നേർച്ചക്കോഴി 3 [Danmee] 271

പറയുന്നുണ്ടായിരുന്നു. ട്രിപ്പിൾ അടിച്ചു പോകുന്നത് കൊണ്ട് തന്നെ ഞങ്ങൾ ചില ഊടു വഴികളിൽ കൂടെ ആണ് കോളേജിൽ പോവുകയും വരുകയും ചെയ്യുന്നത്. ഞാൻ റിയാസിന്റെ തോളിൽ തലവെച്ചു ഇരുന്നു. എന്റെ വീട് എത്തിയപ്പോൾ റിയാസ് വണ്ടി നിർത്തി അനന്തു വണ്ടിയിൽ നിന്നു ഇറങ്ങി. ഞാൻ ബൈക്കിൽ നിന്നു  ഇറങ്ങാൻ തുടങ്ങുമ്പോൾ

” ഡാ അപ്പോൾ നാളെ എങ്ങനാ ”

” നിങ്ങൾ  പറയുന്നത് പോലെ……….. പിന്നെ  ആ  പെണ്ണിന് വേറെ പ്രോബ്ലം ഒന്നും  ഇല്ലെങ്കിൽ  ആ  നിതിനെ എനിക്ക് ചാമ്പണം……  ഇന്നലെ തന്നെ  ഞാൻ തിരിച്ചു അടിച്ചേനെ പിന്നെ പെട്ടെന്ന് അങ്ങനെ ഒക്കെ  നടന്നപ്പോൾ ഒന്നു പതറി പോയി ”

” ഡാ നീ ഇന്ന് രാവിലെ  മനു പറഞ്ഞത് കേട്ടില്ലേ. നമ്മുടെ  കൂടെ  ആരും കാണില്ല…… എടുത്തു ചാടി ഒന്നും ചെയ്യണ്ട…. നീ കുറച്ചു കഴിഞ്ഞു ഗ്രൗണ്ടിൽ വാ ഞങ്ങൾ അവിടെ  കാണും ”

” ഗ്രൗണ്ടിലേക് തൽകാലം ഇല്ല .. നാളെ  രാവിലെ  കാണാം ”

ഞാൻ  വീട്ടിലേക്ക് കയറി. വാതിൽ  തുറന്നപ്പോൾ അമ്മയെ  അവിടെ എവിടെയും കണ്ടില്ല  പിറകിൽ എവിടെയെങ്കിലും  ആയിരിക്കും  അല്ലാതെ  ഇതുപോലെ വാതിലും ഗേറ്റും പൂട്ടാതെ പോകില്ല. ഞാൻ വാതിൽ ചാരി റൂമിലേക്കു പോയി. അമ്മ  ഞാൻ  വന്നത് കാണാത്തത് നന്നായി അല്ലെങ്കിൽ ഒരു നുറുചോദ്യം ചോദിച്ചേനെ

പിറ്റേന്ന് രാവിലെ പറഞ്ഞത് അനുസരിച്ചു തന്നെ റിയാസും അനന്തുവും നേരത്തെ തന്നെ  എന്റെ വീട്ടിൽ എത്തി. ഞങ്ങൾ നേരെ കോളേജിലെക്ക് വിട്ടു. കോളേജിൽ ഇത്ര നേരത്തെ എത്തുന്നത് ആദ്യം ആയിരിന്നു. പിള്ളേരെക്കെ എത്തിത്തുടങ്ങുന്നതേ  ഉണ്ടായിരുന്നുള്ളു. ഞങ്ങൾ  കോളേജ് ബസ് വരുന്നതും കാത്ത് ബൈക്ക് വയ്ക്കുന്ന ഷെഡിൽ തന്നെ നിന്നു. ബസ് വന്നപ്പോൾ ഇറങ്ങുന്നവരുടെ കുട്ടത്തിൽ അവൾ ഉണ്ടോ എന്ന് നോക്കി നിൽക്കുക ആയിരുന്നു അവന്മാർ ഞാൻ  അത്‌ ഒന്നും ശ്രെദ്ധിക്കാതെ അലസമായി ചുമ്മാ അവിടെ  നിന്നു. ചുമ്മാ  ഞാൻ ബസിലുടെ  കണ്ണോടിച്ചപ്പോൾ ബസ്സിനകത്ത്‌ ഇറങ്ങാൻ നിൽക്കുന്നവരുടെ കുട്ടത്തിൽ അവൾ നില്കുന്നത് ഞാൻ  കണ്ടു. ചുവപ്പും പച്ചയും കലർന്ന ഒരു ചുരിദാർ ആണ് വേഷം  കഴുത്തിൽ ആം സപ്പോർട്ടർ ഇട്ടിട്ട് ഉണ്ട് വലത് കൈ അതിനുള്ളിൽ ആണ്. അവമ്മാരും അവളെ കണ്ടു കാണണം  എന്നെയും  വിളിച്ചുകൊണ്ടു ബസിനു അടുത്തേക്ക് നടക്കാൻ തുടങ്ങി.

പക്ഷെ ഞങ്ങളെ  ഞെട്ടിച്ചുകൊണ്ട് ബസ്സിൽ നിന്നു  ഇറങ്ങിയ  അവൾ  കരഞ്ഞു കൊണ്ട് അവളുടെ  ഡിപ്പാർട്മെന്റ് ബിൽഡിങ്ങിലേക്  ഓടുകയായിരുന്നു. ഇതെന്താ  സംഭവം  എന്നർത്ഥത്തിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു

” ടാ ഇവൻ ഇവിടെ നിന്നാൽ  ശെരിയാകില്ല നീ ഇവനെയും കൊണ്ട് ക്ലാസ്സിലേക്ക് ചെല്ല് ഞാൻ എന്താ  കാര്യം  എന്ന്  നോക്കിട്ട്  വരാം ”

റിയാസ്  അനന്തുവിനോട്  പറഞ്ഞിട്ട്  ബസ്സിന്‌ അടുത്തേക്ക് നടന്നു. ഞാനും  അനന്തുവും ക്ലാസിലേക്കു പോയി.

ക്ലാസ്സ്‌ തുടങ്ങാറായപ്പോൾ റിയാസ്  ക്ലാസ്സിലേക്ക് വന്നു . അവനെ  കണ്ടതും കാര്യം  അറിയാൻ വേണ്ടി അനന്തു  അവന്റെ അടുത്തേക്ക് ചെന്നു.
റിയാസ് വളരെ കൂൾ ആയാണ് അനന്തുവിന്റെ അടുത്ത് സംസാരിക്കുന്നത്. ഞാൻ അവരെയും നോക്കി അവിടെ ഇരുന്നതേ ഉള്ളു. റിയാസ്  എന്റെ  അടുത്ത് വന്നുകൊണ്ട്

” ടാ പേടിക്കാൻ ഒന്നും ഇല്ല ”

” അവൾ എന്തിനാ  കരഞ്ഞുകൊണ്ട് പോയത് ”

The Author

15 Comments

Add a Comment
  1. e kadha nirthiyo

    1. വരും

  2. Ithe nirthiyooo

  3. Bro next part enna

  4. Bro next part enthayi kurachude page kooti ezhuthuvo

  5. Page kootti ezhuthamo

    enthayalum nannayittund

    Keep going

  6. Onnukil pagekuttuka allenkil krithyamaya Nalla oru endingill nirthuka ithorumathiri.kadha nallathannu pakshe inganeyoke cheythal

  7. Kurachu koodi nannakki ayuduga

  8. നല്ല ബോറാകുന്നുണ്ട്. കഥയ്ക്കു തീരെ ഒഴുക്കില്ല. ഒരു വിവരണം പോലെയാണ് കഥ പറയുന്ന ശൈലി ഒന്ന് മാറ്റാൻ നോക്ക്. പിന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളും സന്ദര്ഭങ്ങളും തമ്മിൽ പലപ്പോഴും ഒരു ബന്ധവും കാണുന്നില്ല. കുറേക്കൂടി സമയം എടുത്ത് എഴുതാനും, എഴുതിയത് ഒന്നൂടി നന്നായി വായിച്ചതിനു ശേഷം പ്രസിദ്ധീകരിക്കാൻ നോക്കണം.

    1. പുള്ളിക്കാരൻ സ്റ്റാറാ എന്ന പേരിൽ ഞാൻ മുൻപ് അയച്ച ഒരു കഥയാണ് ഇത്. ഞാൻ ആദ്യം എഴുതിയ കഥയിൽ +1.+2. ഡിഗ്രി കാലഘട്ടം ആണ്. അത്‌ അന്ന് അണ്ടർ 18 കണ്ടന്റ് ഉള്ളത് കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല. അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ആണ് ഞാൻ ഇപ്പോൾ ഇത് എഴുതുന്നത്. ഇപ്പോൾ ഞാൻ ഇതിൽ പുതിയ വഴിത്തിരിവ് ഒക്കെ ഉണ്ടാക്കിയാൽ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കഥ പോകില്ല. ഒരു പാർട്ട്‌ കൂടെ ക്ഷെമിക്കണം. അഞ്ചാം പാർട്ട്‌ തൊട്ട് ശെരി ആക്കാം

  9. Poli Bro page koottu

Leave a Reply

Your email address will not be published. Required fields are marked *