നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 434

നന്ദൻ : ” ഞാൻ രാവിലെ വന്നു ….. “ആരാ മനസ്സിലായില്ല.. ”

എന്ന് ചോദിക്കും മുൻപേ… പിറകിൽ നിന്നും” മോളെ… ഇങ്ങോട്ട് വന്നേ…അച്ചായി വിളിക്കുന്നു..” ആ വിളി കേട്ട് പെട്ടെന്ന് തന്നെ തിരിഞ്ഞവൾ
തറവാട് മുറ്റത്തേയ്ക്ക് ഓടി .. ചുവന്ന കരയുള്ള സെറ്റ് സാരിയിൽ അതീവ സുന്ദരിയായ് നിൽക്കുന്ന തന്റെ നയനേച്ചിയുടെ അടുത്തേയ്ക്കാണ് ആ
സുന്ദരി ഓടിച്ചെന്നത്… എന്തോ സംസാരിച്ച ശേഷം
തറവാടിന്റെ ഉള്ളിലേക്ക് കയറിപ്പോയ്… ആരാണവൾ… ചേച്ചിയ്ക്ക് എങ്ങനെ അറിയാം… എന്റെ പേര് എങ്ങനെ അറിയാം… അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ … തന്റെ അമ്മയും ബാലൻ ചെറിയച്ഛനും അവിടേയ്ക്ക് വന്നു.. ചെറിയച്ഛൻ എന്റെ വിശേഷങ്ങൾ തിരക്കി..
അവരുടെ കൂടെ കലശം കെട്ടൽ നോക്കി നിന്നു…

നന്ദൻ : ” അഞ്ജലിയും… പാറൂട്ടിയും എന്തേ അമ്മേ… അവരെ ആരെയും കണ്ടില്ലലോ…? ”

സാവിത്രി :”പാറു മോള് നയനയുടെ അടുത്തുണ്ട്…
അച്ചുനെ ഞാനും കണ്ടില്ല… ബാക്കി എല്ലാവരും തറവാട്ടിൽ ഉണ്ട്… മോൻ വല്ലതും കഴിച്ചോ… അങ്ങോട്ട് ചെല്ല്.. ഇഡലിയും സാമ്പാറും ഉണ്ട്….

ഇന്ന് അമ്പലത്തിൽ വരുന്നവർക്കെല്ലാം അന്നദാനം നൽകുന്ന…പനയ്ക്കൽ തറവാട് മുറ്റത്തെ വലിയ
പന്തലിലേക്ക് നന്ദൻ കയറി ചെന്നു… ചുറ്റുമൊന്ന്
കണ്ണോടിച്ചു … ഗിരി അളിയനും വിശ്വേട്ടനും വിളമ്പുന്ന തിരക്കിലാണ് … പെട്ടന്ന് വിളമ്പി തിരിഞ്ഞ് എന്നെ കണ്ടതും..

ഗിരി :” അളിയാ… ഇതെപ്പോൾ എത്തി… ടീ നയനേ
ആരാ വന്നതെന്ന് നോക്കിക്കേ… എന്ത് പണിയാ
അളിയാ കാണിച്ചത് ഇന്നലെ വരണ്ടേ ….”

The Author

41 Comments

Add a Comment
  1. എഴുതി അവസാനിപ്പിക്കുമോ

  2. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *