നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ശരീരത്തിൽ അനങ്ങാത്ത ഒരു പേശികൾ പോലുമില്ലായിരുന്നു. വിരലൊന്ന് അനക്കാൻ പോലും കഴിയാത്തവിധം തളർന്ന്, ശ്വാസം മാത്രം ബാക്കിയാക്കി ഞങ്ങൾ ആ മണ്ണിൽ അങ്ങനെ കിടന്നു. ഒന്നാം ദിവസം തന്നെ ഞങ്ങളെ ഈ പരുവമാക്കിയെങ്കിൽ, ബാക്കിയുള്ള ദിവസങ്ങൾ എന്തായിരിക്കുമെന്ന് ഓർക്കാൻ കൂടി എനിക്ക് ഭയമായിരുന്നു.

 

ആ ചുവന്ന മണ്ണിൽ ജീവൻ പോയതുപോലെ കിടന്ന ഞങ്ങളുടെ അടുത്തേക്ക് തക്ഷകൻ നടന്നു വന്നു.

 

അവന്റെ കയ്യിൽ മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രമുണ്ടായിരുന്നു. അതിൽ നിന്നും കുടിക്കാൻ എന്തോ ഒരു ദ്രാവകം അവൻ ഞങ്ങൾക്ക് നേരെ നീട്ടി. അത് വെള്ളമാണോ, മരുന്നാണോ, അതോ ഇനി കാട്ടിലെ വല്ല പച്ചില പിഴിഞ്ഞെടുത്ത നീരാണോ എന്നൊന്നും ചോദിക്കാനുള്ള ഊർജ്ജം ഞങ്ങൾക്കില്ലായിരുന്നു.

 

എവിടെനിന്നു കിട്ടിയെന്നോ എന്താണെന്നോ ചിന്തിക്കാതെ, കിട്ടിയത് വാങ്ങി ഞങ്ങൾ ഒറ്റവലിക്ക് കുടിച്ചുതീർത്തു. തൊണ്ടയിലൂടെ അത് താഴേക്ക് ഇറങ്ങിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

 

“ഇന്നത്തെ സമയം കഴിഞ്ഞു… ഇനി നിങ്ങൾക്ക് റൂമിന് വെളിയിലേക്ക് പോകാം…”

 

അവൻ തിരിഞ്ഞു നടന്നുകൊണ്ട് പരുക്കൻ സ്വരത്തിൽ പറഞ്ഞു.

 

എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട്, സകല ദൈവങ്ങളെയും വിളിച്ച് ഞങ്ങൾ മണ്ണിൽ നിന്നും എഴുന്നേറ്റു. പരസ്പരം താങ്ങിപ്പിടിച്ച്, കാലുകൾ വലിച്ചുവെച്ച് ഞങ്ങൾ ആ വലിയ മുറിയുടെ വാതിലിനടുത്തേക്ക് നടന്നു. ഇരുമ്പുപോലെ ഭാരമുള്ള കാലുകൾ വെച്ച് ആ വാതിൽപ്പടി കടന്ന് ഞങ്ങൾ പുറത്തെ ഇടനാഴിയിലേക്ക് ആദ്യത്തെ കാലെടുത്തുവെച്ചതും…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *