ഞാൻ കിതച്ചുകൊണ്ട് എന്റെ വാൾ മണ്ണിലേക്ക് കുത്തിനിർത്തി അതിൽ ചാരി നിന്നു. ശ്വാസം തൊണ്ടയിൽ കുരുങ്ങുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ നീറുകയാണ്.
“ഇന്നത്തെ പരിശീലനം അവസാനിച്ചു. നിങ്ങൾക്ക് പോകാം,”
അവൻ തിരിഞ്ഞുനടന്നുകൊണ്ട് പറഞ്ഞു.
അപ്പോഴും ആരും ഒന്നും മിണ്ടിയില്ല. സച്ചിനും രാഹുലും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവരുടെ ആയുധങ്ങൾ താഴെ വെച്ചു. ഞാൻ എന്റെ വാൾ അതിരുന്ന അതേ സ്ഥാനത്ത് തന്നെ ഭദ്രമായി തിരികെ വെച്ചു. ആ വാളിൽ നിന്നും പിടിവിട്ടപ്പോൾ എന്റെ ശരീരത്തിലെ വലിയൊരു ഊർജ്ജം വാർന്നുപോയതുപോലെ തോന്നി.
പരസ്പരം താങ്ങിപ്പിടിച്ച് ഞങ്ങൾ ആ വലിയ തടിവാതിലിന് നേരെ നടന്നു. ഒന്നാം ദിവസത്തെപ്പോലെ ഭാരം തോന്നി നിലത്തുവീഴില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ആ വലിയ തടിവാതിലിനടുത്തേക്ക് എത്തിയ സച്ചിനും രാഹുലും പുറത്തേക്ക് കാലെടുത്തുവെച്ചു.
തക്ഷകനും അവർക്ക് പിന്നാലെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, എന്റെ കാലുകൾ ആ വാതിൽപ്പടിയിൽ തന്നെ തറഞ്ഞുനിന്നത്.
എനിക്ക് പുറത്തേക്ക് പോകാൻ തോന്നിയില്ല.
പുറത്തുപോയി ഞങ്ങളുടെ ആ മുറിയിൽ ചെന്നാൽ, എന്നെ ഒരു അപരിചിതനെപ്പോലെ നോക്കുന്ന ആമിയെയും നിധിയെയും വീണ്ടും കാണണം. ഒരുപക്ഷെ അവരുടെ ആ നിർവികാരമായ നോട്ടം എന്റെ ശരീരത്തിലേറ്റ ഈ മുറിവുകളേക്കാൾ കൂടുതൽ എന്നെ വേദനിപ്പിക്കും.
എനിക്കിപ്പോൾ ശാരീരികമായ വേദനകളെക്കാൾ ആവശ്യം മനസ്സിനെ ഈ തളർച്ചയിൽ നിന്നും മാറ്റിയെടുക്കുക എന്നതാണ്. അതിന് ഈ ആയുധങ്ങൾക്കിടയിൽ നിൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.മാത്രവുമല്ല ഞാൻ ഇതെല്ലാം പൂർണമായി ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു….

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂