നിശ 2 [Maradona] 385

റിസൾട്ട് വന്നു. എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചത്. ടിസി വാങ്ങാനും മറ്റ് കാര്യങ്ങൾക്കും അവൾ സ്കൂളിൽ വരുമെന്ന് പ്രതീക്ഷിച്ച് അവിടെ ഉള്ള കൂട്ടുകാരോട് അവളെ കണ്ടാൽ ഉടൻ അറിയിക്കണം എന്ന് പറഞ്ഞു ഏല്പിച്ചു. ഞങ്ങടെ കാര്യം നാട്ടിൽ പാട്ടായി. ഇനിയിപ്പോ ആരോട് പറഞ്ഞാലും എന്താ.

അങ്ങനെ ഒരു ദിവസം ഞങ്ങൾ അനീഷിന്റെ വീട്ടിൽ ഇരിക്കുകയാരുന്നു. സിറ്റ് ഔട്ടിൽ ഇരുന്ന് കാര്യം പറഞ്ഞിരുന്നപ്പോ വേണു മാഷ് കേറി വന്നത്. ഞാൻ ഒന്നെണ്ണിറ്റ് ബഹുമാനിച്ചു.

“നീ ഇവിടെ ഉണ്ടായിരുന്നോ” എന്ന് ചോദിച്ചു ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോ അനീഷിന്റെ അമ്മ വന്ന് ഞങ്ങളെ വിളിക്കുന്നു എന്ന് പറഞ്ഞു അകത്തേക്ക് പോയി. അകത്തു ഡയനിംഗ് ടേബിളിൽ വേണു മാഷ് ചായ കുടിച്ചുകൊണ്ട് ഇരിക്കുകയാരുന്നു. ഞങ്ങൾ ചെന്നപ്പോ ഇരിക്കാൻ പറഞ്ഞു.

“ടാ പിള്ളേരെ എന്താ നിങ്ങളുടെ പ്ലാൻ” രണ്ടുപേരോടുമായി ചോതിച്ചു.

ഞങ്ങൾ പരസ്പരം നോക്കി.
“പഴയ പോലെ തന്നെ… ഡിഗ്രി എടുക്കണം” ഞാൻ പറഞ്ഞു.

“അതേ” അവനും പറഞ്ഞു.

“അപ്പൊ പിന്നെ അങ്ങനെ പഠിച്ചു അവരവർക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നല്ല നിലയിൽ എത്ത്. നിങ്ങളുടെ ഈ പ്രായത്തിൽ പല കാര്യങ്ങളും തോന്നും. കുറച്ചു കഴിഞ്ഞാൽ അതൊക്കെ വെറുതേ ആണെന്ന് നിങ്ങൾക്ക് തന്നെ മനസിലാകും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഒള്ള പ്രായം ഒക്കെയായി നിങ്ങൾക്ക്. അതുകൊണ്ട് വേറെ ആരും കാര്യങ്ങൾ പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഞാൻ പറയുന്നത് മനസിലാകുന്നുണ്ടല്ലോ” പുള്ളി ഗൗരവത്തിൽ പറയുന്നുണ്ടങ്കിലും കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടോണിൽ ആണ് പറയുന്നത്.

ഞങ്ങൾ തലയാട്ടി.

“അപ്പൊ ഞാൻ പറഞ്ഞു വന്നത് നിങ്ങൾക്ക് ഇനിയും പല കാര്യങ്ങളും ജീവിതത്തിൽ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങൾ ആലോചിച്ച് അവരവരുടെ ലൈഫ് കളയരുത്. നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന കാലത്ത് എന്താ വേണ്ടത് എന്നു വച്ചാൽ ചെയാം. കേട്ടല്ലോ ” പുള്ളി എന്നോടായി പറഞ്ഞു നിർത്തി.

അശ്വതിയുടെ കാര്യം ആണ് പറയുന്നത് എന്നെനിക്ക് അറിയാം. ഞാൻ എല്ലാം തലയാട്ടി സമ്മതിക്കുക മാത്രം ചെയ്തു.

“നിന്നോട് കൂടിയാ പറയുന്നത്. കേട്ടല്ലോ. അപ്പൊ നിങ്ങൾ കോളേജിൽ പോകാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യ്‌. അത് വേറെ ഒരു ലോകം ആണ്. നിങ്ങൾ ഇനിയാണ് നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ നിയത്രണം ഇനി കാണില്ല. കാര്യങ്ങൾ മനസിലായങ്കിൽ ചെല്ല്” അനീഷിനോടും കൂടെ പറഞ്ഞിട്ട് ഞങ്ങൾക്ക് പോകാനുള്ള അനുമതി നൽകി.

ഞങ്ങൾ കസേരയിൽ നിന്ന് എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മാഷ് വീണ്ടും പറഞ്ഞു.

The Author

87 Comments

Add a Comment
  1. മാവേലി

    ??
    Ente ponno..vishayam..??
    oru cinema kanda feel.. ??

  2. കൊള്ളാം നൈസ്
    നല്ല അവതരണ ശൈലി
    ഇനിയും stories പ്രതീക്ഷിക്കുന്നു……

    1. ❤️❤️❤️

  3. ❤️❤️

    1. ❤️❤️

  4. Super story ❤️❤️❤️❤️❤️ ഞാൻ കരഞ്ഞുപോയി

    1. ???❤️❤️❤️❤️❤️❤️❤️

  5. വിഷ്ണു?

    എന്റെ ബ്രോ അടിപൊളി ആയിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു…??

    ആദ്യ ഭാഗം വായിച്ചപ്പോ ഒരു ചെറിയ സ്റ്റോറി ആയിട്ട് തോന്നി,എങ്കിലും ഇൗ പാർട്ട് ഫ്ലാഷ്ബാക്ക് ഓക്കേ വന്നപ്പോൾ അടിപൊളി? .വായിച്ച് ഇരിക്കാൻ മൂഡ് ഓക്കേ തോന്നി..

    ആദ്യ ഭാഗം അത് കുറച്ച് ഒരു lag പോലെ തോന്നിയിരുന്നു..എന്നാലും ഇൗ പാർട്ട് വന്നപ്പോ അതെല്ലാം മാറി.എഴുത്ത് ഓക്കേ ഒരു ഫ്ലോ വന്നിട്ടുണ്ട്…?

    ഇതുപോലെ ഉള്ള കഥകൾ ഓക്കേ എനിക്ക് fav ആണ്..നമ്മുടെ രാഹുൽ RK ഓക്കേ വന്നത് ഇതുപോലെ പ്രണയിനിയെ അന്വേഷിച്ച് പോവുന്ന കഥ ആയിട്ടാണ്…അതുപോലെ ഉള്ള കഥകൾ വായിക്കാൻ തന്നെ ഒരു പ്രത്യേക ഇന്റെറസ്റ്‌ ആണ്..പുതിയ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ അവരെ ഓക്കേ പരിചയപ്പെടൽ..പിന്നെ അവരും നമ്മളെ സഹായിക്കാൻ കൂടെ കൂടുക..അങ്ങനെ അവസാനം വരെ അന്വേഷിക്കുക…കണ്ടുകിട്ടുമോ??…ഇല്ലേ?? എന്നൊക്കെ ഉള്ള തോന്നൽ..അതൊക്കെ മറ്റൊരു ഫീൽ എനിക്ക് വായിക്കുമ്പോൾ തോന്നാറുണ്ട്..ഇൗ കഥയും അതേപോലെ വളരെ അടിപൊളി…?
    എന്നാലും അമ്മുനെ പറ്റിക്കാൻ നോക്കിയപ്പോ ചെറുതായിട്ട് പണി പാളുവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു?.അതും ഇല്ല ….വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു???.അമ്മുനെ ഒരുപാട് ഇഷ്ടായി,സ്മിതയെയും,പിന്നെ നമ്മടെ ചങ്കിനേം?.

    ചില കഥകൾ വായിക്കുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയ ഓരോ സംഭവങ്ങളും ആയിട്ട് സാമ്യം തോന്നാറുണ്ട്..ഇൗ കഥയിലും ചില കാര്യങ്ങള് അതേപോലെ ഓക്കേ തോന്നി.?

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു…ഇതുപോലെ തന്നെ ഒരു അടിപൊളി കഥയും ആയിട്ട് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു ?

    ഒരുപാട് സ്നേഹത്തോടെ ??

    1. ഇതിനൊക്കെ ഞാൻ എങ്ങനെയാ മറുപടി പറയുന്നേ…

      കഥ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആദ്യമേ നന്ദി ❤️❤️

      തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങളുടെ ഒക്കെ ഈ കമന്റ്സ് തരുന്ന ഒരു ഫീലും കോൺഫിഡൻസും ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ല.. lub u bro..

      ഇനിയും കഥകൾ ട്രൈ ചെയ്യാം. താങ്കൾ പറഞ്ഞത് പോലെ

      1. വിഷ്ണു?

        ❤️❤️

      2. വിഷ്ണു?

        ഇതിലെ സ്കൂൾ പ്രണയം ആണ് എനിക്ക് ഏറെക്കുറെ same ആയിട്ട് തോന്നിയത്..ഞങ്ങൾക്ക് പരസ്പരം അറിയാം പക്ഷെ പറഞ്ഞില്ല..അത് പിന്നെ മുഴുവൻ കൈൽ നിന്ന് പോയി..ഇതിലെ പല സീനും അന്ന് എനിക്ക് സംഭവിച്ചത് ആണ്…അതാണ് ആദ്യം ഞാൻ പറഞ്ഞത്..വായിച്ചപ്പോ ആ ഓരോ സംഭവങ്ങളും മനസ്സിൽ വന്നു,അതൊക്കെ വീണ്ടും വീണ്ടും വായിച്ചു,…?❤️

        1. സ്കൂളുകളിൽ ഉണ്ടാകുന്ന പ്രണയങ്ങളിൽ 90% സ്കൂൾ ലൈഫ് കഴിയുന്നതോടെ അവസാനിക്കാറാണ് പതിവ്. കുറച്ചു കൂടെ മെച്യൂരിറ്റി വരുമ്പോൾ അല്ലങ്കിൽ ലൈഫ് കുറച്ചു കൂടെ തിരക്കുള്ളതാകുമ്പോളോ അവയൊക്കെ അവസാനിപ്പിക്കും. പറയാൻ പറ്റാതെ പോയ ചില ഇഷ്ടങ്ങൾ മരിക്കുന്ന വരെ പച്ച പിടിച്ചങ്ങ് കിടക്കും മനസ്സിൽ…. അതും ഒരു സുഖം. ഒരിക്കൽ എങ്കിലും പറയാൻ സാധിച്ചിരുന്നങ്കിൽ എന്ന വേദന ഉള്ള ചെറിയ സുഖം ❤️?

          1. വിഷ്ണു?

            അത് തന്നെ അപ്പോ എല്ലവർക്കും ഇങ്ങനെ തന്നെ ആണല്ലോ…പക്ഷേ ഞാൻ സ്നേഹിച്ച ആളെ മറ്റൊരുത്തൻ സെറ്റ് ആക്കി,താമസിക്കാതെ തന്നെ അവളെ തേച്ചു..പക്ഷേ അത് അറിഞ്ഞപോളും എനിക്ക് സങ്കടം ആണ് വന്നത്?
            പുതിയ കഥ കണ്ടു..വായിച്ചിട്ട് പറയാം..❤️❤️

  6. Maradona,
    എന്താണ് ഇത്…ഒരു ഗൗതം മേനോൻ സിനിമ കണ്ട ഫീൽ???????
    ഫ്ലാഷ് ബാക്ക് ഒക്കെ???????
    നിങ്ങളുടെ എഴുത്തിന്റ ശൈലി????

    ഒരുപാട് ഒന്നും പറയുന്നില്ല????
    അപ്പോൾ അടുത്ത കഥയുമായി കാണാം?

    സ്നേഹപൂർവ്വം??
    ?Alfy?

    1. ഗൗതം മേനോൻ സിനിമയോ!!!!!! ദേവ്യേ????
      കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ❤️❤️❤️

      ഒരു കുഞ്ഞു കഥ വന്നിട്ടുണ്ട് കടമൊട്ട. പരീക്ഷണം ആണ്. അഭിപ്രായം പറയുമല്ലോ

  7. എന്റെ മനുഷ്യ എന്താ ഇത് ?
    ഉഗ്രൻ എന്ന പറഞ്ഞാൽ ശരിയാകില്ല ഇത് അതുക്കും മേലെ

    ഓരോ വരിയും ഓരോ ഭാഗങ്ങളും വളരെ പെർഫെക്ഷൻ ആയിട്ടാണ് എഴുതിയിട്ടുള്ളത്

    നിങ്ങൾ വേറെ ലെവെല് ആണ് കേട്ടോ

    അത്രയ്ക്കും മനസ്സിനെ കുളിരണിയിച്ചു

    അടുത്ത ഇതുപോലെ നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

    ??????

    ❤️❤️❤️❤️❤️❤️❤️❤️❤️

    ????????????

    ?????????????????

    1. ???????????thanku broii

    2. ബൈ ദുബായ് — ഒരു ഡ്രാഗൺ കുഞ്ഞിനെ എടുക്കാൻ കാണുമോ??? വലുത് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *