“തന്നോടുള്ള വാത്സല്യമാണോ… ഇനി പണം നീട്ടിയതിന്റെ സന്തോഷമാണോ എന്നറിയില്ല.. വാങ്ങാൻ മടിച്ച് തന്റെ അമ്മയെ നോക്കി നിന്ന
രമേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു…. അമ്മ
തലയാട്ടിയതും ആ പണം വാങ്ങി ചുംബിച്ച് നെറുകയിൽ തൊട്ടു ….അവർ മുടന്തി മുടന്തി
നടന്നകലുന്നതും നോക്കിയിരുന്നു…
സാവിത്രി :” ചായ ഇല്ലല്ലോ മോനേ… രാവിലെ എല്ലാവർക്കും കൊടുത്ത് ബാക്കി ഇരുന്നതാ രമയ്ക് കൊടുത്തത്… കാപ്പിയിടട്ടെ.. ”
നന്ദൻ :” വേണ്ടമ്മേ ….വരുന്ന വഴിയ്ക്ക് ഒരെണ്ണം
കുടിച്ചു …. ”
സാവിത്രി :” എങ്കിൽ ഞാൻ ഇറങ്ങട്ടെ….മോൻ കുളിച്ചിട്ട് അമ്പലത്തോട്ട് വാ… അവിടുന്ന് കാപ്പി കഴിക്കാം…താക്കോൽ ജനലിന്റെ സൈഡിൽ ഇരിപ്പുണ്ട്…. ”
അമ്മയെ നോക്കി.. മ്മ് ന്നു മൂളി ബാഗുമെടുത്ത്
അകത്തേക്ക് നടന്നു…. നന്ദൻ കുളിച്ചൊരുങ്ങി അലമാരയിൽ നിന്നും ഒരു ലൈറ്റ് ബ്ലൂ കളർ ഷർട്ടും അതേ കരയുള്ള ഒറ്റമുണ്ടും ഉടുത്ത് പനയ്ക്കലേക്ക്
നടന്നു ….
” ആ അമ്പലനടയുടെ അന്തരീക്ഷത്തിലാകെ ചന്ദന തിരികളുടെ ഗന്ധം പരന്നിരിയ്ക്കുന്നു… ഒറ്റ ചെണ്ടയുടെ ശബ്ദം മുഴങ്ങി കേൾക്കാം… രാവിലെ കലശം കെട്ടൽ തുടങ്ങിരിയ്ക്കുന്നു … നടയിൽ തൊഴുത് പ്രസാദവും വാങ്ങി വന്നു…അവിടെ കൂടിയ ആളുകൾക്കിടയിൽ തന്റെ ഭാര്യ അഞ്ജലിയെയും മകളെയും തിരയുകയായിരുന്നു നന്ദൻ… അവിടെങ്ങും ആരെയും കാണാനില്ല … ഇവളിത് എവിടെപ്പോയെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ…
അവന്റെ പിൻ കാതുകളിലേക്ക്.. “ഹായ് നന്ദേട്ടാ…. ഇതെപ്പോൾ എത്തിയെന്ന.. ” ഒരു കിളി നാദം വന്ന് പതിച്ചത്..തിരിഞ്ഞു നോക്കു മ്പോൾ തനി നാടൻ പാട്ടുപാവാടയിലും ബ്ലൗസിലും തന്റെ അഞ്ജലി കുട്ടിയെ പോലെ സുന്ദരിയായ….ഒരു പെൺകുട്ടി തന്നെ നോക്കി നിൽക്കുന്നു.. ആരാണെന്ന് മനസ്സിലാകാതെ അവളെ നോക്കി പുഞ്ചിരിച്ച്…

ഇതിന്റെ ബാക്കി ഉണ്ടാകുമോ?