ഒലി 2 [രാഭണൻ] 337

അവൻ ഓടി വരണ കണ്ടപാടെ അവർ മുഖോം തിരിച്ച് ചിരിച്ചോണ്ടൊരു നടത്തം , ഇടയ്ക്ക് അവർ നടത്തത്തിന്റെ വേഗം കൂട്ടി.

 

മെല്ലെ നടക്ക് ശാരദാമ്മേ നിക്ക് ഓടാൻ വയ്യ . അവൻ അമ്മായീടെ അടുത്തെത്തി പറഞ്ഞു.

 

അവർ നടത്തത്തിന്റെ വേഗം കുറച്ചു .

 

അവൻ ശാരദാമ്മേടെ മുഖത്തേക്ക് നോക്കി . അവർ ഇപ്പോഴും ചുണ്ടിൽ ഒരു ചെറു ചിരി ഒളിപ്പിച്ചിരിക്കുവാണ്. അതിന്റെ പ്രതിഫലനമെന്നോണം അവരുടെ കവിളിൽ നൊണക്കുഴി തെളിഞ്ഞ് കാണാം . അവനത് ആദ്യായിട്ടാണ് കാണണത്. ശാരദാമ്മ പൊട്ടിച്ചിരിക്കുമ്പോഴൊന്നും അവനത് കണ്ടിട്ടില്ല.

 

നിന്നോട് ഞാൻ വരണ്ടാന്ന് പറഞ്ഞതല്ലേ ? – ശാരദാമ്മായി അവന്റെ മുഖത്തേക്ക് നോക്കാണ്ട് ചോദിച്ചു.

 

നിക്ക് പാർവതിക്കുട്ട്യേ കാണണം.

 

അച്ചോടാ ന്നിട്ടാണോ രാവിലെത്തന്നെ വേണ്ടാത്തീനം കാണിച്ചേ .

 

അവനൊന്നും മിണ്ടിയില്ല.

 

ശാരദാമ്മായി പതിഞ്ഞ സ്വരത്തിൽ ചിരിച്ചോണ്ട് പറഞ്ഞു – ‘വൃത്തികെട്ടവൻ’

 

ഇടയ്ക്ക് അവർ അവനെ നോക്കി . അവന്റെ കണ്ണാകെ നിറഞ്ഞിരിക്ക്യാണ് , ചെക്കനെ വല്ലോം പറഞ്ഞ് അശ്വസിപ്പിച്ചില്ലേ അവൻ പോണ വഴി മൊത്തം കരയും ആൾക്കാര് കൂടും.

 

യ്യോ.. , അമ്മായീടെ കുട്ടൻ കരയുവാണോ , ഞാൻ തമാശയ്ക്കോരോന്ന് പറഞ്ഞതല്ലേ , അവന്റെ കണ്ണീന്ന് വീണ രണ്ടു തുള്ളി കൈ കൊണ്ട് തുടച്ച് കവിളത്തൊരു മുത്തോം കൊടുത്ത് അമ്മായി അവനെ അശ്വസിപ്പിച്ചു. ദേണ്ടെ ആൺകുട്ട്യോള് ഇങ്ങനെ കരയാൻ പാടില്ല , പാർവതിക്കുട്ടി കണ്ടാ കളിയാക്കും.

അത് പറഞ്ഞപ്പോ അവൻ കരച്ചില് നിർത്തി.

 

അമ്പലത്തില് വച്ച് ജാനേടത്തിയും ശാരദാമ്മേം കൂടെ വർത്താനോം പറഞ്ഞ് നിപ്പാണ് . പാർവതിക്കുട്ട്യേ കണ്ടില്ലല്ലോ അവൻ അമ്പലം മൊത്തം തപ്പാൻ തുടങ്ങി. അവൾ ഗണപതിയെ പ്രതിഷ്ഠിച്ച നടയിൽ പ്രാർത്ഥിച്ച് നിക്കുവാണ്. അവന് ഇനീം കാക്കാൻ പറ്റില്ല ഇന്ന് തന്നെ തന്റെ പ്രേമം തൊറന്ന് പറയണം .

പാർവതി പ്രാർത്ഥിച്ച് തിരിഞ്ഞതും മുന്നീ കുട്ടികൃഷ്ണൻ നിക്കുവാണ്. അവൾ അവൾടെ കറുകറാന്ന് ഇരിക്കണ കൃഷ്ണമണി കൊണ്ട് കുട്ടികൃഷ്ണനെ നോക്കി.

The Author

18 Comments

Add a Comment
  1. Super script anallo, interested too. Continue awaiting.add more pages.

  2. Aaha variety aanu. Please continue.

  3. Page koott bro …super kadha

    1. അടുത്ത part എഴുത് ബ്രോ വഴുകിപ്പിക്കരുത് please

  4. Kidu.
    But page koottiyal alle aa oru flow set akukayullu

    1. ❤️

  5. അത് കഴിഞ്ഞിട്ടില്ല ബ്രോ വരും❤️

  6. ❤️

  7. കൂളൂസ് കുമാരൻ

    Uff kidilam. Adutha partinu katta waiting.

    1. ❤️

  8. Ponnaliya nirthikalayalle kuuduthal page edth ezhuth

  9. Ponnaliya nirthikalayalle kuuduthal page edth ezhuth, kuttikrishnan nadaake nadann kundikkadikatte ?

  10. കാത്തിരിക്കുകയായിരുന്നു പിന്നെ പെട്ടെന്ന് പാർട്ട് ഇടുന്നതുകൊണ്ടനോ പേജ് കുറഞ്ഞത് , കഥ മുൻപോട്ട് പോകട്ടെ

    1. അടുത്ത പാർട്ടിൽ സെറ്റാക്കാം ബ്രോ

  11. പേജ് കൂട്ടപ്പാ

    1. സെറ്റാക്കാം❤️

Leave a Reply

Your email address will not be published. Required fields are marked *