ഒളിച്ചോട്ടം 2 [KAVIN P.S] 776

അമ്മയും അഞ്ജുവും അച്ഛൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മുതൽ കരഞ്ഞ് മൂക്കു പിഴിഞ്ഞൊക്കെ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ മുഖത്തും നല്ല വിഷമമുണ്ട് കക്ഷി അത് പുറത്ത് കാണിക്കുന്നില്ലെന്നേ ഉള്ളൂ. എനിക്കാണേൽ ഇത് വരെ വീട് വിട്ട് മാറി നിന്നിട്ടില്ലാത്തത് കൊണ്ട് ആ കാര്യം ആലോചിച്ചിട്ട് എന്തോ പോലെ തോന്നി.

ഞാൻ എഴുന്നേറ്റ് സിറ്റൗട്ടിലേയ്ക്ക് നടന്നു എന്റെ തൊട്ടു പിറകിൽ അനുവും അമ്മയും അഞ്ജുവും അച്ഛനും നിയാസും എല്ലാവരും ഉണ്ട്.
അപ്പോഴാണ് പോകുന്ന കാര്യം അമൃതിന് വിളിച്ച് പറയണമെന്ന കാര്യം ഓർത്തത്. ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമൃതിന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കി പക്ഷേ നെറ്റ്‌വർക്ക് ബിസി ആയത് കൊണ്ട് അവന്റെ കോൾ കണക്ടായില്ല. രണ്ടാമതും ഞാൻ ഡയൽ ചെയ്ത് വിളിക്കുന്നതിനിടെ അച്ഛൻ ശബ്ദമുയർത്തി കൊണ്ട്:

“നീ ആരെയാ വിളിക്കുന്നെ, നേരം കളയാതെ വേഗം ഇറങ്ങാൻ നോക്ക് അവിടെ എത്തുമ്പോഴെയ്ക്കും വൈകും”
അച്ഛൻ എന്നോടുള്ള പതിവ് ഗൗരവത്തിൽ പറഞ്ഞു.

 

” ഞാൻ ഇറങ്ങുന്ന വിവരം അമൃതിനെ ഒന്ന് വിളിച്ച് പറയാൻ നോക്കീതാ പക്ഷേ ലൈൻ ബിസി ആയതോണ്ട് കിട്ടണില്ല”
ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇടുന്നതിനിടെ അച്ഛനോട് പറഞ്ഞു.

അനൂന്റെ കൈ ചേർത്ത് പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അമ്മ. അമ്മയ്ക്കൊപ്പം തന്നെ അഞ്ജുവും നിൽപ്പുണ്ട്. ഞാൻ സിറ്റൗട്ടിലെ സ്റ്റാന്റിൽ വച്ചിരുന്ന ഷൂ ഇട്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ ടൈലിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ല് കണ്ടപോഴാണ് രാവിലെ സംഗീത് എന്റെ സാൻട്രോ കാറിന്റെ ചില്ലൊക്കെ അടിച്ച് പൊട്ടിച്ച കാര്യം വീണ്ടും മനസ്സിലേയ്ക്ക് വന്നത്. ഞാൻ ഒരു പോറൽ പോലും പറ്റാതെ കൊണ്ട് നടന്ന വണ്ടിയാ എല്ലാ ഗ്ലാസും പൊട്ടി ചിതറി കിടക്കുന്നത് കണ്ടപ്പോ സംഗീതിനോടുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് തുടയിൽ ഇടിച്ചു കൊണ്ടിരുന്ന എന്നെ നോക്കികൊണ്ട് അച്ഛൻ ചെറുതായി ചിരിച്ചിട്ട്
“എന്റെ പൊന്ന് ആദി നിന്റെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് സംഗീതിനെ ഇടിച്ച് പഞ്ചറാക്കിയിട്ടും നിന്റെ ദേഷ്യം മാറിയില്ലേ ഇതുവരെ
നിന്റെ കാറിന്റെ ഗ്ലാസ്സ് എല്ലാം മാറ്റിയിട്ടിട്ട് നിനക്ക് എവിടെയാന്ന് വച്ചാ ഞാൻ അത് എത്തിച്ച് തന്നേക്കാം പോരേ?”
അച്ചൻ സിറ്റൗട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു.

അച്ഛൻ പറഞ്ഞത് കേട്ട സന്തോഷത്തിൽ ഞാൻ തിരിച്ച് അച്ഛന്റെ അടുത്ത് ചെന്നിട്ട് “എന്നാ അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ അവിടെ എത്തി കഴിഞ്ഞിട്ട് വിളിക്കാം.
ഞാൻ അച്ഛനെ കെട്ടി പിടിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്.
അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അത് കുറച്ച് നേരം കൂടി നോക്കി നിന്നാൽ ഞാനും കരഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കാർ പോർച്ചിൽ കിടക്കുന്ന പുതിയ പോളോ കാറിന്റെ അടുത്തേയ്ക്ക് നീങ്ങി.
അവിടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അനു കയറി ഇരിപ്പുണ്ട് ഡോറിനടുത്തായി എന്റെ അമ്മ മരുമോൾക്ക് എന്തൊക്കെയോ ഉപദേശമൊക്കെ കൊടുക്കുന്നുണ്ട്.
എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും എന്നെ ശരിക്കും നോക്കിക്കോളണം എന്നൊക്കെയാ പറയുന്നതെന്ന് മാത്രം കത്തി.
ഒടുക്കം ഞാൻ അമ്മയെ കെട്ടി പിടിച്ചിട്ട് ” ഇറങ്ങട്ടെ അമ്മാ അവടെ എത്തിയിട്ട് വിളിക്കാം ഞാൻ”
അതോടെ അമ്മ ഏങ്ങലടിച്ച് കരഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നിട്ട്:
“നിങ്ങൾക്കുള്ള വീട് റെഡിയായിട്ടു ഞങ്ങൾ 3 ആളും അങ്ങോട്ട് വരുന്നുണ്ട്. അനൂനെ നോക്കിക്കോണെ”.
അമ്മയുടെ കരച്ചിൽ കണ്ടതോടെ അത്ര നേരം കരയാതെ പിടിച്ച് നിന്ന എന്റെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങി.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *