ഒളിച്ചോട്ടം 10 [KAVIN P.S] 534

അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ച് കൊണ്ടിരുന്നു. അങ്ങനെ ഒരു ഒരു 11.15 ഓടെ ഞങ്ങൾ ആലപ്പുഴയിലെ സരോവരം കൺവെൻഷൻ സെന്ററിലെത്തി.

അനൂനെയും സൗമ്യയേയും ഹാളിന്റെ മുന്നിലുള്ള ഗ്ലാസ്സ് ഡോറിനു മുന്നിൽ ഇറക്കിയ ഞാൻ കാർ പാർക്ക് ചെയ്യാനായി പോയി. തിരിച്ച് ഹാളിന് മുന്നിലെത്തിയ എന്നെ കാത്ത് അനുവും സൗമ്യയും നിൽപ്പുണ്ടായിരുന്നു. അവരുടെ അരികിലേയ്ക്ക് ചെന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് അനുവും ഞാനും ഹാളിനകത്തേയ്ക്ക് കയറി.ഞങ്ങളുടെ പിറകെയായി സൗമ്യയും നടന്നു. സെൻട്രലൈസ്ഡ് ഏ.സിയുള്ള ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ആളുകൾ ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. സ്റ്റേജെല്ലാം പൂക്കൾ കൊണ്ടും മറ്റ് കമാനങ്ങൾ കൊണ്ടും വലിയ രീതിയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. കല്യാണ പെണ്ണായ കൃഷ്ണയെ കാണാമെന്ന് പറഞ്ഞ് അനു എന്നെ നിർബന്ധിച്ച് സ്റ്റേജിന് പിറകിലുള്ള റൂമിലേയ്ക്ക് കൊണ്ട് പോയി. കൂടെ സൗമ്യയും ഉണ്ട്. കല്യാണ പെണ്ണിനൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂമിലെത്തിയ ഞങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ ഇരുന്ന് ബ്യൂട്ടിഷൻമാർ ഒരുക്കി കൊണ്ടിരുന്ന കൃഷ്ണ ഞങ്ങളെ കണ്ണാടിയിൽ കണ്ടതോടെ ചാടി എഴുന്നേറ്റിട്ട് അനൂനെയും സൗമ്യയേയും വന്ന് കെട്ടിപിടിച്ചു. എന്നെ നോക്കി പുഞ്ചിരിച്ച കൃഷ്ണ പറഞ്ഞു:

“ആദി, ഹാള് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?”

” ഗൂഗിൾ മാപ്പ് കുറേ വട്ടം ചുറ്റിച്ചെങ്കിലും ഒരു വിധം ഇങ്ങോട്ടെക്കെത്തിപ്പെട്ടു ഞങ്ങള്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആദി, ഒരു കൊല്ലത്തിനുള്ളില് കൂടാൻ പറ്റോ നിന്റേം അനൂന്റെയും കല്യാണം?” കൃഷ്ണ ചിരിച്ച് കൊണ്ട് ചോദിച്ചു.

കൃഷ്ണ ചോദിച്ചത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ നോക്കിയപ്പോൾ “ഇവളോടും സൗമ്യേനോടും മാത്രമേ ഞാനീ കാര്യം പറഞ്ഞിട്ടുള്ളൂന്ന്” അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.

“ഒരു കൊല്ലത്തിനുള്ളിൽ എന്തായാലും ഞങ്ങളുടെ കല്യാണം ഉണ്ടാകും കൃഷ്ണേച്ചി”

“ഡീ സൗമ്യേ ഇനി നീ മാത്രമേ ബാക്കിയുള്ളൂട്ടോ. നീ ഇങ്ങനെ നടന്നോ …” കൃഷ്ണ സൗമ്യയേ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാനേ ഈ അടുത്തൊന്നും കെട്ടുന്നില്ലെങ്കിലോ” സാമ്യ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോൾ കൃഷ്ണയുടെ അമ്മയും വേറെ ബന്ധുക്കളും റൂമിലേയ്ക്ക് വന്നിട്ട് “ഒരുക്കം കഴിഞ്ഞില്ലേ ഡി മുഹൂർത്തത്തിന് സമയമായീന്ന്” പറഞ്ഞ് തിടുക്കം കൂട്ടി. കൃഷ്ണ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ട് അനൂനെയും സൗമ്യയേയും താലി കെട്ടുന്ന സമയത്ത് കൂടെ നിൽക്കാൻ പറഞ്ഞ് സ്റ്റേജിലേയ്ക്ക് വിളിച്ചു. ഞാൻ ഒറ്റക്കാവുമെന്ന് പറഞ്ഞ് അനു ഒഴിഞ്ഞ് മാറി. സൗമ്യ കൃഷ്ണയോടൊപ്പം പോയ് കൊള്ളാമെന്ന് പറഞ്ഞ് എന്നോടും അനൂനോടും ഹാളിലേയ്ക്ക് പോയ്ക്കൊളാൻ പറഞ്ഞു. അതോടെ ഞാനും അനുവും ഹാളിലെ കസേരയിൽ പോയി അടുത്തടുത്തായി ഇരുന്നു. പെണ്ണെന്റ അടുത്തിരുന്ന് ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൊണ്ടിരുന്നു.
“നമ്മുടെ കല്യാണവും ഇതേ പോലെ നല്ല സെറ്റപ്പിൽ നടത്തണം. അല്ലേ ആദി”

“ഇതേ പോലെ നടക്കുമോന്നറിയില്ല എന്തായാലും നിന്നെ ഞാൻ കെട്ടും മോളെ” അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

“നീ തന്നെ കെട്ടൂന്നുള്ളതുള്ളത് എനിക്കുറപ്പാ പക്ഷേ എന്റെ ആഗ്രഹം ഇത്

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

147 Comments

Add a Comment
  1. Kavin എവിടാണ്

  2. Bro എന്താ ഇടാതെ
    എന്റെ പഴയ അക്കൗണ്ടിൽ ഞാൻ comment ഇട്ടിട്ടുണ്ട്

  3. നാളെ varumo

  4. Bro പൊളിച്ചു

    1. Thanks

  5. Thanks bro for your support
    January 15th story varum.appol comment section il first comment broyude aakumennu njan pratheekshichotte?

  6. 2023 January 15 ആം തിയ്യതി ഈ കഥയുടെ 11 ആം ഭാഗം സൈറ്റിൽ വരും. താൽപ്പര്യമുള്ളവർക്ക് വായിക്കാം. ഇത്രേം നാൾ വരാൻ വൈകിയതിന്റെ കാരണം ഞാൻ കഥയുടെ ആദ്യ ഭാഗത്ത് പറയുന്നതാണ്. പിന്നെ വേറൊരു കാര്യം എന്റെ കഥയ്ക്ക് ഇത് വരെ കമന്റിടാതെ കഥയെവിടെ കഥ നിർത്തിയോ എന്നൊക്കെ ചോദിച്ച് കമന്റിടുന്ന മഹാൻമാരോട് പ്രത്യേകിച്ച് എനിക്കൊന്നും പറയാനില്ല. ഞാൻ അന്ന് കൃത്യമായി പോസ്റ്റിയിരുന്ന കാലത്ത് ഈ കളിയാക്കി കമന്റിടുന്ന ഒരുത്തനെ പോലും അന്നൊന്നും ഞാൻ കമന്റ് സെക്ഷനിൽ കണ്ടിട്ടില്ല. എന്നിട്ടാണ് വല്യ കാര്യം പറയുന്നത്. ഈ കളിയാക്കി കമന്റിടുന്നവൻമാരുടെ ഉദ്ദേശ്യം കഥയോടുള്ള ഇഷ്ടം കൊണ്ടല്ലെന്നറിയാം. കമന്റിൽ എന്നെ വന്ന് ഒന്ന് ചൊറിയാൻ അല്ലാതെ എന്താണ്?
    അപ്പോ 2023 ജനുവരി 15 ആം തിയതി 11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

      1. ❤️❤️❤️❤️❤️?????

    1. തീർച്ചയായും എഴുതി തീർക്കും

    2. Evade bro February aayallo

    3. 2024ആയി ബാക്കി ഉണ്ടോ

    4. ബ്രോ കുറെ ആയില്ലേ ബ്രോ എവിടെ കാണാനില്ലാലോ

Leave a Reply

Your email address will not be published. Required fields are marked *