നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ആ വലിയ ഇടനാഴിയിൽ ഞാൻ വീണ്ടും ഒറ്റപ്പെട്ടു. ഈ രാത്രിക്കിനി ഉമ്മറത്തെ ആ തണുപ്പും ഇരുട്ടും തന്നെ ശരണം എന്നോർത്ത് ഞാൻ തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

 

“ദേവാ…”

 

കൃതികയായിരുന്നു അത്! ഞാൻ പെട്ടെന്ന് എന്റെ നിറഞ്ഞ കണ്ണുകൾ കൈപ്പത്തികൊണ്ട് തുടച്ചുമാറ്റി, അവൾക്ക് മുഖം കൊടുക്കാതെ നിന്നു. എന്റെ കണ്ണുനീർ അവൾ കാണാൻ ഞാൻ ആഗ്രഹിച്ചില്ല.

 

“നീ എങ്ങോട്ടാ ഈ പാതിരാത്രിക്ക്?”

 

അവൾ ചോദിച്ചു.

 

“അത്… ഞാൻ വെറുതെ പുറത്തേക്ക്…”

 

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

പക്ഷെ കൃതിക ഒന്നും പറഞ്ഞില്ല. അവൾ പതിയെ എന്റെ അടുത്തേക്ക് വന്ന്, എന്റെ വലംകൈ അവളുടെ കൈക്കുള്ളിലാക്കി. ശേഷം യാതൊരു മറുപടിയും കാത്തുനിൽക്കാതെ, എന്റെ കയ്യും പിടിച്ച് അവൾ അവളുടെ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

 

മുറിയിൽ കയറി വാതിലടച്ചപ്പോൾ തന്നെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. റോസ് കുളിക്കുകയാണെന്ന് തോന്നുന്നു. ഞാൻ കൃതികയെ നോക്കി ചോദ്യഭാവത്തിൽ പുരികമുയർത്തിയപ്പോൾ അവൾ പറഞ്ഞു:

 

“അതെ… അവളിങ്ങനെയാണ്. കിടക്കുന്നതിന് മുൻപ് മിക്ക ദിവസങ്ങളിലും അവൾ കുളിക്കാറുണ്ട്.”

 

ഞാൻ ഒന്നും മിണ്ടാതെ ആ വലിയ ബെഡിന്റെ ഒരു വശത്തായി പോയിരുന്നു. കൃതിക എന്റെ തൊട്ടടുത്തായി വന്ന് നിന്നു. എന്നിട്ട് പതുക്കെ എന്റെ മടിയിലേക്ക് അവളുടെ കാൽ കവച്ചുവെച്ച് ഇരുപ്പുറപ്പിച്ചു. അവളുടെ രണ്ട് കൈകളും എന്റെ കവിളുകളിൽ അമർത്തി എന്റെ മുഖം അവൾക്ക് നേരെ ഉയർത്തി. ശേഷം എന്റെ നെറ്റിയിൽ വളരെ സ്നേഹം നിറഞ്ഞൊരു ചുംബനം നൽകി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *