നന്ദൻ അത് ചോദിയ്ക്കുമ്പോഴും അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്ന അവളുടെ നെഞ്ചിനുള്ളിൽ നിന്നും കരച്ചിൽ വിങ്ങിപ്പൊട്ടു ന്നുണ്ടായിരുന്നു… എങ്കിലും വേദന ഉള്ളിലടക്കി പിടിച്ച് ….കവിളിൽ നിന്നവന്റെ കൈകൾ പിടിച്ച് മാറ്റി ചുണ്ടിൽ ചിരിപടർത്തി ….
അഞ്ജലി : ” ഒന്നുല്ല… നന്ദേട്ടാ…ഏട്ടൻ വന്നതിന്റെ
സന്തോഷത്തിൽ …. ”
നന്ദൻ : ” ഓഹ് … അപ്പോൾ ഇത് ആനന്ദക്കണ്ണുനീർ ആയിരുന്നല്ലേ … ഞാൻ വിചാരിച്ചു….. സാധാരണ ഇങ്ങനെയല്ലല്ലോ… അള്ളലും മാന്തലും ഒക്കെ ആയിരുന്നല്ലോ… എന്ത് പറ്റി കുഞ്ഞ് നന്നായോ….?
“ഞാൻ നഖം വെട്ടി”..യെന്നും പറഞ്ഞ് ചിരിച്ചവൾ അവന്റെ ഇടത് നെഞ്ചിലേക്ക് വീണ്ടും മുഖം പൂഴ്ത്തി …. പിന്നെ ആഞ്ഞൊരു കടി കൊടുത്തു.. ” “അയ്യോ.. ആാാാ ..”ന്ന് നന്ദൻ നിലവിളിച്ചു പോയ്…. പെട്ടെന്ന് എല്ലാവരും അവരെ ശ്രദ്ധിച്ചു …ആതിര ചേച്ചിയും നയനേച്ചിയും മറ്റുള്ളവരും നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അഞ്‌ജലിയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി… നന്ദന്റെ നെഞ്ചോട് ചേർന്ന് നിന്നവൾ … അവന്റെ മുഖത്തേയ്ക്ക് നോക്കി…. പുഞ്ചിരിയ്ക്കുമ്പോഴും അവളുടെ കണ്ണുകൾ തുളുമ്പിയിരുന്നു … “സോറി… ന്ന് ” പറഞ്ഞവൾ കടിച്ച ഭാഗത്ത് വലതു കയ്യാൽ അമർത്തി തടവിക്കൊണ്ടിരുന്നു ….. ”
നന്ദന്റെ മാറിലേക്ക് തലചായ്ച്ചു കിടന്ന് സ്നേഹപ്രകടനം നടത്തുന്നതിനിടയിൽ തങ്ങളെ നോക്കുന്ന വിശ്വന്റെ മുഖത്തേക്ക് അഞ്ജലി ദേഷ്യത്താൽ നോക്കുന്നുണ്ടായിരുന്നു … വിടർന്ന ആ വെള്ളാരം കണ്ണുകളുടെ തീക്ഷണമായ ദഹിപ്പിയ്ക്കുന്ന നോട്ടം താങ്ങാനാവാതെ നിന്ന വിശ്വനാഥന്റെ കവിളുകളിലെ പേശികൾ വലിഞ്ഞു മുറുകുന്നതും..മുഖം ഇരുണ്ടു കൂടുന്നതും…അടുത്ത് കരിയ്ക്ക് ചെത്തി നിന്ന തണ്ടാൻ രാഘവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ….. അഞ്ജലിയുടെ ആ രൂക്ഷമായ നോട്ടം മറികടന്ന് വിശ്വൻ തലതിരിച്ചു നടന്നു….

ഇതിന്റെ ബാക്കി ഉണ്ടാകുമോ?