നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] 1507

“അഹ്, ഞാൻ അന്ന് ആ കൊച്ചിനെ ഹോസ്പിറ്റലിൽ വച്ച് കണ്ടിരുന്നു. നല്ലൊരു കുട്ടി ആണല്ലേ അത്, എന്ത് ചെയ്യുന്നു അവളിപ്പോൾ.”

“പ്ലസ് ടു വിലാണിപ്പോൾ, എന്റെ കാര്യത്തിലൊക്കെ ഭയങ്കര ശ്രദ്ധയും സ്നേഹവുമൊക്കെ ആണ് അവൾക്.”

കീർത്തന പുരികം മുകളിലേക്ക് ഉയർത്തി കുസൃതിയോടെ ചോദിച്ചു.

“സ്നേഹം എന്ന് പറയുമ്പോൾ എങ്ങനത്തെ സ്നേഹം?”

“ഡി കൊരങ്ങി, അവളെനിക്ക് പെങ്ങളെ പോലെയാണ്.”

“ഞാൻ ചുമ്മാ ചോദിച്ചതാടാ പൊട്ടാ.”

കീർത്തന അടുക്കളയിൽ നിന്നും അവന്റെ റൂമിലേക്ക് നടന്നു.

ജനലിനോട് ചേർന്ന് കിടക്കുന്ന ഒരു ബെഡ്, പിന്നെ ഒരു മേശയും കസേരയും ഇതായിരുന്നു അവന്റെ റൂമിൽ ഉണ്ടായിരുന്നത്. ഹാങ്ങറിൽ ഷർട്ടുകൾ തൂക്കി ഇട്ടിരിക്കുന്നു.

ഒരു ഗ്ലാസിൽ കട്ടൻചായയുമായി ദീപക് റൂമിലേക്ക് വന്നു.

അവനെ കണ്ടതും ബെഡിനു പിന്നിൽ തറയിൽ ഇരുന്ന ബിയർ കുപ്പി എടുത്തുയർത്തികൊണ്ട് കീർത്തന ചോദിച്ചു.

“ഈ പരിപാടിയും ഉണ്ടല്ലേ..”

ചെറിയൊരു പരുങ്ങലോടെ അവൻ പറഞ്ഞു.

“വല്ലപ്പോഴും കൂടി ഞാനും ഉണ്ണിയും ഒന്ന് കൂടാറുണ്ട്.”

ബിയർ കുപ്പി താഴേക്ക് വച്ചുകൊണ്ടു അവൾ പറഞ്ഞു.

“വല്ലപ്പോഴും കൂടി മാത്രം ആണേൽ കൊള്ളാം.”

“സത്യായിട്ടും വല്ലപ്പോഴുമേ ഉള്ളു.”

അവന്റെ കൈയിൽ നിന്നും ചായ ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ ചോദിച്ചു.

“ബിയർ അടി മാത്രെമേ ഉള്ളോ അതോ….”

“ലിക്കർ അപൂർവമായിട്ടേ ഉള്ളു.. പിന്നെ സിഗരറ്റ് താല്പര്യമില്ലാത്ത കാര്യമാണ്.”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എന്നിട്ട് കട്ടൻ ചായ ഒരു കവിൾ കുടിച്ച ശേഷം പറഞ്ഞു.

“ചായയൊക്കെ നന്നായിട്ട് ഇടാനറിയാല്ലോ.”

അവൻ അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു കൊണ്ട് ബിയർ കുപ്പി കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.

“ഇതിവിടന്ന് മാറ്റിയില്ലെങ്കിൽ കാവ്യാ വന്നു കണ്ടാൽ പണി കിട്ടും, ഒടുക്കത്തെ പാര ആണ് ഈ കാര്യങ്ങളിൽ അവൾ.”

അവൻ ബിയർ കുപ്പി പുറത്തു കൊണ്ട് കളഞ്ഞിട്ട് തിരികെ വന്നു. അപ്പോഴേക്കും അവൾ ചായ കുടിച്ച് തീർന്ന് ഗ്ലാസ് കഴുവുകയായിരുന്നു.

അവളുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാലയിൽ സ്വർണത്തിൽ തന്നെ തീർത്ത ഒരു കുരിശിന്റെ ലോക്കറ്റ് ഉണ്ടായിരുന്നു. അത് അവളുടെ ടോപിനു പുറത്തേക്ക് കിടക്കുന്നത് അവന്റെ കണ്ണിൽ ഉടക്കി. മുൻപും പലപ്പോഴും അവൻ അത് ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു.

അവളുടെ അടുത്തേക്ക് ചെന്ന് അവൻ ആ ലോക്കറ്റ് കൈയിൽ എടുത്ത് നോക്കി. അവനു ശരിക്ക് കാണുവാനായി അവൾ അവനു നേരെ നിവർന്ന് നിന്നു

The Author

Ne-Na

77 Comments

Add a Comment
  1. നിർത്തിത്തണോ ഈ കഥ… നല്ലൊരു കഥ ആണ് ബാക്കി വരുമോ?

  2. എന്റെ നിലപക്ഷി,
    ആരോഹി
    നിലാവ് പോലെ
    മായനന്ദനം
    തുടക്കം
    എല്ലാക്കഥയും നല്ല ആഴത്തിൽ മനസ്സിൽ പതിയും

  3. ???
    Bakki undakumo

  4. Priyapetta Kootakara Ne-na.. Katha poortgiyaakikoode.. evdeyanu.. sugallee.. enda IPO kaanathee.. njangal thrill adipoch nirashapeduthaleda

  5. മൃത്യു

    എവിടെയാണാവോ കാലം കുറെയായി പകുതിക്കു പോകുന്നവരുടെ കുട്ടത്തിൽ എണ്ണം കൂടുന്നതെ ഉള്ളൂ

  6. താന്തോന്നി

    കൊല്ലം ഒന്ന് ആവറായി കാത്തിരിക്കുന്നു ❤️

  7. ബാക്കി എന്ന് വരും

  8. Bro,
    Waiting for next part…….

Leave a Reply

Your email address will not be published. Required fields are marked *