എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന കാർമേഘവർണ്ണനും സ്വപത്നിമാരുടെ ഈ കെട്ടികാഴ്ചകളിലൊന്നും തലയിടാതെ വടക്കുംനാഥൻ്റെ മതിൽകെട്ടിനു മുകളിൽ കയറിയിരുന്നു ഇതെല്ലാം കണ്ടുരസിക്കും എന്നാണ് ഐതീഹ്യം.
പക്ഷെ എവിടെ നിന്നാണ് ശരിക്കും ഇതെല്ലാം തുടങ്ങിയത്, അതെ ശക്തൻതമ്പുരാൻ. ചരിത്ര പ്രധാനമായ ഈ പൂരം തുടങ്ങിയത് അവിടന്നാണ്. അദ്ദേഹം പൂരമുണ്ടാക്കാൻ കിഴക്കേനട മുതൽ അങ്ങ് മുനിസിപ്പൽസ്റ്റാൻ്റ് വരെ ഇടതിങ്ങിയ തേക്കിൻക്കാട് വെട്ടി തുടങ്ങിയപ്പോൾ, സുബ്രമണ്യനു തുള്ളി ഒരു കോമരം വന്നു,
“തേക്കിൽക്കാട് എൻ്റെ അച്ഛൻ്റെ ജഡയാണ് അത് വെട്ടരുത്….”
മീനാക്ഷി കൈപിടിച്ച് കുലുക്കി ബാക്കി കഥക്ക് കാത്തുനിൽപ്പാണ്.
“മല്ലൻ വന്നിട്ട് ന്താ ഇണ്ടായെ ഉണ്ണിയേട്ടാ.”
മനസ്സിലെ കഥവിട്ട് ഞാൻ അവൾക്കു വേണ്ടി കഥ പറഞ്ഞ് തുടങ്ങി.
“മല്ലനോ?!! , മല്ലൻ ആളൊരു ഗമക്കാരനായിരുന്നു. വരാ… ഗുസ്തി പിടിക്കാ, തോൽപ്പിക്കാ, അതായിരുന്നു മൂപ്പരുടെ പദ്ധതി. പക്ഷെ വീട്ടുകാരൻമാര് ആരും ഇല്ലത്തില്ലാന്ന്ള്ള അന്തർജനത്തിൻ്റെ ജല്പനം, മൂപ്പരെ തെല്ലാന്നുമല്ല അസ്വസ്തനാക്കിയത്. “
“ഇങ്ങോര് കഥ പറഞ്ഞാമതി, ചരിത്രാതീത കാലത്തേക്ക് പോവൊന്നും വേണ്ട. ഈ ജല്പനത്തിൻ്റെ ഒക്ക അർത്ഥം അറിയാങ്കി, ഞാൻ വല്ല മലയാളം പഠിപ്പിക്കാൻ
പോവില്ലെ. കഷ്ടപ്പെട്ട് ഈ കെമിസ്ട്രി പഠിപ്പിക്കാൻ നിക്കോ.”
“അയ്നെന്തിനാണ് ചൂടാവണത് മീനാക്ഷി.”
“അല്ലാ പിന്നെ, വെള്ളം ന്ന് തെന്ന അല്ലെ പറയണെ ഞാൻ. H2Oന്ന് പറയാണില്ലാലോ. ബ്രോമോക്ലോറോ ഫ്ലൂറോയ്‌ഡോ മീഥെയ്ൻ ന്നൊരു സാധനം ഇണ്ട്. അതിൻ്റെ ഫോർമുല ഒന്നും എൻ്റെ വായേന്ന് കേക്കാൻ നിക്കണ്ട. മര്യാദക്ക് മനുഷ്യമാര് സംസാരിക്കണ ഭാഷേല് കഥ പറയ്.”

Good
എന്താ പ്പോ പറയാം.
അപാര എഴുത്ത്.. വളരെ നല്ല കഴിവുണ്ട്.. വീണ്ടും ധാരാളം കഥകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ.
ഒറ്റയിരുപ്പിൽ മൊത്തം വായിച്ചു തീർത്തു..
ബാത്റൂമിലെക്ക് പോലും മൊബൈലും പിടിച്ച് പോയി വായിച്ചിട്ട് അവിടെ ഇരുന്നും കരഞ്ഞു..
പലവട്ടം പലവഴിക്ക് ട്രാജഡി കാണിച്ച് പോയ കഥ അവസാനം അവരെ ഒന്നിപ്പിച്ചപ്പോൾ തോന്നിയ സന്തോഷമാണോ ആശ്വാസമാണോ അതിരില്ലാത്തത് ആയിരുന്നു