തല പെരുത്തു കേറി. വിഷമവും. ഞാങ്കാരണമല്ലെ അവൾക്കിങ്ങനെ പറ്റിയെന്നുള്ള തോന്നൽ.വേഗം ലിഫ്റ്റിൽ കേറി നാലാമത്തെ ഫ്ലോറിലേക്ക് ചെന്നു.അവിടെ എല്ലാരുമുണ്ടല്ലോ? എങ്ങനെ ഞാൻ പറഞ്ഞു തുടങ്ങും?
ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോ തന്നെ, റൂമിന് പുറത്തെന്തോ പിറുപിറുത്തു കൊണ്ട്, ഫോൺ ചെവിയിൽ വെച്ച് നിക്കുന്ന അമ്മയുണ്ട്. ദേഷ്യത്തോടെ ചെവിയിൽ നിന്നാ ഫോണെടുത്ത് ജനലിലൂടെ പുറത്തേക്ക് നോക്കുന്നുണ്ട്. മിക്കവാറും ആ വിളിക്കുന്ന തെന്നെത്തന്നെയാവും. അടുത്തേക്ക് ചെന്നപ്പോ തിരിഞ്ഞ കൂട്ടത്തിലതെന്നെ കണ്ടു .ശ്വാസം വിട്ട് കൂർപ്പിച്ച ഒരു നോട്ടം നോക്കി. ചീത്ത പറയാനുള്ള പുറപ്പാടായിരിക്കും. പിന്നെ ആ നോട്ടം സംശയമായി. വേറെ ആരും പുറത്തില്ല. ആന്‍റിമാരോ അങ്കിൾമാരോ ആരും.ണ്ടേലെന്‍റെ കോലം കണ്ടു നൂറു ചോദ്യങ്കാണും. അതിനെല്ലാം ഉത്തരം പറയാൻ എന്നെക്കൊണ്ട് വയ്യ!!.
“ന്താ ന്‍റെ കുട്ടിക്ക് പറ്റിയത്…?” ഉള്ളിൽ കിടക്കുന്ന സങ്കടമമ്മ കണ്ടു പിടിച്ചു. ആ കണ്ണ് മുഖത്തു പരതി നടക്കുന്നുണ്ട്.
“അനു എവിടെ മോനൂ…?” അതും കൂടെയായപ്പോ ഞാൻ വല്ലാതെയായി. ഒരു രക്ഷേക്കെന്നോണം മുന്നോട്ടാഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു. “അമ്മേ….” വിഷമം കൂടിയപ്പോ അറിയാതെ കരഞ്ഞു.
“ന്താ മോനൂത്..കരയെ? “ആ ശബ്‌ദമൊന്നു വിറച്ചു.
“അമ്മേ… അനു അവൾക്ക്….” പറയാൻ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയെങ്കിലും.അത് വരെ പറഞ്ഞു.കെട്ടി പിടിച്ചു തഴുകുന്ന അമ്മ ഞെട്ടി മാറിയെന്നെ നോക്കി..
“രേവതി ആന്‍റിയുടെ അടുത്തുണ്ട്…” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ആ മുഖം കണ്ടപ്പോ നല്ല പേടി തോന്നി. എത്ര ആയാലും അവൾ അമ്മക്ക് മോളെപ്പോലെയാണ്. ഞാൻ ഇനി അതുകൂടെയവളെ ചെയ്തൂന്ന് പറഞ്ഞ എന്താവും. അമ്മയൊന്നും പറഞ്ഞില്ല. ആദ്യമുണ്ടായ ഞെട്ടലൊഴിച്ചാ പേടിയൊന്നും ആ മുഖത്തു കണ്ടില്ല.
ഒരുമിച്ചാണ് രേവതിയാന്‍റിയുടെ റൂമിനടുത്ത് വരെ പോയത്. എന്നാ എനിക്കുള്ളിൽ കേറാൻ തോന്നീല്ല. ഇത്ര ഞാൻ വിഷമിപ്പിച്ചിട്ടും അനുവെന്നോട് കാണിക്കുന്ന സ്നേഹം നെഞ്ചു തകർക്കാണ്. എനിക്ക് തരുന്ന ചിരിയിലെല്ലാം ഉള്ളുരുകി ഒലിക്കുന്നപോലെയുണ്ട്. അവളെ മുന്നിലേക്കെങ്ങനെയാണ് ഞാൻ പോവ്വാ?. കാര്യം അറിഞ്ഞു കഴിയുമ്പോ വേദനിക്കുന്നമ്മയുടെ മുഖങ്കൂടെ കാണാൻ വയ്യ!.
പുറത്തെ ചെയറിൽ ഒഴിഞ്ഞ മനസ്സുമായിരുന്നു.ഒന്നുരണ്ടു മിനുട്ട് മാത്രം. പിന്നെയും ചിന്തിച്ച് ചിന്തിച്ചു അവൾക്ക് എങ്ങനെയുണ്ടെന്നു അറിയാതെ നിക്കപ്പൊറുതിയില്ലന്ന അവസ്ഥയായി. എഴുനേറ്റ് റൂമിനടുത്തേക്ക് രണ്ടുവട്ടം നടന്നു. പിന്നെ തോന്നും വേണ്ടന്ന്. അവസാനം വരുന്നത് വരട്ടേന്നുകരുതി ഡോർ തള്ളി.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??