നിശ 2 [Maradona] 388

ഞങ്ങൾ വീട്ടിൽ എത്തി. താക്കോൽ അച്ഛൻ പറഞ്ഞയിടത്ത് നിന്നും എടുത്ത് വാതിൽ തുറന്ന് അകത്ത് കയറി. അവളെ കൊണ്ടുവരുന്നെന്ന് പറഞ്ഞത് കൊണ്ടാകും എല്ലാം ഭംഗിയായി അടുക്കി വച്ചിട്ടുണ്ടാരുന്നു. എനിക്ക് അതൊക്കെ കണ്ടപ്പോ സങ്കടം ആണ് വന്നത്. മാധവേട്ടൻ അകത്തു നിന്ന് ഒരു ഫയൽ എടുത്തുകൊണ്ടു വന്നു. കൂടെ ഒരു കവറും. കവറിൽ കുറച്ചു പൈസ ആയിരുന്നു. ഫൈയലിൽ കുറേ മുദ്ര പത്രങ്ങളും കടലാസുകളും.

ഞങ്ങൾ തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോ അവിടെ അവളുടെ അമ്മയുടെ കാറ്‌ കിടപ്പുണ്ടാരുന്നു. പ്രശ്നം ആകുമെന്ന് ഞാൻ ഒന്ന് പേടിച്ചെങ്കിലും വേണുമാഷിന്റെ കൂടെ വരുന്ന അനീഷിനെ കണ്ടപ്പോ ആശ്വാസം ആയി. വേണു മാഷ് എങ്ങനെ എത്തി എന്ന് ആലോചിച്ചു ഞങ്ങൾ അവരുടെ അടുത്തെത്തി. അവൻ വിളിച്ചതാകും.

“ടാ പുള്ളി മരിച്ചു” അനീഷ്‌ അത് പറഞ്ഞപ്പോൾ എനിക്ക് വലിയ ഷോക്ക് ആയി. എന്താ ചെയ്യണ്ടത് എന്നറിയാത്ത അവസ്ഥ. കണ്ണ് നിറഞ്ഞത് എന്തിനാണ് എന്ന് ഞാൻ തന്നെ ഓർത്തു പോയി. ചിലപ്പോ അശ്വതിയുടെ അവസ്ഥ ഓർത്താകും.

“അവളുടെ അമ്മ ഒക്കെ വന്നിട്ടുണ്ട്… ഇന്ന് തന്നെ അടക്കം നടത്താൻ ആണ് തീരുമാനം” അകത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. Icu വിനു വെളിയിൽ അവൾ ഇരുന്നു കരയുന്നു. എന്നെ കണ്ടപ്പോ വീണ്ടും ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക് അറിയില്ല. ചില നാട്ടുകാരും അവളുടെ അമ്മയും അവിടെ നിൽപ്പുണ്ട്. മാധവേട്ടൻ ആശുപത്രി ബില്ല് ഒക്കെ കൊടുത്ത് ആംബുലൻസിൽ ബോഡിവീട്ടിൽ എത്തിക്കുന്നതിന് വേണ്ടത് ഒക്കെ ചെയ്തു. വേണു മാഷ് എന്നേം അവനേം വിളിച്ചുകൊണ്ടു അവരുടെ കാറിൽ വീട്ടിലേക്ക് പോയി. ഞാൻ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞിട്ട് അനീഷിന്റെ അടുത്തേക്ക് വീണ്ടും പോയി. നാട്ടിൽ ഒക്കെ അപ്പോളേക്ക്‌ എല്ലാരും അറിഞ്ഞുകഴിഞ്ഞിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോ നീല കളർ പന്തൽ കെട്ടി എല്ലാം തയ്യാറായിരുന്നു. ഞങ്ങൾ ചെന്ന് കഴിഞ്ഞപ്പോളാണ് ആംബുലൻസ് വന്നത്. അതിന് പിന്നിൽ അവളുടെ അമ്മ കാറിൽ വന്നു. ആംബുലൻസ് തുറന്ന് ബോഡി എടുത്തപ്പോ മാധവേട്ടൻ കരഞ്ഞു തളർന്ന അവളെ താങ്ങി ഇറക്കി. ഏതൊക്കെയോ സ്ത്രീകൾ പിന്നെ അവളെ കൊണ്ടുപോയി. മൂകമായ ചുറ്റുപാട് ആണെങ്കിലും ആരും കരഞ്ഞു കണ്ടില്ല. ആകെ കരഞ്ഞ അശ്വതി ആണങ്കിൽ ഇപ്പൊ അതിന് കൂടെ കഴിയാതെ തളർന്നു വീണിരിക്കുന്നു. അടക്കം കഴിയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു. വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ വന്നതിനാൽ അവർ എന്നെ വിളിച്ചു കൊണ്ട് വീട്ടിൽ കൊണ്ടുപോയി. അവളുടെ അവസ്ഥ ഓർത്ത് മാത്രം ആയിരുന്നു എനിക്ക് സങ്കടം. രാത്രി നേരത്തെ മുറിയിൽ കയറി കിടന്നു. ഉറക്കം വന്നില്ല. എപ്പോളോ വെളുപ്പിനെ മാത്രം ആണ് ഉറങ്ങിയത്. രാവിലെ അമ്മ തട്ടി ഉണർത്തിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. അമ്മയുടെ പിന്നിൽ അനീഷും നിൽക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിൽ നിന്ന് ഇറങ്ങിയപ്പോ അവൻ എന്റെ അടുത്ത് വന്നിരുന്നു.

“ടാ” അവന്റെ ശബ്ദം ഇടറിയിരുന്നു.

ഞാൻ ചാടി എന്നിട്ട് നേരെ ഇരുന്നു.

“കാര്യം പറയടാ” ഞാൻ ചോദിച്ചു.

“ടാ അവളെ കൊണ്ടുപോയി. ഇന്നലെ നീ പൊന്ന് കഴിഞ്ഞ് ഭയങ്കര സീൻ ആരുന്നു. അവൾ പോകുന്നില്ല, ആ വീട്ടിൽ നിന്നോളം എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം ആരുന്നു. അവളുടെ അമ്മയും ആദ്യമൊക്കെ സപ്പോർട്ട് പറഞ്ഞതാ.

The Author

87 Comments

Add a Comment
  1. മാവേലി

    ??
    Ente ponno..vishayam..??
    oru cinema kanda feel.. ??

  2. കൊള്ളാം നൈസ്
    നല്ല അവതരണ ശൈലി
    ഇനിയും stories പ്രതീക്ഷിക്കുന്നു……

    1. ❤️❤️❤️

  3. ❤️❤️

    1. ❤️❤️

  4. Super story ❤️❤️❤️❤️❤️ ഞാൻ കരഞ്ഞുപോയി

    1. ???❤️❤️❤️❤️❤️❤️❤️

  5. വിഷ്ണു?

    എന്റെ ബ്രോ അടിപൊളി ആയിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു…??

    ആദ്യ ഭാഗം വായിച്ചപ്പോ ഒരു ചെറിയ സ്റ്റോറി ആയിട്ട് തോന്നി,എങ്കിലും ഇൗ പാർട്ട് ഫ്ലാഷ്ബാക്ക് ഓക്കേ വന്നപ്പോൾ അടിപൊളി? .വായിച്ച് ഇരിക്കാൻ മൂഡ് ഓക്കേ തോന്നി..

    ആദ്യ ഭാഗം അത് കുറച്ച് ഒരു lag പോലെ തോന്നിയിരുന്നു..എന്നാലും ഇൗ പാർട്ട് വന്നപ്പോ അതെല്ലാം മാറി.എഴുത്ത് ഓക്കേ ഒരു ഫ്ലോ വന്നിട്ടുണ്ട്…?

    ഇതുപോലെ ഉള്ള കഥകൾ ഓക്കേ എനിക്ക് fav ആണ്..നമ്മുടെ രാഹുൽ RK ഓക്കേ വന്നത് ഇതുപോലെ പ്രണയിനിയെ അന്വേഷിച്ച് പോവുന്ന കഥ ആയിട്ടാണ്…അതുപോലെ ഉള്ള കഥകൾ വായിക്കാൻ തന്നെ ഒരു പ്രത്യേക ഇന്റെറസ്റ്‌ ആണ്..പുതിയ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ അവരെ ഓക്കേ പരിചയപ്പെടൽ..പിന്നെ അവരും നമ്മളെ സഹായിക്കാൻ കൂടെ കൂടുക..അങ്ങനെ അവസാനം വരെ അന്വേഷിക്കുക…കണ്ടുകിട്ടുമോ??…ഇല്ലേ?? എന്നൊക്കെ ഉള്ള തോന്നൽ..അതൊക്കെ മറ്റൊരു ഫീൽ എനിക്ക് വായിക്കുമ്പോൾ തോന്നാറുണ്ട്..ഇൗ കഥയും അതേപോലെ വളരെ അടിപൊളി…?
    എന്നാലും അമ്മുനെ പറ്റിക്കാൻ നോക്കിയപ്പോ ചെറുതായിട്ട് പണി പാളുവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു?.അതും ഇല്ല ….വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു???.അമ്മുനെ ഒരുപാട് ഇഷ്ടായി,സ്മിതയെയും,പിന്നെ നമ്മടെ ചങ്കിനേം?.

    ചില കഥകൾ വായിക്കുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയ ഓരോ സംഭവങ്ങളും ആയിട്ട് സാമ്യം തോന്നാറുണ്ട്..ഇൗ കഥയിലും ചില കാര്യങ്ങള് അതേപോലെ ഓക്കേ തോന്നി.?

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു…ഇതുപോലെ തന്നെ ഒരു അടിപൊളി കഥയും ആയിട്ട് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു ?

    ഒരുപാട് സ്നേഹത്തോടെ ??

    1. ഇതിനൊക്കെ ഞാൻ എങ്ങനെയാ മറുപടി പറയുന്നേ…

      കഥ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആദ്യമേ നന്ദി ❤️❤️

      തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങളുടെ ഒക്കെ ഈ കമന്റ്സ് തരുന്ന ഒരു ഫീലും കോൺഫിഡൻസും ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ല.. lub u bro..

      ഇനിയും കഥകൾ ട്രൈ ചെയ്യാം. താങ്കൾ പറഞ്ഞത് പോലെ

      1. വിഷ്ണു?

        ❤️❤️

      2. വിഷ്ണു?

        ഇതിലെ സ്കൂൾ പ്രണയം ആണ് എനിക്ക് ഏറെക്കുറെ same ആയിട്ട് തോന്നിയത്..ഞങ്ങൾക്ക് പരസ്പരം അറിയാം പക്ഷെ പറഞ്ഞില്ല..അത് പിന്നെ മുഴുവൻ കൈൽ നിന്ന് പോയി..ഇതിലെ പല സീനും അന്ന് എനിക്ക് സംഭവിച്ചത് ആണ്…അതാണ് ആദ്യം ഞാൻ പറഞ്ഞത്..വായിച്ചപ്പോ ആ ഓരോ സംഭവങ്ങളും മനസ്സിൽ വന്നു,അതൊക്കെ വീണ്ടും വീണ്ടും വായിച്ചു,…?❤️

        1. സ്കൂളുകളിൽ ഉണ്ടാകുന്ന പ്രണയങ്ങളിൽ 90% സ്കൂൾ ലൈഫ് കഴിയുന്നതോടെ അവസാനിക്കാറാണ് പതിവ്. കുറച്ചു കൂടെ മെച്യൂരിറ്റി വരുമ്പോൾ അല്ലങ്കിൽ ലൈഫ് കുറച്ചു കൂടെ തിരക്കുള്ളതാകുമ്പോളോ അവയൊക്കെ അവസാനിപ്പിക്കും. പറയാൻ പറ്റാതെ പോയ ചില ഇഷ്ടങ്ങൾ മരിക്കുന്ന വരെ പച്ച പിടിച്ചങ്ങ് കിടക്കും മനസ്സിൽ…. അതും ഒരു സുഖം. ഒരിക്കൽ എങ്കിലും പറയാൻ സാധിച്ചിരുന്നങ്കിൽ എന്ന വേദന ഉള്ള ചെറിയ സുഖം ❤️?

          1. വിഷ്ണു?

            അത് തന്നെ അപ്പോ എല്ലവർക്കും ഇങ്ങനെ തന്നെ ആണല്ലോ…പക്ഷേ ഞാൻ സ്നേഹിച്ച ആളെ മറ്റൊരുത്തൻ സെറ്റ് ആക്കി,താമസിക്കാതെ തന്നെ അവളെ തേച്ചു..പക്ഷേ അത് അറിഞ്ഞപോളും എനിക്ക് സങ്കടം ആണ് വന്നത്?
            പുതിയ കഥ കണ്ടു..വായിച്ചിട്ട് പറയാം..❤️❤️

  6. Maradona,
    എന്താണ് ഇത്…ഒരു ഗൗതം മേനോൻ സിനിമ കണ്ട ഫീൽ???????
    ഫ്ലാഷ് ബാക്ക് ഒക്കെ???????
    നിങ്ങളുടെ എഴുത്തിന്റ ശൈലി????

    ഒരുപാട് ഒന്നും പറയുന്നില്ല????
    അപ്പോൾ അടുത്ത കഥയുമായി കാണാം?

    സ്നേഹപൂർവ്വം??
    ?Alfy?

    1. ഗൗതം മേനോൻ സിനിമയോ!!!!!! ദേവ്യേ????
      കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ❤️❤️❤️

      ഒരു കുഞ്ഞു കഥ വന്നിട്ടുണ്ട് കടമൊട്ട. പരീക്ഷണം ആണ്. അഭിപ്രായം പറയുമല്ലോ

  7. എന്റെ മനുഷ്യ എന്താ ഇത് ?
    ഉഗ്രൻ എന്ന പറഞ്ഞാൽ ശരിയാകില്ല ഇത് അതുക്കും മേലെ

    ഓരോ വരിയും ഓരോ ഭാഗങ്ങളും വളരെ പെർഫെക്ഷൻ ആയിട്ടാണ് എഴുതിയിട്ടുള്ളത്

    നിങ്ങൾ വേറെ ലെവെല് ആണ് കേട്ടോ

    അത്രയ്ക്കും മനസ്സിനെ കുളിരണിയിച്ചു

    അടുത്ത ഇതുപോലെ നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

    ??????

    ❤️❤️❤️❤️❤️❤️❤️❤️❤️

    ????????????

    ?????????????????

    1. ???????????thanku broii

    2. ബൈ ദുബായ് — ഒരു ഡ്രാഗൺ കുഞ്ഞിനെ എടുക്കാൻ കാണുമോ??? വലുത് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *