വല്ല്യ പരിചയമില്ലാത്ത കുറച്ചാളുകൾ വന്നു പോയി.ചെറിയമ്മയുടെ രണ്ടു കൂട്ടുകാരികൾ വന്നു റൂമിനുള്ളിലേക്ക് കേറിയിട്ടുണ്ട്. എല്ലാം അവളെ പോലെ തന്നെ അഹങ്കാരികൾ. മൈൻഡ് ചെയ്തില്ല. ഗായത്രി ഇടക്ക് വന്നു തോണ്ടും…
” അഭീ എനിക്ക് പേടിയാവുന്നുണ്ട് ട്ടോ… നീയെന്താ ചെയ്യാൻ പോണേ? ” ആരും കേൾക്കാതെ ചെവിയിൽ വന്നു മൂളി അവൾ പേടിയോടെ നോക്കി..
“ഇതൊന്നും വിട്ടില്ലേ നീ… ഒന്നുമില്ല.. അതൊക്കെ വെറുതെ പറഞ്ഞതല്ലേ “” സംഭവം അവളുടെ ടെബർ കുറക്കാൻ പറഞ്ഞതാണ്.വല്ല്യ ആശ്വാസമായിയെന്നൊക്കെ പറഞ്ഞെങ്കിലും വല്ലാതെ അങ്ങ് വിശ്വസിച്ച മട്ടില്ലയവൾക്ക്.പോയി പറഞ്ഞു എല്ലാം കുളമാക്കുമോ തെണ്ടി..
ഉച്ചക്ക് അടുത്തപ്പോ കണ്ട ആളുകളൊന്നും വീട്ടിലില്ല.വന്ന പണിക്കാരൊക്കെ പോയോ? തിരഞ്ഞു നോക്കിയിട്ട് ഹരിയെപ്പോലും കണ്ടില്ലേ.ഇനി എന്നേക്കാൾ മുന്നേ വേറെ ആരേലും ഇത് മുടക്കിയോ??..
“അഭീ….” മുകളിലെ റൂമിൽ നിൽക്കുമ്പോ.താഴെ നിന്നും ഗൗരിയേച്ചിയുടെ വിളി. സ്റ്റെപ്പിനു മുകളിലെത്തിയപ്പോ താഴെ ചെറുതിനെയും ഒക്കത്തു വെച്ചു നിൽക്കുന്നുണ്ട്.
“കഴിക്കണ്ടേ?എല്ലാരും തുടങ്ങി നീ വാ…”
“വേണ്ട ഗൗരിയേച്ചി.. വിശക്കുന്നില്ല ” വയറു കത്തി കാളുന്നുണ്ട്. എന്നാലും ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു.അവർക്കിടയിലേക്ക് ചെന്നു കഴിക്കേണ്ടി വരില്ലേ?
“അഭീ…തല്ല് കിട്ടുട്ടോ.. ന്റെകയ്യീന്ന്..വന്ന മുതലൊന്നും കഴിച്ചില്ല നീ..വാ ” ഭീഷണി തുടങ്ങി.എന്തായാലും ചെന്ന് കഴിക്കാം.എന്തേലും ചോദിക്കുമായിരിക്കും അതിനെന്തേലും പറഞ്ഞാൽ പോരെ.വിഷയം ആക്കേണ്ട എന്ന് കരുതി.
ചേച്ചിയുടെ പിന്നാലെ നടന്നു.. ഊണ് മേശക്ക് ചുറ്റും എല്ലാവരുമുണ്ട്.. ചെറിയമ്മയും രണ്ടു കൂട്ടുകാരികളും. അച്ഛനും, ശ്രീ അങ്കിളും ഷാജി അങ്കിളും. ഉഷാന്റിയും അമ്മയും വിളമ്പാൻ, ആശാന്റിയും,ഗായത്രിയും,അമ്മയുടെ ചെറിയച്ഛനും ഇരിക്കുന്നുണ്ട്.ഉള്ളിലേക്ക് കേറി ചെന്നതും. കലപില കൂടിയിരുന്ന എല്ലാരും എന്നേ കണ്ടു മിണ്ടാതെയായി.ഒരുമാതിരി കുത്തണ നോട്ടം,എന്തിനാണത്?ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ? ചിരിച്ചുകൊണ്ടിരുന്ന അമ്മ നേരെ അടുക്കളയിലേക്ക് വലിഞ്ഞു. ചെറിയമ്മ അതു കണ്ടു ചിരിച്ചോ?.. ണ്ട് ആ മുഖത്തു ഒരു ചിരിയുണ്ട്.ആരും കാണാതെ??തേങ്ങ!! വരേണ്ടിയിരുന്നില്ല.അങ്കിൾമാരോന്നും നോക്കുന്നു കൂടിയില്ല. സൈഡിൽ കണ്ട പ്ലേറ്റെടുത്തു അതിലിത്തിരി ചോറിട്ടു,കണ്ട കറികളിൽ കൈ എത്തുന്ന സ്ഥലത്ത് ഉള്ള സാമ്പാർ ഇത്തിരി ഒഴിച്ച്.. അതും കൊണ്ട് ഞാൻ പോന്നു. ഗൗരിയേച്ചിക്ക് എന്തോ ആയി പോയെന്ന് ആ മുഖം കണ്ടപ്പോ തോന്നി.എന്നെവിളിച്ചു കൊണ്ടുവന്നതല്ലേ?
വല്ല്യ കൊമ്പത്താണെന്ന ഇവരുടെയൊക്കെ വിചാരം.ഒറ്റപെട്ട പോലൊരു ഫീൽ മനസ്സിൽ.അത് വീട്ടിൽ വന്നിട്ട് പോലും. പാത്രവും കൊണ്ട് നേരെ വരാന്തയിലേക്ക് പോയി.
ഒരുപാടുണ്ട് വരാന്ത.. വീടിന്റെ മൂന്ന് ദിക്കിലേക്കും അത് തിരിഞ്ഞു വളഞ്ഞു പോവുന്നുണ്ട് ഏറ്റവും അറ്റത്ത് മാവിനെ എടുതായി വരാന്തയിലെ അരമതിലിൽ ചെന്നിരുന്നു.എന്തോ കാട്ടി ഇറക്കാൻ നോക്കി..
സത്യം പറഞ്ഞാൽ കൈ മുറിച്ചത് മുതൽ അങ്ങ്ങോട് കോമഡി സെറ്റപ്പ് ആയി പോയി സംഭവം കൊള്ളാം നന്നായിട്ടുണ്ട്.പ്രദീഷിച്ചതിലും സൂപ്പർ
7 ഇന്റെ തുടക്കം 6 ഇന്റെ ആയിട്ട് ഒരു കണക്ഷൻ ഇല്ലല്ലോ ആരെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണേ
നല്ല കുണ്ടൻ കഥ ഒരു ആണിനെ എന്തിനാടാ ഇത്രയും പട്ടിയാക്കുന്നത്
❤️❤️❤️
Part 7 vannath kandilla. Refresh cheythittonnum vanneela. Pinne part 6il koode previous part sectionil onnoode keriyappo ready aayi. Part 8 yenn Vero aavo?