Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിശ 2 [Maradona] 385

Kambi Views 108446

വൈകിട്ട് സ്കൂളിന് വെളിയിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോളാണ് അവൻ വീണ്ടും എന്നോട് ആ കാര്യം ചോദിക്കുന്നത്.

“ടാ നീ ക്ലാസ്സിൽ വച്ച് പറയാൻ വന്നത് എന്താ?”

“അതൊന്നും ഇല്ല..” ഞാൻ അലസമായി പറഞ്ഞു.

“ഞാൻ പറയട്ടെ എന്താന്ന്? ” അവൻ എന്റെ തോളിൽ കൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.

“ആ പറ” ഞാൻ പറഞ്ഞതും അവൻ തോളിലെ കൈ മുറുക്കെപ്പിടിച്ചിട്ട് തോളിൽ കടിച്ചു.

“കടിക്കാതെ പറയടാ പട്ടി” ഞാൻ വെട്ടി മാറി.

“പറഞ്ഞാൽ നീ എനിക്ക് ഷീല ചേച്ചിടെ കടേൽ കൊണ്ടുപോവോ?” ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ നാരങ്ങാ വെള്ളം വാങ്ങാം എന്ന് നീട്ടി ഞങ്ങൾ പറയാറില്ല. വയറ് കാണാൻ പോകാം എന്ന് പറഞ്ഞാൽ അതു ഷീല ചേച്ചിടെ കടയണന്ന് എല്ലാർക്കും അറിയാം. പല കാലങ്ങളായി കൈ മാറി വന്ന സ്കൂളിലെ പരമ്പരാഗത പ്രയോഗമാണത്.

“സമ്മതിച്ചു. നീ പറ” എനിക്കും സമ്മതം. എന്തായാലും അവനു ചെലവ് ചെയ്യേണ്ടി വരും.

“നിനക്ക് നമ്മുടെ ക്ലാസ്സിലെ അശ്വതിയോട് ഇഷ്ടമാണല്ലേ?” അവൻ ചോതിച്ചു.

“നിനക്ക് എങ്ങനെ മനസിലായി??” ഞാൻ പറയാതെ പറഞ്ഞതിൽ എനിക്ക് തെല്ല് അത്ഭുതം ഉണ്ടായിരുന്നു.

“ടാ മരപ്പാഴേ, ബുക്കിന്റെ പുറകിൽ അമൽ love അശ്വതി എന്നെഴുതുമ്പോ അടുത്തിരിക്കുന്നവൻ കാണും എന്നെങ്കിലും ബോധം വേണം” അവനു മനസിലായ വഴി ഏതാണെന്ന് എനിക്ക് പിന്നെ ഊഹിക്കാവുന്നതേ ഒള്ളായിരുന്നു. ക്ലാസ്സിൽ വച്ചു അവനോട് ഇക്കാര്യം പറയാൻ തുടങ്ങുന്നതിനു മുന്നേ പല രീതിയിൽ love ചിന്നങ്ങൾക്ക് നടുവിൽ ഞങ്ങളുടെ പേര് ഞാൻ എഴുതി നോക്കിയിരുന്നു. പല ഡിസൈനിൽ അത് അങ്ങനെ അവസാന പേജിൽ കിടന്നു.

“കള്ള തെണ്ടി അപ്പൊ എങ്ങനാ പോവല്ലേ കടയിലേക്ക്?” അവൻ എന്നെയും വലിച്ചുകൊണ്ട് നാരങ്ങാ വെള്ളം കുടിക്കാൻ കൊണ്ടുപോയി. വെള്ളത്തിന്റെ കൂടെ ഒരു മുട്ട പഫ്‌സും ഞങ്ങടെ പതിവാണ്.

“അപ്പൊ എങ്ങനാ നീ അവളോട് പറയുന്നേ?” അവൻ ചോദിച്ചു.

“അറിയില്ല. പറയണം. പക്ഷേ എങ്ങനാ” ഇനിയിങ്ങനെയാണെന്ന് എനിക്കും വല്യ പിടിയില്ല.

“വഴിയുണ്ട്. നാളെ ശരിയാക്കാം.”

“എങ്ങനെ??” അവൻ കണ്ടുപിടിച്ച വഴി എന്താന്ന് അറിയാനായി ചോതിച്ചു.

“നമ്മുടെ ക്ലാസ്സിലെ ഫസ്റ്റ് ലൈൻ സെറ്റ് ആയത് വിശാഖിന് അല്ലെ… പക്ഷെ അവനു അതിനുള്ള വഴി പറഞ്ഞു കൊടുത്ത കറുത്ത കരങ്ങൾ ആരുടെയാണെന്ന് എനിക്ക് അറിയാം. നമുക്ക് അവനോട് തന്നെ ചോദിക്കാം.” അതാരാണെന്ന് എനിക്കും അറിയാമരുന്നു.

ഞങ്ങളുടെ ബഞ്ചിൽ നടുക്ക് ഞാൻ ആണെങ്കിൽ വലത് അനീഷ്‌. ഇടത് ഇരിക്കുന്ന മൂന്നാമൻ ആകാശ്. അനീഷിന്റെ അത്രയും ഇല്ലങ്കിലും അവനും എന്റെ ക്ലോസ് ഫ്രണ്ട് തന്നെയാണ്.

The Author

87 Comments

Add a Comment
  1. മാവേലി

    😇😇
    Ente ponno..vishayam..🔥🔥
    oru cinema kanda feel.. 😍😍

  2. കൊള്ളാം നൈസ്
    നല്ല അവതരണ ശൈലി
    ഇനിയും stories പ്രതീക്ഷിക്കുന്നു……

    1. ❤️❤️❤️

  3. ❤️❤️

    1. ❤️❤️

  4. Super story ❤️❤️❤️❤️❤️ ഞാൻ കരഞ്ഞുപോയി

    1. 😪😪😜❤️❤️❤️❤️❤️❤️❤️

  5. വിഷ്ണു🥰

    എന്റെ ബ്രോ അടിപൊളി ആയിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു…👌🥰

    ആദ്യ ഭാഗം വായിച്ചപ്പോ ഒരു ചെറിയ സ്റ്റോറി ആയിട്ട് തോന്നി,എങ്കിലും ഇൗ പാർട്ട് ഫ്ലാഷ്ബാക്ക് ഓക്കേ വന്നപ്പോൾ അടിപൊളി💕 .വായിച്ച് ഇരിക്കാൻ മൂഡ് ഓക്കേ തോന്നി..

    ആദ്യ ഭാഗം അത് കുറച്ച് ഒരു lag പോലെ തോന്നിയിരുന്നു..എന്നാലും ഇൗ പാർട്ട് വന്നപ്പോ അതെല്ലാം മാറി.എഴുത്ത് ഓക്കേ ഒരു ഫ്ലോ വന്നിട്ടുണ്ട്…😍

    ഇതുപോലെ ഉള്ള കഥകൾ ഓക്കേ എനിക്ക് fav ആണ്..നമ്മുടെ രാഹുൽ RK ഓക്കേ വന്നത് ഇതുപോലെ പ്രണയിനിയെ അന്വേഷിച്ച് പോവുന്ന കഥ ആയിട്ടാണ്…അതുപോലെ ഉള്ള കഥകൾ വായിക്കാൻ തന്നെ ഒരു പ്രത്യേക ഇന്റെറസ്റ്‌ ആണ്..പുതിയ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ അവരെ ഓക്കേ പരിചയപ്പെടൽ..പിന്നെ അവരും നമ്മളെ സഹായിക്കാൻ കൂടെ കൂടുക..അങ്ങനെ അവസാനം വരെ അന്വേഷിക്കുക…കണ്ടുകിട്ടുമോ??…ഇല്ലേ?? എന്നൊക്കെ ഉള്ള തോന്നൽ..അതൊക്കെ മറ്റൊരു ഫീൽ എനിക്ക് വായിക്കുമ്പോൾ തോന്നാറുണ്ട്..ഇൗ കഥയും അതേപോലെ വളരെ അടിപൊളി…💓
    എന്നാലും അമ്മുനെ പറ്റിക്കാൻ നോക്കിയപ്പോ ചെറുതായിട്ട് പണി പാളുവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു😌.അതും ഇല്ല ….വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു😍😍🥰.അമ്മുനെ ഒരുപാട് ഇഷ്ടായി,സ്മിതയെയും,പിന്നെ നമ്മടെ ചങ്കിനേം🤗.

    ചില കഥകൾ വായിക്കുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയ ഓരോ സംഭവങ്ങളും ആയിട്ട് സാമ്യം തോന്നാറുണ്ട്..ഇൗ കഥയിലും ചില കാര്യങ്ങള് അതേപോലെ ഓക്കേ തോന്നി.😊

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു…ഇതുപോലെ തന്നെ ഒരു അടിപൊളി കഥയും ആയിട്ട് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു 😍

    ഒരുപാട് സ്നേഹത്തോടെ 💓💓

    1. ഇതിനൊക്കെ ഞാൻ എങ്ങനെയാ മറുപടി പറയുന്നേ…

      കഥ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആദ്യമേ നന്ദി ❤️❤️

      തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങളുടെ ഒക്കെ ഈ കമന്റ്സ് തരുന്ന ഒരു ഫീലും കോൺഫിഡൻസും ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ല.. lub u bro..

      ഇനിയും കഥകൾ ട്രൈ ചെയ്യാം. താങ്കൾ പറഞ്ഞത് പോലെ

      1. വിഷ്ണു🥰

        ❤️❤️

      2. വിഷ്ണു🥰

        ഇതിലെ സ്കൂൾ പ്രണയം ആണ് എനിക്ക് ഏറെക്കുറെ same ആയിട്ട് തോന്നിയത്..ഞങ്ങൾക്ക് പരസ്പരം അറിയാം പക്ഷെ പറഞ്ഞില്ല..അത് പിന്നെ മുഴുവൻ കൈൽ നിന്ന് പോയി..ഇതിലെ പല സീനും അന്ന് എനിക്ക് സംഭവിച്ചത് ആണ്…അതാണ് ആദ്യം ഞാൻ പറഞ്ഞത്..വായിച്ചപ്പോ ആ ഓരോ സംഭവങ്ങളും മനസ്സിൽ വന്നു,അതൊക്കെ വീണ്ടും വീണ്ടും വായിച്ചു,…😌❤️

        1. സ്കൂളുകളിൽ ഉണ്ടാകുന്ന പ്രണയങ്ങളിൽ 90% സ്കൂൾ ലൈഫ് കഴിയുന്നതോടെ അവസാനിക്കാറാണ് പതിവ്. കുറച്ചു കൂടെ മെച്യൂരിറ്റി വരുമ്പോൾ അല്ലങ്കിൽ ലൈഫ് കുറച്ചു കൂടെ തിരക്കുള്ളതാകുമ്പോളോ അവയൊക്കെ അവസാനിപ്പിക്കും. പറയാൻ പറ്റാതെ പോയ ചില ഇഷ്ടങ്ങൾ മരിക്കുന്ന വരെ പച്ച പിടിച്ചങ്ങ് കിടക്കും മനസ്സിൽ…. അതും ഒരു സുഖം. ഒരിക്കൽ എങ്കിലും പറയാൻ സാധിച്ചിരുന്നങ്കിൽ എന്ന വേദന ഉള്ള ചെറിയ സുഖം ❤️😊

          1. വിഷ്ണു🥰

            അത് തന്നെ അപ്പോ എല്ലവർക്കും ഇങ്ങനെ തന്നെ ആണല്ലോ…പക്ഷേ ഞാൻ സ്നേഹിച്ച ആളെ മറ്റൊരുത്തൻ സെറ്റ് ആക്കി,താമസിക്കാതെ തന്നെ അവളെ തേച്ചു..പക്ഷേ അത് അറിഞ്ഞപോളും എനിക്ക് സങ്കടം ആണ് വന്നത്😌
            പുതിയ കഥ കണ്ടു..വായിച്ചിട്ട് പറയാം..❤️❤️

          2. 👍👍👍

  6. Maradona,
    എന്താണ് ഇത്…ഒരു ഗൗതം മേനോൻ സിനിമ കണ്ട ഫീൽ💚💚💚💚💚💚💚
    ഫ്ലാഷ് ബാക്ക് ഒക്കെ💛💛💛💛💛💛💛
    നിങ്ങളുടെ എഴുത്തിന്റ ശൈലി💙💙💙💙

    ഒരുപാട് ഒന്നും പറയുന്നില്ല💜💜💜💜
    അപ്പോൾ അടുത്ത കഥയുമായി കാണാം💖

    സ്നേഹപൂർവ്വം💞💞
    💘Alfy💘

    1. ഗൗതം മേനോൻ സിനിമയോ!!!!!! ദേവ്യേ😳😳😳😳
      കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ❤️❤️❤️

      ഒരു കുഞ്ഞു കഥ വന്നിട്ടുണ്ട് കടമൊട്ട. പരീക്ഷണം ആണ്. അഭിപ്രായം പറയുമല്ലോ

  7. എന്റെ മനുഷ്യ എന്താ ഇത് ?
    ഉഗ്രൻ എന്ന പറഞ്ഞാൽ ശരിയാകില്ല ഇത് അതുക്കും മേലെ

    ഓരോ വരിയും ഓരോ ഭാഗങ്ങളും വളരെ പെർഫെക്ഷൻ ആയിട്ടാണ് എഴുതിയിട്ടുള്ളത്

    നിങ്ങൾ വേറെ ലെവെല് ആണ് കേട്ടോ

    അത്രയ്ക്കും മനസ്സിനെ കുളിരണിയിച്ചു

    അടുത്ത ഇതുപോലെ നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

    💚💚💚💚💚💚

    ❤️❤️❤️❤️❤️❤️❤️❤️❤️

    💙💙💙💙💙💙💙💙💙💙💙💙

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    1. 😪😪😪😪😍😍😍😍😍😍😍thanku broii

    2. ബൈ ദുബായ് — ഒരു ഡ്രാഗൺ കുഞ്ഞിനെ എടുക്കാൻ കാണുമോ🐲🐲🐉 വലുത് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: