നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

എല്ലാവർക്കും പണി കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ, വേദനകൾക്കിടയിലും എന്റെ ചുണ്ടിലൊരു ചെറിയ പുഞ്ചിരി വിരിഞ്ഞു……

 

 

 

************

 

 

മുറിയിൽ ആകെ മൊത്തം ഒരു ശ്മശാന മൂകതയായിരുന്നു.

 

ഒന്നു വിരലനക്കാൻ പോയിട്ട്, ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ, ജീവൻ പോയ ശവശരീരങ്ങളെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി അങ്ങനെ തറയിൽ കിടന്നു.

 

ആർക്കും പരസ്പരം സംസാരിക്കാൻ പോയിട്ട്, ഒന്ന് നെടുവീർപ്പിടാൻ പോലുമുള്ള ഊർജ്ജം ബാക്കിയുണ്ടായിരുന്നില്ല. തുറിച്ചുനോക്കുന്ന കണ്ണുകൾ മാത്രം ഇടയ്ക്ക് അടഞ്ഞും തുറന്നും കൊണ്ടിരുന്നു.

 

ഇതിനിടയിൽ ആ വീട്ടിലെ ഏതെങ്കിലും ജോലിക്കാർ എന്തെങ്കിലും തിന്നാനോ കുടിക്കാനോ കൊണ്ടുവരുമ്പോൾ മാത്രമാണ് ആ മുറിയിൽ ചെറിയൊരു അനക്കമെങ്കിലും ഉണ്ടാകുന്നത്. ഭക്ഷണവുമായി അവർ വാതിൽക്കൽ വരുമ്പോൾ, ഞങ്ങളുടെ ആ കിടപ്പ് കണ്ടാൽ സത്യത്തിൽ അവർക്ക് തന്നെ വല്ലായ്മ തോന്നും.

 

ശരീരത്തിന്റെ ഒരവയവം പോലും അനക്കാൻ പറ്റാത്തതുകൊണ്ട്, സകല ജീവനുമെടുത്ത് തല… തല മാത്രം ഞങ്ങൾ കഷ്ടപ്പെട്ട് തറയിൽ നിന്നൊന്ന് ഉയർത്തും. ആമിയും കൃതികയുമൊക്കെ തലയുയർത്താൻ പാടുപെടുന്നത് കാണാൻ തന്നെ വല്ലാത്തൊരു ദയനീയതയുണ്ടായിരുന്നു.

 

അനാഥാലയത്തിൽ കിടക്കുന്നവരെ നോക്കുന്നതുപോലെ, ആ ജോലിക്കാർ കൊണ്ടുവന്ന ഭക്ഷണവും വെള്ളവുമൊക്കെ ഞങ്ങളുടെ വായിലേക്ക് തന്നെ അവർ വെച്ചുതരും.

 

അമ്മിഞ്ഞപ്പാൽ കുടിക്കുന്ന കൊച്ചു കുട്ടികളെപ്പോലെ വാ പൊളിച്ച് അതൊക്കെ വിഴുങ്ങുകയല്ലാതെ വേറെ യാതൊരു നിർവ്വാഹവും ഞങ്ങൾക്കുണ്ടായിരുന്നില്ല.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *