നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഞങ്ങളെ വിറപ്പിക്കാൻ വരുന്ന സാക്ഷാൽ തക്ഷകൻ പോലും അന്ന് ആ പരിശീലന മുറിയിലേക്ക് കയറിയത്, ഞാൻ അവിടെയെത്തി എന്റെ കറുത്ത വാളും കയ്യിലെടുത്ത് അവനുവേണ്ടി കാത്തുനിന്നതിന് ശേഷമാണ്!

 

വലിയ തടിവാതിൽ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടപ്പോൾ ഞാൻ അതിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു.

 

ചുവന്ന മണ്ണിൽ, എന്റെ കയ്യിലെ ആ കറുത്ത വാളിന്റെ പിടിയിൽ ഇറുകെ പിടിച്ച് പോരിന് തയ്യാറായി നിൽക്കുന്ന എന്നെക്കണ്ട് വാതിൽക്കൽ നിന്ന തക്ഷകന്റെ മുഖത്ത് ആദ്യമായി നേരിയൊരു അമ്പരപ്പ് മിന്നിമറഞ്ഞു.

 

പക്ഷേ നിമിഷനേരം കൊണ്ട് അതൊരു വക്രമായ പുഞ്ചിരിയായി അവൻ മാറ്റി.

 

“അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?”

 

എന്റെ മനസ്സിലെ വാശിയും ദേഷ്യവും അവൻ എങ്ങനെയോ വായിച്ചെടുത്തിരുന്നു. ആ ചോദ്യത്തിന് മറുപടി പറയാൻ ഞാൻ നിന്നില്ല, പകരം വാളൊന്ന് വായുവിൽ വീശി ഞാൻ അവനെ നേരിടാൻ തയ്യാറായി നിൽപ്പൊറപ്പിച്ചു.

 

അപ്പോഴേക്കും കിതച്ചുകൊണ്ട് സച്ചിനും രാഹുലും അവിടേക്ക് ഓടിയെത്തി. എന്നെ മുറിയിൽ കാണാഞ്ഞതുകൊണ്ട് അവർ വേഗം ഇറങ്ങി വന്നതാണ്. എന്നെ അവിടെ കണ്ടപ്പോൾ അവന്മാർക്കും കാര്യം പിടികിട്ടി, ഇന്ന് ഞാൻ പഴയ ആളല്ല!

 

അവർ അവരവരുടെ ആയുധങ്ങൾ കൈയിലെടുത്തതും തക്ഷകന്റെ ഭാവം മാറി. ആ പഴയ വന്യത അവന്റെ കണ്ണുകളിൽ നിറഞ്ഞു.

 

“ഇന്ന് മൂന്നാം ദിവസം!”

 

രുധിരമണിയിലേക്ക് നോക്കി അവൻ വലിയ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

 

“ഇന്ന് നിങ്ങൾ ആയുധം പ്രയോഗിക്കാൻ മാത്രമല്ല പഠിക്കുന്നത്. നിങ്ങളുടെ മാംസത്തിൽ ആയുധങ്ങൾ തുളച്ചുകയറുമ്പോൾ, ചോര വാർന്നുപോകുമ്പോൾ… ആ വേദനയെ ഒരു ചെറുചിരിയോടെ നേരിടാൻ കൂടിയാണ്! ശത്രുവിന്റെ മുന്നിൽ വെച്ച് വേദനകൊണ്ട് നിങ്ങളുടെ മുഖം ചുളിയാൻ പാടില്ല. തുടങ്ങിയേക്കാം…!”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *