നീ വണ്ടിയെടുക്ക്. ഇവിടെ നിക്കണ്ട. ചേച്ചി പറഞ്ഞു.
വണ്ടിയോടിത്തുടങ്ങി. രണ്ടുപേരും മിണ്ടാതിരുന്നു. ജീപ്പിന് സ്വന്തമായ ആത്മാവുള്ളപോലായിരുന്നു. അതങ്ങോടി ഞങ്ങളന്നിരുന്ന പടവുകളുടെ മോളിലെ റോഡിൽ ചെന്നു നിന്നു.
രാത്രിയായിരുന്നു. ചുറ്റിലും ആരുമില്ല. മങ്ങിയ സ്റ്റ്രീറ്റ്ലൈറ്റുകൾ വിതറുന്ന മഞ്ഞ വെളിച്ചത്തിന്റെ വൃത്തങ്ങൾ…
ഞാൻ തിരിഞ്ഞിരുന്ന് ചേച്ചിയെ നോക്കി. ആ സുന്ദരമായ മുഖം തുടുത്തത് മങ്ങിയവെളിച്ചത്തിലും ഞാൻ കണ്ടു.
ചേച്ചീ…. കണ്ടിട്ടു കുറച്ചുദിവസങ്ങളായി. അപ്പോ കാണണമെന്നൊരാഗ്രഹം. തടുക്കാൻ കഴിഞ്ഞില്ല ചേച്ചീ…
ഓഹോ അപ്പോൾ നിനക്ക് എന്നെയോർമ്മയുണ്ടല്ലേടാ. ചേച്ചിയുടെ ശബ്ദമുയർന്നു.
ഇതെന്തൊരന്യായം… ഞാനുള്ളിൽ പറഞ്ഞു. അതിനു ഞാൻ ചേച്ചിയ്ക്ക് മെസ്സേജയച്ചല്ലോ. ചേച്ചിയല്ലേ…
എന്റെ മറുപടി വന്നില്ലേല് നീ അന്വേഷിക്കില്ലേടാ? വല്ല വണ്ടീമിടിച്ച് ആശൂത്രീലോ, മോർച്ചറീലോ ആണേല്? ക്ഷോഭം കൊണ്ടു ചേച്ചി വിറച്ചു.
ചേച്ചീ… ഉള്ളിൽ നിന്നുമൊരു വിളിയുയർന്നു… ഞാനാ ചുണ്ടുകളിൽ വിരലമർത്തി.. ഇനിയൊന്നും… ഇനിയൊന്നും..
അഞ്ചു നിമിഷം! ജീപ്പിനുള്ളിലെ മർദ്ദംകൂടി പൊട്ടിത്തെറിക്കുമെന്നായി.
ആ ഹേമയുമായി നിനക്കെന്താടാ? ദൈവമേ! ചേച്ചി ആക്രമണത്തിന്റെ ലൈൻ മാറ്റി.
ഞാനന്തംവിട്ടുപോയി! അവള് ഞങ്ങളുടെ സീനിയറായിരുന്നു. ശ്രീനിയാണ് പരിചയപ്പെടുത്തിയത്. പണിയുടെ കാര്യത്തിന്…
അന്നു ഞാൻ ക്ലബ്ബിൽ കണ്ടല്ലോ! നീയും അവളും കൂടി ചിരിച്ചു കൊഴയണത്!
എന്റെ ചേച്ചീ.. ഞാൻ ചിരിച്ചു… ബിഗ് മിസ്റ്റേക്ക്!
എന്താടാ വിഡ്ഢികളെപ്പോലെ കിണിക്കുന്നത്? ഒപ്പം മേൽക്കൈയ്യിലൊരു നുള്ളും! അയ്യോ! വിളിച്ചുപോയി. സൂചി കുത്തിയിറക്കണ വേദനയായിരുന്നു!
എന്റെ പൊന്നു ചേച്ചീ… ഒന്നു വിശ്വസിക്ക്. അവൾക്കൊരു കെട്ടിയവനും മോളുമുണ്ട്. ശ്രീനീടെ ക്ലബ്ബാണ്. ഞങ്ങളെ അന്നത്തെ പ്രസന്റേഷന്റെ വിജയം ആഘോഷിക്കാൻ കൊണ്ടോയതാണ്.
അതിനു ശ്രീനിയെ കണ്ടില്ലല്ലോ!
എന്റെ ചേച്ചീ… ഞാനാ കൈകൾ കവർന്നു. അവൻ വല്ല പെടുക്കാനോ മറ്റോ പോയിക്കാണും!
ഹും! ചേച്ചി കൈകൾ പിൻവലിച്ചു.
മഹാദേവാ! ഈ പെണ്ണുമ്പിള്ളയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും! ഞാൻ മോളിലേക്കു നോക്കി.
പെണ്ണുമ്പിള്ള നിന്റെ മറ്റോള്! ചേച്ചി പൊട്ടിത്തെറിച്ചു!
ഒരു നിമിഷം! ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു. അന്തരീക്ഷം പെട്ടെന്നയഞ്ഞു.
ചേച്ചീ… ഞാൻ മടിച്ചു മടിച്ചു വിളിച്ചു.
എന്താ കുട്ടാ? ഓ… ആ വിളി!
പെട്ടെന്നാഞ്ഞ് ആ തുടുത്ത കവിളിലൊരുമ്മ കൊടുത്തു. എന്തൊരു മാർദ്ദവം! എന്തൊരു മണം! ആ കവിളങ്ങു കടിച്ചുതിന്നാൻ തോന്നി.
മതി മതി! നിന്റെ തോന്ന്യാസം ഇത്തിരി കൂടണൊണ്ട്! വാചകങ്ങൾ സീരിയസ്സായിരുന്നെങ്കിലും സ്വരം കുസൃതി നിറഞ്ഞതായിരുന്നു.
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…