മിഴി 7 [രാമന്‍] 1848

കൂടെ ആശാന്റിയെയും ഞാൻ കൂട്ടി. തല്ലണം എന്നങ്ങാനും തള്ളക്ക് തോന്നിയാലോ? കൂടെ ഒരാളുണ്ടാവുന്നത് നല്ലതാ.
വീടിന്റെ ഉള്ളിലെ ആ തണുപ്പിൽ വല്ലാതെ ഉള്ള് കുളിരുന്ന പോലെ.ഹാൾ ചുറ്റി അമ്മയുടെ റൂമിലേക്ക് ഞാൻ തലയിട്ട് നോക്കി. കട്ടിലിൽ ആസ്വസ്ഥയായി തലതാഴ്ത്തി നിൽക്കുന്നയമ്മ. ആ കാലിട്ടാട്ടുന്നുണ്ട്.ഞാവന്നതൊക്കെ അറിഞ്ഞിരിക്കും. ഇങ്ങനെ ഒളിക്കേണ്ട കാര്യമെന്താണ്?
“ലക്ഷ്മി…. ” എന്നേ ഉന്തി തള്ളി അമ്മയുടെ അടുത്തേക്ക് വിട്ടാശാന്റിയുടെ വിളി.മിണ്ടാട്ടമൊന്നുമില്ല.മുന്നിലടിയ ആ കാലൊന്ന് നിന്നു. പിന്നെ തല പൊക്കി ഒരു നോട്ടം.. ചിരിയൊന്നും ആ മുഖത്തില്ല.. സീൻ ആണല്ലോ തള്ള.
“ചേച്ചി വന്നവർക്കൊക്കെ എന്തേലും കഴിക്കാൻ കൊടുക്ക്.” എന്നെ മര്യാദക്ക് നോക്കുക പോലും ചെയ്യാതെ.. അമ്മ ആ അഴിഞ്ഞ മുടികെട്ടിയെഴുന്നേറ്റ് ആശാന്റിയോട് പറഞ്ഞു.പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു നീക്കം
“ഉച്ചക്കേത്തേക്കുള്ളത് എന്തായി. ശ്രീയേട്ടനും, വിശ്വേട്ടനും രാവിലെ മുതലൊന്നും കഴിച്ചില്ല..അതൊന്ന് നോക്കണേ! ” എന്റെ മുന്നിലൂടെ നടന്നു പുറത്തേക്കിറങ്ങി.. ആശാന്റയോടുപറഞ്ഞമ്മ പോയി.തിരിഞ്ഞു ആശാന്റയെ നോക്കി ഞാൻ ചിരിച്ചു.. ആ കണ്ണിൽ നിസ്സഹായത.
“അഭീ….” ആ കൈ എന്റെ തോളിൽ വന്നു പതിഞ്ഞു..
“അയ്യയ്യേ… ഇതൊക്കെ തള്ളയുടെ അടവാണ്.. അഭീന്ന് വിളിച്ചു വന്നോളും…” ഞാൻ പറഞ്ഞു ആശ്വസിച്ചു. അമ്മക്ക് എന്നോട് ഇനിയും ദേഷ്യമുണ്ടോ?
ഭക്ഷണമൊന്നും വേണമെന്നില്ലായിരുന്നു. മുകളിൽ ഒരുത്തിയുണ്ടല്ലോ? അമ്മയെ പോലെ തന്നെ ഒളിച്ചിരിക്കുന്നുണ്ടാവും. സമാധാനപ്രിയ. ഒരു പീസ് പ്രൈസ് കൊടുക്കണോ അവൾക്ക്?.ആശാന്റി ചായ കുടിക്കാൻ വിളിച്ചു.. വേണ്ടെന്ന് പറഞ്ഞു പോന്നു.ഓടി ചെന്നെന്റെ റൂമിൽക്കേറി ശ്വാസം വിടണമെന്നുണ്ട്.എന്റെയാ കട്ടിലിൽ കിടന്നൊന്ന് ഉറങ്ങണം. വരാന്തയിൽ ചെന്നു സ്ഥിതിഗതികൾ ഒന്നുകൂടെ നോക്കി.
” ഡാ…. ” സൈഡിൽ നിന്ന് ഹരിയുടെ വിളി. കയ്യിലെ മാങ്ങയുയർത്തിക്കാട്ടി അവനെറിഞ്ഞു തന്നു.പിന്നെ ഒന്ന് വാടെ പണിയെടുത്തു നടുവൊടിഞ്ഞുന്നുള്ള അവന്റെ ആക്കൽ.
“ഡാ പൊട്ടാ.. അനുവേച്ചിയെ കണ്ടില്ലേ നീ…” പുറകിൽ വന്നു പേടിപ്പിച്ചു ഗായത്രി.
“നീ കണ്ടോ…?”
“ഓ കണ്ടല്ലോ…”
“നീയെന്തെങ്കിലും പറഞ്ഞോ..” ഞാനവളെ കൂർപ്പിച്ചു നോക്കി..
“ന്ത്‌ പറയാൻ….?”
“ഇത് നടക്കില്ലാന്ന് മറ്റോ…?”
“അമ്മേ.!!.. ഞാമ്പറഞ്ഞു അതെങ്ങാനും ലക്ഷ്മിയമ്മയുടെ ചെവീലെത്തിയാൽ! ന്റെ കഥ കഴിയും കുട്ടാ…”

The Author

210 Comments

Add a Comment
  1. സത്യം പറഞ്ഞാൽ കൈ മുറിച്ചത് മുതൽ അങ്ങ്ങോട് കോമഡി സെറ്റപ്പ് ആയി പോയി സംഭവം കൊള്ളാം നന്നായിട്ടുണ്ട്.പ്രദീഷിച്ചതിലും സൂപ്പർ

  2. 7 ഇന്റെ തുടക്കം 6 ഇന്റെ ആയിട്ട് ഒരു കണക്ഷൻ ഇല്ലല്ലോ ആരെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണേ

  3. നല്ല കുണ്ടൻ കഥ ഒരു ആണിനെ എന്തിനാടാ ഇത്രയും പട്ടിയാക്കുന്നത്

  4. ❤️❤️❤️

  5. കാട്ടിലെ മുയലുംകുഞ്ഞ്.

    Part 7 vannath kandilla. Refresh cheythittonnum vanneela. Pinne part 6il koode previous part sectionil onnoode keriyappo ready aayi. Part 8 yenn Vero aavo?

Leave a Reply

Your email address will not be published. Required fields are marked *