ആദ്യ നാല് ഭാഗങ്ങൾക്കും നിങ്ങൾ നൽകിയ അതേ പ്രോത്സാഹനവും.. വിമർശനങ്ങളും.. നിർദ്ദേശങ്ങളും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു …തുടർന്ന് പോകാനുള്ള ❤️❤️❤️❤️ തരുമെന്ന് കരുതുന്നു ….നമുക്ക് കഥയിലേക്ക് പോകാം……
“അച്ചേ.. അച്ചേ… ന്ന് വിളിച്ച് തന്റെ നെഞ്ചിൽ കുഞ്ഞി കൈയ്കൾ കൊണ്ടടിയ്ക്കുന്ന പാറുക്കുട്ടി യുടെ വിളി കേട്ടാണ് നന്ദൻ ഉറക്കമുണർന്നത്..തന്റെ മകൾ കട്ടിലിലേയ്ക്ക് കയറാൻ ശ്രമിയ്ക്കുന്നതാണ് കണ്ട്..നന്ദൻ അവളെ പൊക്കിയെടുത്ത് മാറിലേക്ക് കിടത്തി … പെട്ടെന്നവൾ തലപൊക്കി “ആതി…മ്മ… മ്മ…” അ.വടെ ” ന്ന് പറഞ്ഞ് പുറത്തേക്ക് കൈയ് വിരലുകൾ ചൂണ്ടി കാണിച്ചിട്ട്….
മാറിലേക്ക് തന്നെ വീണ്ടും കിടന്നു ..തന്റെ മകൾ കാണിച്ചത് മനസിലായില്ലെങ്കിലും…ആതിമ്മയെന്ന് ആതിര ചേച്ചിയേ ആണ് വിളിക്കാറുള്ളത് … ഇനി ചേച്ചി അവിടെയെങ്ങാനും നിൽപ്പുണ്ടോന്ന് എത്തി നോക്കി..ആരെയും കാണാനുമില്ല ..തന്റെ മാറിൽ തലചായ്ച്ച് തോളിൽ കൈതട്ടി ഉറക്കുന്ന..
പാറൂ കുട്ടിയെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബനം നൽകി … അൽപനേരം കൂടെ അങ്ങനെ കിടന്ന ശേഷം എന്തോ ഓർത്തപോല ചാടി എഴുന്നേറ്റ്.. ” അമ്മ …ന്തേ… ന്ന് ഇരുകൈകളും മലർത്തി ചോദിച്ചു ….
നന്ദൻ പെട്ടെന്ന് തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കി…
അമ്പലത്തിൽ പോയിട്ട് അഞ്ജലി ഇത് വരെ വന്നില്ലല്ലോ.. ന്ന് ചിന്തിച്ച് …..
നന്ദൻ : ” അമ്മ… ഉമ്പോറ്റിയെ കാണാൻ പോയി..
ഇപ്പൊ വരൂ..ട്ടോ.. ന്ന് പറഞ്ഞതും …. “

ഇതിന്റെ ബാക്കി ഉണ്ടാകുമോ?