ശരി സർ ഇനി ശ്രദ്ധിച്ചോളാം
പുറത്തു ഉണ്ണി വെയിറ്റ് ചെയ്യുന്നു
എന്ത് പറ്റിയതാ തോമച്ചായ
പേടിക്കാനൊന്നുമില്ല ഉണ്ണി ബി പി കുറഞ്ഞു പോയതാ നീ പൊക്കോ കുറച്ചു വൈകും
എന്തേലും വാങ്ങീട്ട് വരണോ ഇവിടെ അടുത്ത് നല്ല കടയൊന്നുമില്ല ല്ലോ
കുറച്ചു ഓറഞ്ചു കിട്ടുമെങ്കിൽ വാങ്ങിക്കോ ഉണ്ണി
ഞാൻ പൈസ എടുക്കാൻ തുടങ്ങുമ്പോഴേക്കും ഉണ്ണി പോയി കഴിഞ്ഞു
ഞാൻ തിരികെ മമ്മിയുടെ അടുത്തേക്ക് ചെന്നു
ഒബ്സർവഷൻ മുറിയിലാണ് ഒരു നഴ്സ് കൂട്ടിനുണ്ട്
ഇപ്പൊ എങ്ങനുണ്ട്
ബി പി നോർമൽ ആയിട്ടുണ്ട് നല്ല മയക്കത്തിലാണ് രണ്ടു മണിക്കൂറെങ്കിലും കഴിയും ഉണരാൻ
അപ്പോഴേക്കും കുടിക്കാൻ എന്തേലും വാങ്ങികൊണ്ട് പോരെ
ഓറഞ്ചു വാങ്ങിയിട്ടുണ്ട് അത് പോരെ
വെള്ളമോ ജ്യൂസ് പോലെ എന്തെങ്കിലും കൂടി വാങ്ങിച്ച് വെച്ചോ
ശരി
ഞാൻ ഫോൺ എടുത്ത് ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു
പാറുവിനെ വിളിച്ചു
എടി മമ്മി ഒന്നും കഴിക്കുന്നില്ലായിരുന്നോ
അറിയില്ലേട്ടാ ചേട്ടായി അന്നങ്ങനെ പറഞ്ഞേൽ പിന്നെ ഭയങ്കര വിഷമം ആയിരുന്നു എന്താ പറ്റിയെ ഞാനും കൂടി വരണോ
ബി പി കുറഞ്ഞതാ രണ്ടു മണിക്കൂർ കഴിയും വരാൻ നിനക്ക് പേടിയൊന്നുമില്ല ല്ലോ
എന്തിനു പേടി ഏട്ടൻ പയ്യെ വന്നാ മതി
ഞാൻ കോൾ കട്ട് ചെയ്തു
ഒരു കവർ നിറയെ ഓറഞ്ചും ആപ്പിളും ഒരു ഫ്ലാസ്ക് നിറയെ ചായയും ഒരു കവർ ബ്രെഡും തൂക്കിപിടിച്ചു ഉണ്ണി കയറി വന്നു
ഇതെവിടുന്നാടാ ഫ്ലാസ്ക്
ഇതാ കടയിലെയാ തിരിച്ചു പോവുമ്പോ കൊടുത്താ മതി ഞാനെന്നാ പൊക്കോട്ടെ ഒരു ഓട്ടമുണ്ടാരുന്നു എത്ര രൂപയായി ഉണ്ണി?
ഞാനതു പിന്നെ മേടിച്ചോളാം അവൻ പോയി

ബാംഗ്ലൂർ വണ്ടി ഇപ്പൊഴും വഴിയിൽ കിടക്കുന്നതേയുള്ളൂ. അതൊരു വഴിക്കാക്കണ്ടേ