മാഡം ഇപ്പോളും ടൌൺ ബ്രാഞ്ചിൽ തന്നെയല്ലെ വർക്ക് ചെയ്യുന്നത്?
അവളൊന്നും മിണ്ടിയില്ല. പേടിയും സങ്കടവും കൊണ്ടവളുടെ തൊണ്ട ഇടറി.
അയാൾ തുടർന്നു. ഞാൻ നാലര ആയപ്പോൾ ടൗൺ ബ്രാഞ്ചിൽ പോയിരുന്നു. എന്നാൽ ആ ബ്രാഞ്ചിൽ അങ്ങിനെയൊരു വിസിറ്റിനെപ്പറ്റി അവിടെ ആർക്കും അറിയില്ല. എന്നെ പരിചയമില്ലാത്ത ഒരു സ്റ്റാഫിനോട് അവിടത്തെ അസിസ്റ്റൻ്റ് മാനേജർ രേഖയെ കാണണമെന്ന് പറഞ്ഞപ്പോൾ അവർ ഹസ്ബൻറിന് സുഖമില്ലാതെ പെട്ടന്ന് ഉച്ചക്ക് ലീവെടുത്ത് പോയെന്നവർ പറഞ്ഞു. മേഡത്തിന് വേറൊരു ഹസ്ബൻ്റും കൂടി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.
ഇതും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ സുധി ലൈറ്റ് കെടുത്തി കിടന്നു. സത്യത്തിൽ ബാങ്കിൽ പോയെന്ന് അവൻ നുണ പറഞ്ഞതാണ്. എന്നാൽ അവൻ പറഞ്ഞതും ഭാഗ്യവശാൽ കറക്റ്റായിരുന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു പുറത്തു പോകുന്നത് സുധി മങ്ങിയ വെളിച്ചത്തിൽ കണ്ടു. അഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അവൾ വരാതായപ്പോൾ സുധി ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ഡൈനിങ്ങ് ടേബിളിൽ തല വെച്ച് ഒച്ചയുണ്ടാക്കാതെ അവൾ ഏന്തിക്കരയുന്നതവൻ കണ്ടു. അവൻ വന്ന് കിടക്കയിൽ കിടന്നു. അവനും ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ടു മണിക്കാണവൻ ഉറങ്ങിയത്. അതിന് മുൻപ് പലവട്ടം അവളെ നോക്കുമ്പോളൊക്കെ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നതവൻ കണ്ടു. പിറ്റേന്ന് എട്ടു മണി ആയപ്പോൾ അവൻ എഴുന്നേറ്റു. രേഖ കിടക്കയിൽ ഉണ്ടായിരുന്നില്ല. നോക്കുമ്പോൾ രാത്രി കണ്ട അതേ ഇരിപ്പിൽ അവളിരുന്ന് ഉറങ്ങുന്നു. സാധാരണ ആറു മണിക്കവൾ ഉണരാറുള്ളതാണ്. അവൻ ഒച്ചയുണ്ടാക്കാതെ പുറത്ത് പോയി പല്ലുതേച്ച് കിച്ചണിൽ വന്ന് ചായയും ദോശയുമുണ്ടാക്കി രണ്ടു പേർക്കുമുള്ളത് ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വച്ചു ഒരു ചെയറിൽ ഇരുന്നു. കസേരയുടെ അനക്കം കേട്ട അവൾ പെട്ടന്ന് കണ്ണു തുറന്ന് തലപൊക്കി നോക്കി. എന്നെ കണ്ടതും ക്ലോക്കിലേക്ക് നോക്കിക്കൊണ്ടവൾ പുറത്തു പോയി. അവളുടെ മുഖം കരഞ്ഞു കരഞ്ഞു ചുവന്ന് ചീർത്തിരുന്നു. കണ്ണു രണ്ടും ചുവന്ന കളറായിരുന്നു. അഞ്ചു മിനിട്ടിനകം അവൾ വന്ന് എനിക്കെതിരിൽ ഇരുന്ന് ചായ മൊത്തിക്കുടിച്ചു തുടങ്ങി. ഞാൻ നോക്കുമ്പോൾ അവളുടെ ഇരുകണ്ണുകളിൽ നിന്നും കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നു. ഞാൻ കുളിച്ചൊരുങ്ങി പുറത്തിറങ്ങാൻ തുടങ്ങുമ്പോളും അവൾ ദോശ ചെറുതായി ചവച്ചു കൊണ്ട് എന്തോ ആലോചിച്ച് കുനിഞ്ഞിരിക്കുകയായിരുന്നു. അപ്പോളും അവൾ ഒച്ചയില്ലാതെ ഏന്തുന്നുണ്ടായിരുന്നു. മാഡം ഇന്ന് ഓഫീസിൽ പോകുന്നില്ലെ പോകേണ്ട സമയം കഴിഞ്ഞല്ലോ എന്നെൻ്റെ ചോദ്യത്തിന് പൊട്ടിക്കരയലായിരുന്നു മറുപടി. ഞാനതൊന്നും ഗൗനിക്കാതെ വീട്ടിൽ നിന്നിറങ്ങി. തന്നെ വഞ്ചിച്ചെങ്കിലും അവളുടെ അവസ്ഥ കണ്ടെനിക്ക് സങ്കടം തോന്നി. ഇന്നലെ രാത്രി മുഴുവൻ അവൾ കരഞ്ഞു താൻ ചെയ്ത തെറ്റിനെ ഓർത്ത് പശ്ചാത്തപിക്കുകയായിരുന്നു എന്നെനിക്ക് ഉറപ്പായിരുന്നു. ഓഫീസിൽ പോകുന്നതിനു പകരം അവൻ്റെ ഫോൺ ചെക്ക് ചെയ്യുന്നതിനു വേണ്ടി ഞാൻ ഒരു ലോഡ്ജിൽ മുറിയെടുത്ത് ഓഫീസിലേക്ക് ലീവ് വിളിച്ചു പറഞ്ഞു. പിന്നെ അവൻ്റെ ഫോണിലെ SD
Ithinde bakki varumo
സുരു ബ്രോ എന്തേലും റിപ്ലൈ തരു. തുടർന്ന് എഴുതുമൊ?
Ithinthe writer evide poyi. Vere aarenkilum ee story complete cheyyu
സുരു ബ്രോ കഥ തുടരു അവനെ ചതിച്ച അവൾക്കും അവൻ മാർക്കും നല്ല പണികൊടുക്കണം ഭർത്താവിനെ നന്മ മരം ആക്കരുത് ആ കുഞ്ഞിന് വേണ്ടിയെങ്കിലും ബാക്കി വേഗം ഇടു
2 വർഷം ആകുന്നു കഥ നിർത്തിയിട്ട് ഇനി തുടർന്ന് എഴുതുമൊ??