നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 887

 

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി.

 

കുറച്ചുനേരം ആ ഇടനാഴിയിൽ ഒരു വലിയ നിശ്ശബ്ദത തളംകെട്ടി നിന്നു. ഇന്നലെ അവർ എനിക്ക് നൽകിയ അതേ അവഗണനയുടെയും വേദനയുടെയും ഓർമ്മ എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. എന്റെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാൻ തയ്യാറായിരുന്നില്ല. യാതൊരു വികാരവുമില്ലാതെ, അവരോട് ഒരക്ഷരം പോലും ചോദിക്കാനോ പറയാനോ നിൽക്കാതെ ഞാൻ അവരെ വളഞ്ഞുമാറ്റി എന്റെ മുറി ലക്ഷ്യമാക്കി നടന്നു. അവർ പിന്നിൽ എന്നെത്തന്നെ നോക്കിനിൽക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഞാൻ തിരിഞ്ഞുനോക്കാൻ നിന്നില്ല.

 

മുറിയിലെത്തി വേഗത്തിൽ ഫ്രഷ് ആയ ശേഷം ഞാൻ താഴേക്ക് പോയി. അവിടെ ഡൈനിങ് ടേബിളിലിരുന്ന് ആരുമായും സംസാരിക്കാൻ നിൽക്കാതെ വളരെ വേഗത്തിൽ ഞാൻ എന്റെ ഭക്ഷണം കഴിച്ചുതീർത്തു. ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം ഇപ്പോൾ എന്നിൽ ഒരുതരം വാശിയായി മാറിയിരുന്നു. ഇന്നലെ വരെ തക്ഷകൻ വന്ന് ആജ്ഞാപിക്കുന്നതുവരെ കാത്തുനിന്നിരുന്ന ഞാൻ, ഇന്ന് സച്ചിനെയോ രാഹുലിനെയോ കൂട്ടുവിളിക്കാനോ കാത്തുനിൽക്കാനോ തയ്യാറായില്ല.

ഭക്ഷണം കഴിഞ്ഞയുടനെ ആരെയും കൂട്ടാതെ ഞാൻ ഒറ്റയ്ക്ക് ആ വലിയ ഇടനാഴിയിലൂടെ നടന്ന് പരിശീലന മുറിയുടെ വാതിൽക്കലെത്തി. രണ്ടും കൽപ്പിച്ച് ആ വാതിൽ തുറന്ന് ഞാൻ ആ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ചു.

 

എന്റെ ഈ മാറ്റം കണ്ട് ആ കളരിയിലെ ആയുധങ്ങൾ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാകും. മുകളിലെ രുധിരമണിയുടെ ചുവന്ന വെളിച്ചത്തിൽ, ആ വലിയ മാന്ത്രിക മുറിയിൽ അപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

110 Comments

Add a Comment
  1. Jishnu S krishnan

    👍

  2. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  3. oh man u r super.. 🔥🔥🔥 waiting for next part

  4. oh man u r super.. 🔥🔥🔥

  5. ennada pannivachirukke ,…. sahikinilla

  6. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *