നിറമുള്ള നിഴലുകൾ [ഋഷി] 425

മൂന്നാമത്തെ ഡ്രിങ്കുമൊഴിച്ചു ദിനേശ് ബീഡിയും കത്തിച്ച് ആദ്യത്തെ കോൺട്രാക്ടിന്റെ ഫൈനൽ ബില്ലു പാസായപ്പോൾ വാങ്ങിയ മ്യൂസിക് സിസ്റ്റത്തിൽ പഴയ സീഡീയിട്ടു. ചാഞ്ഞിരുന്നു… മധുരമായ പാട്ടൊഴുകി വന്നു…

” വാതിൽപ്പഴുതിലൂടെന്നുള്ളിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ…..
അതിലോലമെൻ ഇടനാഴിയില് നിൻ
കളമധുരമാം കാലൊച്ച കേട്ടൂ…..”

സിന്ദൂരം കലർന്ന സുന്ദരമായ മുഖം… ആഹ്… മധുമുള്ള ഓർമ്മകളിൽ ലയിച്ചുപോയി…

ദേവകിയേട്ടത്തിയുടെ പൊതിച്ചോറും മീനും ചമ്മന്തിയും വെട്ടിവിഴുങ്ങിയിട്ട് കിടന്നു. രാവിലെ ഞെട്ടിയെണീറ്റു.. മൊബൈലിൽ ലൈറ്റു കത്തുന്നു. മെസ്സേജ് നോക്കി. അന്തക്കാലത്ത് വാട്ട്സാപ്പൊന്നും വന്നിട്ടില്ല.

ശുഭരാത്രി. പതിനൊന്നുമണിക്കാണ് അയച്ചത്. ഇപ്പോൾ നാലുമണി.

സോറി ചേച്ചീ.. ഒരു വൈകിയ ഗുഡ്നൈറ്റ്. ഇത്തിരി കൂടി ഉറങ്ങാൻ പോകുന്നു… മെസ്സേജുമയച്ച് തിരിഞ്ഞുകിടന്നുറങ്ങി.

പച്ചക്കറികളും, ഇഷ്ട്ടികകളും കാലത്തേ തന്നെ കൈകാര്യം ചെയ്തു. ഭാഗ്യത്തിന് സൈറ്റിൽ പോവണ്ടി വന്നില്ല. എല്ലാം ഫോൺ വഴി. ഉച്ചയ്ക്ക് ശ്രീനിയുടെ ഓഫീസിലെ ചെറിയ കോൺഫറൻസ് ഹോളിൽ ഹേമയെ മീറ്റുചെയ്തു. വേറൊന്നിനുമല്ല.. ഐഡിയകൾ ഫ്രീയായി തട്ടിക്കളിക്കാൻ. ചിലപ്പോഴെല്ലാം ശ്രീനിയും കൂടാറുണ്ട്.

ആഹാ… ഇന്നു കാണാനിത്തിരി മനുഷ്യപ്പറ്റുണ്ടല്ലോ! ഹേമ ചിരിച്ചു. സംഭവമെന്താണെന്നു വെച്ചാൽ ഇന്നലെ ഷേവുചെയ്തതുകൊണ്ട് കവിളുകളിൽ കുറ്റിത്താടിയേഉള്ളൂ.. സാധാരണയുള്ള നാലഞ്ചു ദിവസത്തെ വളർച്ചയില്ല. പിന്നെ എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട വെള്ള ഷർട്ടാണ് ഇട്ടിരുന്നത്.

പോടീ… ഞാൻ ഒരു ഇറേസറെടുത്തവളെ എറിഞ്ഞു. പിന്നെ ഞങ്ങൾ കാര്യമായി ചർച്ചകളിൽ മുഴുകി. ഒന്നര മണിക്കൂറിനകം ഞങ്ങൾ രണ്ടൈഡിയകൾ തിരഞ്ഞെടുത്തു. അവളുടെ ടെക്ക്നിക്കൽ കഴിവുകൾ ഡെക്കറേഷൻ, ലേ ഔട്ട്…ഇങ്ങനെ. എന്റെ സംഭാവനകൾ മിക്കവാറും കസ്റ്റമറിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പണി, വിവരം…ഇതിന്റെയൊക്കെ ഒഴുക്കിഇനോട് അനുബന്ധിച്ചതും.

ശരീടാ… ഞാൻ സ്കെച്ചുകളുണ്ടാക്കി പ്രസന്റേഷന്റെ ഡ്രാഫ്റ്റ് നിനക്കും ശ്രീനിക്കും നാളെ അയയ്ക്കാം. മറ്റന്നാൾ മാഡത്തിനെ കാണാൻ പറ്റുമോന്നു തിരക്ക്..

വൈകുന്നേരം പിന്നെയുമോടാൻ പോയി. തളർന്നു വന്ന് ഒരു ഡ്രിങ്കൊഴിച്ചു. വരാന്തയിൽ ചൂരൽക്കസേരയിലിരുന്നു. കാലുകൾ നീട്ടി അരമതിലിൽ വെച്ചു. ആഹ്. ഐസിട്ട റമ്മും സോഡയും അന്നനാളത്തിലൂടെ ഇറങ്ങിപ്പടർന്നപ്പോൾ നല്ല സുഖം…വയറ്റിൽ ചൂടു പടർന്നു. പേശികളയഞ്ഞു..

ഒരു മെസ്സേജ്… ഹൗ ആർ യൂ? ചേച്ചിയെപ്പറ്റി ചിന്തിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചതാണ്. ദേ ഇപ്പോ….

സുഖം ചേച്ചീ. എങ്ങിനെയുണ്ട്?

എന്തു പറയാനാ രഘൂ? ഇപ്പോൾ സംസാരിക്കാമോ?

തീർച്ചയായും… ഞാൻ ഫോണും ഗ്ലാസുമെടുത്ത് വരാന്തയുടെ അറ്റത്തു പോയി നിന്നു. ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.

രഘൂ… തരംഗങ്ങളിലൂടെ മധുരസ്വരം.. ചങ്കിലൊരു നൊമ്പരം.

The Author

ഋഷി

Away, I'd rather sail away, Like a swan that's here and gone, A man gets tied up to the ground, He gives the world its saddest sound, Its saddest sound... Its saddest sound...

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *