നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

പറഞ്ഞുതീർന്നതും, കൊടുങ്കാറ്റ് പോലെ അവൻ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഇരട്ടി വേഗതയിലായിരുന്നു അവന്റെ നീക്കങ്ങൾ. ആദ്യത്തെ കുറച്ചുനേരം പ്രതിരോധിക്കാൻ ഞങ്ങൾ മൂന്നുപേരും നന്നായി പാടുപെട്ടു. രാഹുലിന്റെ കുന്തവും സച്ചിന്റെ വലിയ ഗദയും വായുവിൽ ശബ്ദമുണ്ടാക്കി പാറിനടന്നെങ്കിലും തക്ഷകന്റെ വേഗതയ്ക്ക് മുന്നിൽ അതൊന്നും പോരായിരുന്നു.

 

പെട്ടെന്ന് അവന്റെ കയ്യിലിരുന്ന വാളിന്റെ മൂർച്ചയുള്ള വശം സച്ചിന്റെ തുടയിൽ ആഴത്തിൽ ഉരസി കടന്നുപോയി. വലിയൊരു അലർച്ചയോടെ സച്ചിൻ താഴേക്ക് വീഴാൻ പോയതും, തക്ഷകൻ അവന്റെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു.

 

“വേദനയെ ഭയക്കുന്നവൻ യുദ്ധക്കളത്തിൽ ആദ്യമേ മരിക്കും!”

 

അവൻ അലറി.

അടുത്ത നിമിഷം അവൻ എനിക്ക് നേരെ തിരിഞ്ഞു. വാശിയോടെ ഞാൻ എന്റെ കറുത്ത വാൾ വെച്ച് അവന്റെ ആക്രമണങ്ങളെ തടഞ്ഞു. ഓരോ തവണ ഇരുമ്പുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴും എന്റെ കൈത്തണ്ടയിലൂടെ വലിയൊരു മിന്നൽ കടന്നുപോകുന്നതുപോലെ തോന്നി. എന്റെ ശ്രദ്ധയൊന്ന് മാറിയ തക്കത്തിന് അവന്റെ വാൾത്തലപ്പ് എന്റെ ഇടത്തെ തോളിൽ വലിയൊരു മുറിവുണ്ടാക്കി.

 

ചൂടുള്ള ചോര ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.

 

സാധാരണയായി അത്രയും വലിയൊരു മുറിവുണ്ടായാൽ ബോധംകെട്ട് വീഴേണ്ടതാണ്. ആ മാന്ത്രിക കളരിയിലെ മുറിവുകൾക്ക് നീറ്റലും കൂടുതലായിരുന്നു. പക്ഷേ, ആ നിമിഷം എന്റെ മനസ്സിലേക്ക് വന്നത് ആമിയുടെയും നിധിയുടെയും മുഖമാണ്. ഒരു അപരിചിതനെപ്പോലെ അവർ എന്നെ തള്ളിമാറ്റിയപ്പോൾ എന്റെ നെഞ്ചിലുണ്ടായ ആ വിങ്ങലിന് മുന്നിൽ, ശരീരത്തിലേറ്റ ഈ മുറിവുകൾക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *