Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] 1495

Kambi Views 244397

കൂട്ടിക്കോ, ഞാനങ്ങനെ കുടിക്കാൻ സമ്മതിക്കാതിരിക്കയൊന്നും ഇല്ല.. പക്ഷെ അടുപ്പിച്ച് അടുപ്പിച്ച് കുടിക്കാൻ പ്ലാൻ ഇടുകയാണേൽ സമ്മതിക്കില്ല. അത്രേ ഉള്ളു.”

തന്റെ മേൽ അവൾ പെട്ടെന്ന്  അധികാരം സ്ഥാപിക്കുന്നതിൽ സത്യത്തിൽ ദീപക് ഉള്ളിൽ  സന്തോഷിക്കുകയായിരുന്നു. തന്നോടുള്ള താത്പര്യവും സ്നേഹവും കാരണമല്ലേ അവൾ അങ്ങനെ പറയുന്നത് എന്ന ചിന്ത ആയിരുന്നു അതിനു കാരണം.

അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.

“എന്താ പറ്റില്ലേ?”

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“ഓക്കേ, സമ്മതിച്ചു .. നിന്റെ സമ്മതത്തോടെ മാത്രമേ ഇനി കുടിക്കുകയുള്ളു.”

“സത്യം ചെയ്യ്..”

അവൾ തന്റെ ഇടത് കൈ അവനുനേരെ നീട്ടി.

അവൻ തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു.

“സത്യം..”

കീർത്തനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ തന്റെ കൈവെള്ളയിൽ ഇരുന്ന അവന്റെ കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

റോഡിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് നടക്കുമ്പോൾ ദീപക് പറഞ്ഞു.

“അതേ, ഞാൻ  പറയുന്നതും നീ ഇതേപോലൊക്കെ അനുസരിക്കേണ്ടി വരും കേട്ടോ.”

അവൾ ഒരു  ആലോചനയും കൂടാതെ പറഞ്ഞു.

“നീ പറഞ്ഞോ.. എന്ത് തന്നെയായാലും ഞാനും അനുസരിച്ചോളം.”

വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പെട്ടെന്ന് വളരെ അടുത്ത ഒരു ആത്മബന്ധം ഉണർത്തുന്ന അവളുടെ പെരുമാറ്റങ്ങളും തീരുമാനങ്ങളും അവനെ ആശ്ചര്യപ്പെടുത്തിരുന്നില്ല.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവർ ഉണ്ണിയുടെ വീട്ടിൽ എത്തിച്ചേർന്നു. റോഡ് സൈഡിൽ തന്നെയുള്ള ഒരു ഇരുനില വീടായിരുന്നു ഉണ്ണിയുടേത്.

ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ മുറ്റത്ത് കാർ കാണാത്തതിനാൽ ദീപക് പറഞ്ഞു.

“സുരേഷ് മാമൻ ഇവിടെ ഇല്ലെന്ന് തോന്നുന്നു.”

“ഉണ്ണിയുടെ അച്ഛനാണോ?”

അവളുടെ സംശയത്തിന് അവൻ അതെ എന്ന അർഥത്തിൽ മൂളി.

കീർത്തന വീട്ടിലേക്ക് കയറാൻ ചെരുപ്പ് ഊരുന്ന സമയം ദീപക് ഉറക്കെ വിളിച്ചു പറഞ്ഞു.

“ഉണ്ണിയമ്മ, ഒരു അഥിതി ഉണ്ട്.”

കുറച്ച് സമയത്തിനകം ഡോർ തുറന്ന് കൊണ്ട് കാവ്യാ ചോദിച്ചു.

“ഇയ്യാൾ എന്ന് മുതലാണ് ഇവിടെ അഥിതി ആയത്..”

അത് ചോദിച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ പിറകിൽ നിൽക്കുന്ന കീർത്തനയെ കാവ്യാ കാണുന്നത്.

അവൾ പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

ne-na

77 Comments

Add a Comment
  1. നിർത്തിത്തണോ ഈ കഥ… നല്ലൊരു കഥ ആണ് ബാക്കി വരുമോ?

  2. എന്റെ നിലപക്ഷി,
    ആരോഹി
    നിലാവ് പോലെ
    മായനന്ദനം
    തുടക്കം
    എല്ലാക്കഥയും നല്ല ആഴത്തിൽ മനസ്സിൽ പതിയും

  3. 🤔🤔🤔
    Bakki undakumo

  4. Priyapetta Kootakara Ne-na.. Katha poortgiyaakikoode.. evdeyanu.. sugallee.. enda IPO kaanathee.. njangal thrill adipoch nirashapeduthaleda

  5. മൃത്യു

    എവിടെയാണാവോ കാലം കുറെയായി പകുതിക്കു പോകുന്നവരുടെ കുട്ടത്തിൽ എണ്ണം കൂടുന്നതെ ഉള്ളൂ

  6. താന്തോന്നി

    കൊല്ലം ഒന്ന് ആവറായി കാത്തിരിക്കുന്നു ❤️

  7. ബാക്കി എന്ന് വരും

  8. Bro,
    Waiting for next part…….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: