മിഴി 9
Mizhi Part 9 | Author : Raman | Previous Part
ഒരുപാട് ഗാപ്പ് വന്നതിനു ആദ്യമേ സോറി. അമിത പ്രതീക്ഷ വെച്ച് വായിക്കാതിരിക്കുക.ഇത്തിരി പേജ് കൂടുതല്‍ ഉണ്ട്. തേട്ടുകളുണ്ടാവാനും, ലാഗ് അടിക്കാനും സാധ്യതയുണ്ട്.ഇങ്ങനെ അല്ലതെ എനിക്ക് ഇത് എഴുതാനും അറിയില്ല!! സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം.
വിങ്ങി കരയാൻ തോന്നുന്നത് കൊണ്ട് ശ്വാസമൊന്നും കിട്ടുന്നില്ല.ഇനിയെന്ത് ചെയ്യുമെന്നായിരുന്നു മനസ്സിൽ.റോഡിലങ്ങനെ ഇരുന്നു പോയി.ഒച്ചയില്ലാതെ പായുന്ന മിന്നൽ.നിർത്താതെ പെയ്യുന്ന മഴ.
അമ്മ ഇന്ന് പറഞ്ഞത ഓര്‍മ വന്നത്.ആശുപത്രിയിലേക്ക് അമ്മയുടെ അമ്മയെയെത്തിക്കാൻ അച്ഛൻ മഴയത്തോടിയത്,സമയം വൈകിയത്,അനു മിണ്ടാതെ നിന്നത്. അതുപോലെ എങ്ങാനും നടക്കുമോ?അങ്ങനെ ഒന്നും നടക്കില്ല!! ഞാൻ എന്നോട് തന്നെ പറഞ്ഞു.
ഈ ഇരുട്ടത് കാറിനുള്ളിൽ ഒറ്റയ്ക്ക് അനു കിടക്കുന്നുണ്ട്.കണ്ണു തുറന്നു പോയാലോ.പേടിച്ചു പോയാലോ?ഇനിയെന്താ ചെയ്യാ!!.ബാക്കിലൂടെ മീനുവിന്‍റെ അടുത്തേക്ക് ഓടാം? അല്ലാതെയിപ്പോ ചെയ്യാനൊന്നുമില്ല. അതു തന്നെയാണ് നല്ലത്!!.
നേരത്തെ വീണ് തോലുപോയ കൈപ്പത്തി നനഞ്ഞു നീറി.മുടിയിലൂടെ ഒലിക്കുന്ന വെള്ളത്തിന്‍റെയൊഴുക്ക് കണ്ണീർ കൂടെ കലർന്നു കാഴ്ച മറക്കുന്നുണ്ട്.കൈകുത്തി എഴുന്നേറ്റു.തിരിച്ചു വീട്ടിലേക്കോടി.
മുന്നിൽ ഒരു നിഴൽ തെളിഞ്ഞോ?. പ്രതീക്ഷ വീണ്ടും വന്നു.ബാക്കിൽ,അകലെ നിന്നൊരു ചെറു വെളിച്ചെമുണ്ട്.വളവു തിരിഞ്ഞപ്പോ ഒരു കാറാണ്. വേറെയൊന്നും ചെയ്യാനില്ലായിരുന്നു.രക്ഷയില്ല.റോഡിന്‍റെ നടുക്കു ഞാൻ കൈ കൂപ്പിനിന്നു.വരുന്ന വണ്ടിയുടെ സ്പീഡ് കുറഞ്ഞു.ഒരു ഹോണടിച്ചു.പിന്നെയാ വെളിച്ചം എന്‍റെ മുഖത്തേക്ക് ശക്തായി തെറിച്ചു.വണ്ടി നിന്നു.
തുടക്കുന്ന ഗ്ലാസിന്‍റെയുള്ളിൽ, ചെറു വെളിച്ചത്തിൽ, ഒരാളുണ്ട്.ആ തല പുറത്തേക്ക് നീണ്ടു. മഴയുടെ മുഴക്കത്തിലൂടെ അയാളെന്തോ പറഞ്ഞു.കേട്ടില്ല!!.ഞാൻ സൈഡ് വിൻഡോയിലേക്കോടി.
“അഭീ….” കരഞ്ഞു പോയി. അറിയുന്ന ഒരു ചേട്ടനാണ്.”എന്താടാ ഇവിടെ മഴയത്തു.??.”
“ചേട്ടാ ചെറിയമ്മ അവൾക്കെന്തോ പറ്റി. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല.കാറിന്‍റെ കീയാണേൽ കാണുന്നില്ല. ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കോ..പ്ലീസ് അങ്കിളേ ” പറയുന്ന കൂട്ടത്തിൽ ഞാൻ വല്ലാതെ കരഞ്ഞു.ദയനീയത ആയിരുന്നു വാക്കിൽ.ഇതല്ലാതെ ഞാനെന്താ ചെയ്യാ!!.
“നീ കരയാതെ കേറഭീ…” ഒറ്റ പറച്ചിലായിരുന്നു. സന്തോഷം തോന്നി..ഓടി കറങ്ങി ഞാൻ സൈഡ് സീറ്റിൽ കേറി. വണ്ടി എടുത്തത് പെട്ടന്നായിരുന്നു.അമ്മയെ വിളിച്ചില്ലേന്നും എന്താ പറ്റിയേന്നും പുള്ളി ചോദിച്ചു. പറ്റിയതെന്താന്ന് പറഞ്ഞില്ലേലും എന്‍റെയവസ്ഥ ഞാൻ പറഞ്ഞു.വണ്ടി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു.ചളി വെള്ളം കുത്തിയിഴുകുന്നുണ്ട്. വെളിച്ചത്തിൽ വീടും മുന്നിലെ വണ്ടിയും തെളിഞ്ഞു.
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??