നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

 

“എടാ ദേവാ… നമ്മളിപ്പോഴും ഉറക്കത്തിലാണോ? ഇനി ഇതെന്താ വല്ല സ്വപ്നവും…”

 

ആ വലിയ മാന്ത്രിക ലോകം കണ്ട് കണ്ണുതള്ളി നിൽക്കുന്ന രാഹുൽ ചുറ്റുമൊന്ന് നോക്കിയിട്ട് പൊട്ടനെ പോലെ എന്നോട് ചോദിച്ചു.

 

ഇതു കേട്ടതും, ഇത്രയും നേരം യുദ്ധത്തിന്റെ വീരവാദം മുഴക്കി അതിഗംഭീരമായ പോസിൽ നിന്ന തക്ഷകൻ സ്വന്തം തലയ്ക്ക് കൈവെച്ചുപോയി. ‘ഇവന്മാരെക്കൊണ്ട് തോറ്റു’ എന്ന മട്ടിൽ അവൻ വലിയൊരു നെടുവീർപ്പിട്ടു.

 

ശേഷം അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് ആ വലിയ കരിങ്കൽ മേൽക്കൂരയുടെ നടുവിലേക്ക് വിരൽ ചൂണ്ടി.

 

എന്റെയും സച്ചിന്റെയും രാഹുലിന്റെയും കണ്ണുകൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നീണ്ടു.

അവിടെ, ആ തിളങ്ങുന്ന ക്രിസ്റ്റലുകൾക്കിടയിലായി, തിളച്ചുമറിയുന്ന രക്തത്തിന്റെ നിറത്തിൽ അതിഭീകരമായി വെട്ടിത്തിളങ്ങുന്ന വെളിച്ചം അന്തരീക്ഷത്തിൽ ഒഴുകി നിൽപ്പുണ്ടായിരുന്നു.

 

ആ ചുവന്ന പ്രകാശകിരണങ്ങൾ താഴെയുള്ള ആയുധങ്ങളിലേക്കൊക്കെ നേരിട്ട് പതിക്കുന്നുണ്ടായിരുന്നു.

 

“നിങ്ങൾ ഈ കാണുന്നതൊന്നും സ്വപ്നമല്ല…”

 

തക്ഷകൻ അല്പം പുച്ഛത്തോടെയും എന്നാൽ വലിയ ഗൗരവത്തോടെയും പറഞ്ഞു തുടങ്ങി.

 

“വെറുമൊരു ഇടുങ്ങിയ ഇരുട്ടുമുറിയെ ഇത്രയും വിശാലമായ യുദ്ധക്കളമാക്കി മാറ്റിയത് ആ മുകളിൽ തിളങ്ങുന്ന രത്നമാണ്… ദേവിയുടെ സകല ശക്തികളും കുടികൊള്ളുന്ന ‘രുധിരമണി’!”

 

ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ആ ചുവന്ന വെളിച്ചത്തിലേക്ക് നോക്കി. തക്ഷകന്റെ ശബ്ദത്തിൽ അപ്പോൾ വലിയൊരു ഭക്തിയും ഒപ്പം നേരിയ ഭയവും നിറയുന്നത് ഞങ്ങൾ കേട്ടു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *