നിശ 2 [Maradona] 387

“നിശ എന്ന അക്കൗണ്ടിൽ കുറേ കഥകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ അതിൽ കഥ അല്ലാതെ ചില വരികൾ മാത്രം പോസ്റ്റ്‌ ചെയ്തേക്കുന്നത് അപൂർവം ആണ്, അതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം അച്ഛനും മക്കളും അല്ലങ്കിൽ തിരിച്ചും ഒള്ള സ്നേഹം വരുന്ന വാചകങ്ങൾ ആണ്. പക്ഷെ ഈ ഒരെണ്ണം മാത്രം അങ്ങനെ അല്ല.” അവൻ വീണ്ടും ഫോൺ കാണിച്ചു.

അവൾ അത് വായിച്ചിട്ട് കൈയിൽ ഇരുന്ന മാഗസിൻ നോക്കി. എന്നിട്ട് ഞങ്ങളെയും.

“അതെ അതേ വരികൾ തന്നെ… പിന്നെ അതിന് വേറെ ഒരു പ്രത്യേക കൂടി ഉണ്ട്. ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്ന ദിവസം ആണ് ഇവൻ ചാനലിൽ കയറിയിട്ട് ആദ്യം ആയി ക്യാമറക്ക് മുന്നിൽ വരുന്നത്. എന്ന് വച്ചാ ഇവനെ ചാനലിലൂടെ ആദ്യം ലോകം കണ്ട ദിവസം. അതായത് ഇവനെ വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് ആകാം അവൾ ഇത് പോസ്റ്റ്‌ ചെയ്തത്” അവൻ പറയുന്നത് കേട്ട് ഞാൻ സോഫയിൽ മലർന്ന് കണ്ണടച്ചു കിടന്നു. മനസ്സിൽ അശ്വതിയും. ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. സ്മിത ആയിരുന്നു അത്. അവൾ എന്റെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട് രണ്ടു കവിളിലും കൈപ്പത്തി ചേർത്ത് വച്ചു.

“എന്റെ സ്വന്തം ചേട്ടൻ ആയാ ഞാൻ കാണുന്നെ, ആ ചേട്ടന് ചേട്ടന്റെ ജീവനെ കണ്ടുപിടിക്കാൻ ഞാൻ കൂടെ ഉണ്ടാകും” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

രാത്രി രണ്ടും കൂടെ ബാൽക്കണി ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ റൂമിലേക്ക് പോയി കിടന്നത്. അല്പം കഴിഞ്ഞപ്പോ അവനും വന്നകിടന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി. പ്ലാൻ ചെയ്തത് പോലെ രണ്ട് ആഴ്ചയിൽ ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ എല്ലാം തീർത്തു. അനീഷും അപ്പോളേക്കും ഫ്രീ ആയി. സ്മിതയും അനീഷും പരസ്പരം കൂടുതൽ അടുത്തു. അവർക്കിടയിൽ അധികപാറ്റാകാതെ ഇരിക്കാൻ ഞാൻ പലപ്പോളും ഒഴിഞ്ഞു മാറുന്നത് കണ്ടു സ്മിത ആണ് എന്നെ തടഞ്ഞത്. മനഃപൂർവം ഒഴിഞ്ഞു മാറുകയാണേ പിന്നെ അനീഷിനോട് മിണ്ടില്ല എന്നു വരെ അവൾ പറഞ്ഞുകളഞ്ഞു.

അവൾക്ക് ഹോസ്പിറ്റലിൽ ജോലി ഉള്ളത് കൊണ്ട് ആദ്യ ആഴ്ചയിൽ അശ്വതിയെ തേടി അനീഷും ഞാനും മാത്രം ആണ് കറങ്ങിയത്. ഞങ്ങളുടെ നാട്ടിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരെ കണ്ടെത്തി അവരോട് വിവരങ്ങൾ ചോതിക്കലായിരുന്നു ഞങ്ങടെ രീതി. പക്ഷേ അത് എങ്ങും എത്തിയില്ല.

“അല്ല നിങ്ങൾ എന്തിനാണ് ഇവിടെ മാത്രം അന്വേഷിക്കുന്നത്, ചിലപ്പോൾ അവർ വേറെ എവിടെ എങ്കിലും ആണ് താമസിക്കുന്നത് എങ്കിലോ, മുംബൈ പോയന്നല്ലേ അന്ന് അറിഞ്ഞത്” ഒരു ദിവസം സ്മിത ചോതിച്ചു.

“അവളുടെ ഫേസ്ബുക് ഫ്രണ്ട്‌സ് കുറേ ആളുകൾ ഉണ്ട്. പക്ഷെ അതെല്ലാം റാൻഡം ആണ്. അതായത് അവളുടെ കഥകൾ ഇഷ്ടപ്പെട്ടു വന്നവർ. പക്ഷെ അതിൽ ഒരാൾ മാത്രം ആണ് അവളെ ടാഗ് ചെയ്ത് ഫോട്ടോ ഇട്ടേക്കുന്നത്. പക്ഷെ ആ അക്കൗണ്ടിൽ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇല്ല.ഒരു പൂവിന്റെ പടം പ്രൊഫൈൽ പിക്ചർ ഇട്ടിരിക്കുന്നേ. ടാഗ് ചെയ്ത ഫോട്ടോ ഏതോ ഒരു സ്ഥലത്തിന്റെയാ. അതിൽ ബാംഗളൂർ എന്ന് എഴുതിയിരിക്കുന്നത് കാണാം.., ഫോട്ടോയുടെ ക്യാപ്ഷൻ ട്രാൻസ്ലേറ്റ് ചെയ്തപ്പോ അത് – ചേച്ചി ഓരോ തവണയും ഇവിടെ വച്ചു നിങ്ങളെ കാണുമ്പോൾ ഞാനും പ്രാർത്ഥിക്കുന്നുണ്ട്, ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ. – എന്നാണ്.” ഞാൻ പറഞ്ഞത് കേട്ടിട്ട് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ നോക്കി. എന്തോ സംശയത്തോടെ ആലോചിച്ചിട്ട് തിരികെ ഫോൺ തന്നു.

The Author

87 Comments

Add a Comment
  1. മാവേലി

    ??
    Ente ponno..vishayam..??
    oru cinema kanda feel.. ??

  2. കൊള്ളാം നൈസ്
    നല്ല അവതരണ ശൈലി
    ഇനിയും stories പ്രതീക്ഷിക്കുന്നു……

    1. ❤️❤️❤️

  3. ❤️❤️

    1. ❤️❤️

  4. Super story ❤️❤️❤️❤️❤️ ഞാൻ കരഞ്ഞുപോയി

    1. ???❤️❤️❤️❤️❤️❤️❤️

  5. വിഷ്ണു?

    എന്റെ ബ്രോ അടിപൊളി ആയിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു…??

    ആദ്യ ഭാഗം വായിച്ചപ്പോ ഒരു ചെറിയ സ്റ്റോറി ആയിട്ട് തോന്നി,എങ്കിലും ഇൗ പാർട്ട് ഫ്ലാഷ്ബാക്ക് ഓക്കേ വന്നപ്പോൾ അടിപൊളി? .വായിച്ച് ഇരിക്കാൻ മൂഡ് ഓക്കേ തോന്നി..

    ആദ്യ ഭാഗം അത് കുറച്ച് ഒരു lag പോലെ തോന്നിയിരുന്നു..എന്നാലും ഇൗ പാർട്ട് വന്നപ്പോ അതെല്ലാം മാറി.എഴുത്ത് ഓക്കേ ഒരു ഫ്ലോ വന്നിട്ടുണ്ട്…?

    ഇതുപോലെ ഉള്ള കഥകൾ ഓക്കേ എനിക്ക് fav ആണ്..നമ്മുടെ രാഹുൽ RK ഓക്കേ വന്നത് ഇതുപോലെ പ്രണയിനിയെ അന്വേഷിച്ച് പോവുന്ന കഥ ആയിട്ടാണ്…അതുപോലെ ഉള്ള കഥകൾ വായിക്കാൻ തന്നെ ഒരു പ്രത്യേക ഇന്റെറസ്റ്‌ ആണ്..പുതിയ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ അവരെ ഓക്കേ പരിചയപ്പെടൽ..പിന്നെ അവരും നമ്മളെ സഹായിക്കാൻ കൂടെ കൂടുക..അങ്ങനെ അവസാനം വരെ അന്വേഷിക്കുക…കണ്ടുകിട്ടുമോ??…ഇല്ലേ?? എന്നൊക്കെ ഉള്ള തോന്നൽ..അതൊക്കെ മറ്റൊരു ഫീൽ എനിക്ക് വായിക്കുമ്പോൾ തോന്നാറുണ്ട്..ഇൗ കഥയും അതേപോലെ വളരെ അടിപൊളി…?
    എന്നാലും അമ്മുനെ പറ്റിക്കാൻ നോക്കിയപ്പോ ചെറുതായിട്ട് പണി പാളുവോ എന്ന് ഒരു പേടി ഉണ്ടായിരുന്നു?.അതും ഇല്ല ….വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു???.അമ്മുനെ ഒരുപാട് ഇഷ്ടായി,സ്മിതയെയും,പിന്നെ നമ്മടെ ചങ്കിനേം?.

    ചില കഥകൾ വായിക്കുമ്പോൾ എന്റെ ജീവിതത്തിലെ ചെറിയ ഓരോ സംഭവങ്ങളും ആയിട്ട് സാമ്യം തോന്നാറുണ്ട്..ഇൗ കഥയിലും ചില കാര്യങ്ങള് അതേപോലെ ഓക്കേ തോന്നി.?

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു…ഇതുപോലെ തന്നെ ഒരു അടിപൊളി കഥയും ആയിട്ട് ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു ?

    ഒരുപാട് സ്നേഹത്തോടെ ??

    1. ഇതിനൊക്കെ ഞാൻ എങ്ങനെയാ മറുപടി പറയുന്നേ…

      കഥ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആദ്യമേ നന്ദി ❤️❤️

      തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും ഉണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങളുടെ ഒക്കെ ഈ കമന്റ്സ് തരുന്ന ഒരു ഫീലും കോൺഫിഡൻസും ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ല.. lub u bro..

      ഇനിയും കഥകൾ ട്രൈ ചെയ്യാം. താങ്കൾ പറഞ്ഞത് പോലെ

      1. വിഷ്ണു?

        ❤️❤️

      2. വിഷ്ണു?

        ഇതിലെ സ്കൂൾ പ്രണയം ആണ് എനിക്ക് ഏറെക്കുറെ same ആയിട്ട് തോന്നിയത്..ഞങ്ങൾക്ക് പരസ്പരം അറിയാം പക്ഷെ പറഞ്ഞില്ല..അത് പിന്നെ മുഴുവൻ കൈൽ നിന്ന് പോയി..ഇതിലെ പല സീനും അന്ന് എനിക്ക് സംഭവിച്ചത് ആണ്…അതാണ് ആദ്യം ഞാൻ പറഞ്ഞത്..വായിച്ചപ്പോ ആ ഓരോ സംഭവങ്ങളും മനസ്സിൽ വന്നു,അതൊക്കെ വീണ്ടും വീണ്ടും വായിച്ചു,…?❤️

        1. സ്കൂളുകളിൽ ഉണ്ടാകുന്ന പ്രണയങ്ങളിൽ 90% സ്കൂൾ ലൈഫ് കഴിയുന്നതോടെ അവസാനിക്കാറാണ് പതിവ്. കുറച്ചു കൂടെ മെച്യൂരിറ്റി വരുമ്പോൾ അല്ലങ്കിൽ ലൈഫ് കുറച്ചു കൂടെ തിരക്കുള്ളതാകുമ്പോളോ അവയൊക്കെ അവസാനിപ്പിക്കും. പറയാൻ പറ്റാതെ പോയ ചില ഇഷ്ടങ്ങൾ മരിക്കുന്ന വരെ പച്ച പിടിച്ചങ്ങ് കിടക്കും മനസ്സിൽ…. അതും ഒരു സുഖം. ഒരിക്കൽ എങ്കിലും പറയാൻ സാധിച്ചിരുന്നങ്കിൽ എന്ന വേദന ഉള്ള ചെറിയ സുഖം ❤️?

          1. വിഷ്ണു?

            അത് തന്നെ അപ്പോ എല്ലവർക്കും ഇങ്ങനെ തന്നെ ആണല്ലോ…പക്ഷേ ഞാൻ സ്നേഹിച്ച ആളെ മറ്റൊരുത്തൻ സെറ്റ് ആക്കി,താമസിക്കാതെ തന്നെ അവളെ തേച്ചു..പക്ഷേ അത് അറിഞ്ഞപോളും എനിക്ക് സങ്കടം ആണ് വന്നത്?
            പുതിയ കഥ കണ്ടു..വായിച്ചിട്ട് പറയാം..❤️❤️

  6. Maradona,
    എന്താണ് ഇത്…ഒരു ഗൗതം മേനോൻ സിനിമ കണ്ട ഫീൽ???????
    ഫ്ലാഷ് ബാക്ക് ഒക്കെ???????
    നിങ്ങളുടെ എഴുത്തിന്റ ശൈലി????

    ഒരുപാട് ഒന്നും പറയുന്നില്ല????
    അപ്പോൾ അടുത്ത കഥയുമായി കാണാം?

    സ്നേഹപൂർവ്വം??
    ?Alfy?

    1. ഗൗതം മേനോൻ സിനിമയോ!!!!!! ദേവ്യേ????
      കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ❤️❤️❤️

      ഒരു കുഞ്ഞു കഥ വന്നിട്ടുണ്ട് കടമൊട്ട. പരീക്ഷണം ആണ്. അഭിപ്രായം പറയുമല്ലോ

  7. എന്റെ മനുഷ്യ എന്താ ഇത് ?
    ഉഗ്രൻ എന്ന പറഞ്ഞാൽ ശരിയാകില്ല ഇത് അതുക്കും മേലെ

    ഓരോ വരിയും ഓരോ ഭാഗങ്ങളും വളരെ പെർഫെക്ഷൻ ആയിട്ടാണ് എഴുതിയിട്ടുള്ളത്

    നിങ്ങൾ വേറെ ലെവെല് ആണ് കേട്ടോ

    അത്രയ്ക്കും മനസ്സിനെ കുളിരണിയിച്ചു

    അടുത്ത ഇതുപോലെ നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

    ??????

    ❤️❤️❤️❤️❤️❤️❤️❤️❤️

    ????????????

    ?????????????????

    1. ???????????thanku broii

    2. ബൈ ദുബായ് — ഒരു ഡ്രാഗൺ കുഞ്ഞിനെ എടുക്കാൻ കാണുമോ??? വലുത് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *