ഞാൻ വീണ്ടും ആ കട്ടിലിൽ വന്നിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുളി കഴിഞ്ഞ് പുറത്തേക്ക് വരുന്ന നിധിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അവളിലുടക്കി നിന്നുപോയി.
അവളുടെ ആ സ്വർണ്ണ നിറമുള്ള ശരീരത്തെ പൊതിഞ്ഞുകൊണ്ട് ചെറിയൊരു വെള്ള ടവൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നനഞ്ഞൊട്ടിയ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലെ കുഴികളിലൂടെ ഒലിച്ചിറങ്ങി ആ ടവലിന്റെ വിടവിലേക്ക് മറയുന്നുണ്ടായിരുന്നു.
തണുപ്പുകൊണ്ടാണോ എന്നറിയില്ല, അവളുടെ സ്വർണ്ണവർണ്ണമുള്ള ചർമ്മത്തിൽ നേരിയൊരു ചുവപ്പ് പടർന്നിരുന്നു. ആ ടവലിന്റെ അതിരുകളിൽ തെളിഞ്ഞുനിൽക്കുന്ന അവളുടെ ശരീരത്തിന്റെ വടിവുകൾ ഏതൊരു പുരുഷനെയും ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു.
നനഞ്ഞൊട്ടിയ ആ വശ്യമായ രൂപം കണ്ടപ്പോൾ എന്റെ ഉള്ളിലെ വിഷമങ്ങൾക്കിടയിലും എവിടെയോ ഒരു കൊതി തോന്നി.
ഞാൻ അവളെ നോക്കി സ്നേഹത്തോടെ ഒന്ന് ചിരിച്ചു. എന്നാൽ തിരിച്ച് വളരെ മങ്ങിയ, നിർവികാരമായ ഒരു പുഞ്ചിരി മാത്രമാണ് അവൾ എനിക്ക് നൽകിയത്. ശേഷം ആ ടവലിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു:
“ദേവാ… നീ റൂമിന് പുറത്തേക്ക് ഒന്ന് പോകുമോ… എനിക്ക് ഡ്രസ്സ് മാറണം.”
ആ വാക്കുകൾ കേട്ടതും എന്റെ തലക്കടിച്ചതുപോലെ തോന്നി. ഞാൻ സ്തംഭിച്ച് ആ കട്ടിലിൽ തന്നെ ഇരുന്നുപോയി. ഡ്രസ്സ് മാറാൻ ഞാൻ പുറത്തുപോകണമെന്നോ? എന്നോട്! അവളും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ നിൽപ്പാണ്. ഞാൻ പുറത്തേക്ക് പോകാൻ വേണ്ടി കാത്തുനിൽക്കുന്നത് പോലെ അവൾ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.

👍
ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂