അച്ഛന്റെ നോട്ടം കണ്ട് ചൂളിയ ഞാൻ നിലത്തേയ്ക്ക് നോക്കിയിരുപ്പായി. സ്വീകരണ മുറിയിലെ ഫാൻ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്നെങ്കിലും ഞാനിരുന്ന് വിയർക്കായിരുന്നു. കുറച്ച് നേരം റൂമിൽ ആരും സംസാരിച്ചില്ല.
“നിങ്ങള് 2 കൂട്ടരും ഇങ്ങനെ പറഞ്ഞോണ്ടിരുന്ന എങ്ങനെയാ ശരിയാവുന്നെ?” ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടേ മതിയാവൂ. നാട്ട്കാര് മൊത്തം ഇന്നിവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. പ്രതാപേട്ടാ നിങ്ങള് പറ” …..
ടോമി അങ്കിൾ ഈ പ്രശ്നം പരിഹരിച്ചേ അടങ്ങൂന്നുള്ള വാശിയിൽ പറഞ്ഞു.
“ഇനി ഞാൻ ചോദിച്ചില്ലാന്ന് വേണ്ട
ആദി നിന്നോട് അവസാനമായിട്ട് ചോദിക്കുവാ നീ ഇവളുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുണ്ടോ ഇല്ലയോ?”
അച്ഛന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു മിനിറ്റ് പോലും ആലോചിക്കേണ്ടി വന്നില്ല മറുപടി കൊടുക്കാൻ….
“ഇല്ലചഛാ, ഉപേക്ഷിക്കാൻ വേണ്ടീട്ടല്ല ഞാൻ അനൂ നെ സ്നേഹിച്ചത്. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം നിങ്ങളോടൊക്കെ പറഞ്ഞതല്ലെ? എന്നിട്ടും നിങ്ങള് സമ്മതിക്കാതെ വന്നപ്പോഴാ ഞാൻ ഇത് ചെയ്തത്”
ഞാൻ ശബ്ദമിടറി കൊണ്ട് അച്ഛനോട് പറഞ്ഞൊപ്പിച്ചു.
ഞാൻ എന്റെ ഈ കാര്യത്തിലുള്ള തീരുമാനം അച്ഛനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അച്ഛൻ ടോമി അങ്കിളിനോട് :
” ടോമി, അവൻ പറഞ്ഞത് കേട്ടല്ലോ നീ? ഇനി ഞാൻ എന്ത് പറയാനാണ്? ഇവര് രണ്ടാളും ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പഴേ ഞാനിവനോട് പറഞ്ഞതാ ഇത് നടക്കൂലാന്ന്.എന്നിട്ട് എന്റെ വാക്കിന് ഒരു വിലയും കൊടുക്കാതെ പോയി രജിസ്ട്രർ മാര്യേജ് നടത്തി അഹങ്കാരം കാണിച്ച ഇവന്റെ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. എങ്ങോട്ടാ ന്ന് വച്ചാ പോട്ടെ ഇനി ഇവിടെ നിക്കണ്ട ഇവൻ”
അച്ചൻ ഉറച്ച തീരുമാനത്തിൽ പറഞ്ഞു.അതോടെ അവിടെ അമ്മയും അഞ്ജുവും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. എനിക്കാണേൽ എല്ലാ കൂടി ആയിട്ട് കണ്ണിൽ ഇരുട്ട് ഇരച്ച് കയറുന്ന പോലെ തോന്നി.
അച്ഛൻ എന്റെ കാര്യത്തിലുള്ള തീരുമാനം പറഞ്ഞത് കേട്ട് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ ഗോപാൽ അങ്കിൾ പിറകിൽ നിന്നിരുന്ന അനുവിന്റെ നേരെ തിരിഞ്ഞിട്ട് ” എല്ലാം കേട്ടല്ലോ എന്താ നിന്റെ തീരുമാനം? എന്റെ ഒപ്പം വീട്ടിലോട്ട് വരുന്നുണ്ടോ അതോ ഇവനോടൊപം പോകാനാണോ ഉദ്ദേശ്യം?
“എന്റെ ആദിയെ വിട്ടിട്ട് ഞാനെങ്ങോട്ടും വരണില്യ” അനു അൽപ്പം പോലും താമസിക്കാതെ ഗോപാൽ അങ്കിളിന് മറുപടി കൊടുത്തു.
” എന്നാ എങ്ങോട്ടാന്ന് വച്ചാ പോയി തുലയടി, അച്ഛനേം അമ്മേം ധിക്കരിച്ച് നീ പോയി ഇവനോടൊപ്പം ജീവിക്ക്. ഞങ്ങള് മരിച്ചാൽ പോലും നീ ഇനി കാണാൻ വന്നേക്കരുത്. ഇതോടെ തീർന്നു ഞങ്ങളും നീയുമായുള്ള എല്ലാ ബന്ധങ്ങളും” ഗോപാൽ അങ്കിൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോയി.
അനു നിറഞ്ഞ കണ്ണുകളോടെ താഴേയ്ക്ക് നോക്കി നിൽപ്പായി.
“പ്രതാപേട്ടാ ഒന്നും കൂടി ഒന്നാലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ പോരേ ഈ കാര്യത്തിൽ?”
ടോമി അങ്കിൾ അവസാന ഘട്ടമെന്ന നിലയ്ക്ക് വീണ്ടും അച്ഛനോട് പറഞ്ഞു നോക്കി.
❤️❤️❤️❤️
????
പാർട്ട് 3 കിട്ടുന്നില്ല….
Anjali,
Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.
ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…
2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.
ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.
Bro enthayi
എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?
❤️