളംവരച്ച അസ്‌ഥിതറയിൽ മഴയേൽക്കാതെ ഓട്ടുമുറികൾക്കുള്ളിൽ ഒരു ദീപം കെടാതെ ഉലഞ്ഞ് കത്തികൊണ്ടിരുന്നു. അമ്മയുടെ മുന്നിൽ വർഷങ്ങൾക്കു ശേഷം ഞങ്ങൾ പഴയ കുട്ടികൾ കണക്കെ എന്തോ പതീക്ഷിച്ച് ഇങ്ങനെ നിന്നു. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയും, കാറ്റും, ഉലയുന്ന മനസ്സും, അകമെയും പുറമെയും മഴക്കോള്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

74 Comments

Add a Comment
  1. കട്ടപ്പ

    വായിക്കാന്‍ ഒരുപാട് വൈകി..ഇത്ര നല്ല കഥ ജീവിതത്തില്‍ വായിച്ചിട്ടില…

  2. Successfully wasted one day… Thank you

  3. Ithinte pdf irakku Brother

  4. PDF PLEASE…..

  5. Repeat value ???

  6. എത്ര പ്രാവശ്യം വായിച്ചിണ്ടെന്ന് അറിഞ്ഞുട, ഇടയ്കിടയ്ക്‌ ഒന്ന് പുതുക്കണം. A precious gem ❤❤❤.

  7. Kuttetta pdf please…….

  8. നന്ദുസ്

    ന്താ പറയ്ക സഹോ.. ഇതുപോലെ ഒരു കഥ ഞൻ ജീവിതത്തിൽ വായിച്ചിട്ടില്ല, കണ്ടിട്ടില്ല… ഞാൻ കരഞ്ഞു ഒരുപാടു, അതുപോലെ തന്നെ ചിരിക്കുകയും.. സത്യം… ഒരു കാര്യം ഇതൊരു വെറും കഥയല്ല… ഒരു ജീവിതമാണ്… കറകളഞ്ഞ ഒറിജിനൽ പ്രണയത്തിന്റെ സത്യം… നിങ്ങളെ ഞാൻ നമിക്കുന്നു.. ഇതിലൂടെ നല്ല മോട്ടിവേഷൻ സന്ദേശങ്ങളും.. എല്ലാം എല്ലാം കൊണ്ട് മനസ്സ് നിറച്ചു തന്നതിന് നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഹൃദയം നിറഞ്ഞ നന്ദി.. ??????..
    ഇനിയും പ്രതീക്ഷിക്കുന്നു.. നല്ല നല്ല ജീവിത കഥകൾക്കായി.. കാത്തിരിക്കുന്നു.. താങ്കളുടെ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കാൻ…. ????

  9. Pro Kottayam Kunjachan

    Best story i have readen till date ?thanks for it brother ?

  10. No Words to Say.
    Just loved it ??

  11. Beautiful, life touching one.

  12. Bro onnum parayan illa ii tu vara vayichatil vachu nalla story thks ?

  13. Ethe model ulla story arenkillum recommend chayemo pls nalla fun ayittum nalla story ayittum ulla

  14. PDF kittumo

  15. റൊസാരിയോ

    Pdf eppo kittum?

  16. Ee katha oru rakshayum illa entha parayande eenum ariyila adipoli ❤️ ithil palathum sambavikumpolum enikunadakuna feel anne kittiyathe avasam endingill manasu niranju

    1. സ്വയംവരം കഥ കിട്ടുമോ

    2. PDf kitto

  17. What a masterpiece ✨️

  18. pdf അയച്ചു തരാമോ ?

  19. Ethra kaalam kaathirunnalum. Kathiripp Veruthe aayilla. Asaadhyam athil kuranju onum parayanilla

  20. ❤️❤️❤️

  21. Pdf kittumo

  22. ബ്രോ, നല്ല കഥ. ഞാൻ ഈ സൈറ്റിലേക്ക് വരുന്നത് കമ്പി വായിക്കുന്നതിനേക്കാൾ ഇത് പോലെ ഉള്ള കഥ വായിക്കാൻ ആണ്. പുതിയ കഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

  23. Great imagination and narration, all the best for becoming a well known writer.

Leave a Reply

Your email address will not be published. Required fields are marked *