ഒളിച്ചോട്ടം 2 [KAVIN P.S] 776

ആളുകളാണെന്നത്. ചുരിദാറുകൾ അടക്കി വെച്ചിരുക്കുന്ന സെഷനിൽ എത്തിയപ്പോഴാ അവർ എന്റെ കൈയ്യിലുള്ള പിടി വിട്ടത്.

“ആദി ഇതെങ്ങനെയുണ്ട് കൊള്ളാമോ? എനിക്ക് മാച്ചാണോന്ന്” ഒക്കെ ചോദിച്ച് പിന്നെ ഓരോരോ ചുരിദാറുകൾ എടുത്ത് കണ്ണാടിയുടെ മുൻപിൽ പോയി എന്നെ കൊണ്ട് മാർക്ക് ഇടീപ്പിക്കലായിരുന്നു പിന്നെ അവളുടെ പരിപാടി.

ഒടുവിൽ 7 ചുരിദാറുകൾ കക്ഷി പാക്ക് ചെയ്യിപ്പിച്ചു. അതിൽ 4 എണ്ണവും ഞാൻ തന്നെയാ സെലക്ട് ചെയ്തത്. പിന്നെ അനു കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടം ഫ്രോക്കുകൾ ആണ് അതും ഒരു അഞ്ചാറ് എണ്ണം എടുത്തു.
തെലുങ്ക് സിനിമ ‘ഡിയർ കോമ്രേഡ്’ ൽ നായികയായ രാശ്മിക മന്ദാന ഫ്രോക്ക് ഇടുന്നത് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് കക്ഷിയ്ക്ക് ഈ ഫ്രോക്കുകളോടുള്ള ഇഷ്ടം.

ഏതാണ്ട് ഒരു ഭാഗത്ത് നിന്നൊക്കെ നോക്കിയാൽ അനൂനെ രാശ്മികയുടെ മുഖ ഛായയുണ്ട് താനും. അതെങ്ങാനും ഇടക്ക് പറഞ്ഞ് പോയാൽ തീർന്നു പിന്നെ പെണ്ണിന് വല്യ ഗമയാ.

 

 

 

 

ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ അനൂന്റെ ചെവിയിൽ പതിയെ“അടിയിലിടാൻ ഉള്ള ഐറ്റംസ് ഒന്നും വാങ്ങുന്നില്ലേന്ന്” ചോദിച്ചു. അപ്പോഴാണ് പെണ്ണ് ആ കാര്യം ഓർത്തത് തന്നെ. അണ്ടർ ഗാർമന്റ് സെക്ഷനിൽ നിന്ന് അതൊക്കെ എടുക്കാനായി എന്നെ കൂടെ കൂട്ടു വിളിച്ചെങ്കിലും അവിടെയ്ക്ക് പോകാൻ നാണമായത് കൊണ്ട് ഞാൻ അവളോട് പറഞ്ഞു
“എല്ലാം എടുത്തു കഴിഞ്ഞു താഴെയ്ക്ക് വാ ഞാൻ അവിടെ കാണും ട്ടോ”
പെണ്ണ് ചിരിച്ച് കൊണ്ട് ശരിയെന്ന് പറഞ്ഞ് ആ സെക്ഷനിലോട്ട് നീങ്ങി.

ഞാൻ താഴത്തെ നിലയിലേയ്ക്കും നീങ്ങി. താഴെയുള്ള ബില്ലിംഗ് സെക്ഷന്റെ അടുത്ത് ഇട്ടിരുന്ന വലിയ സോഫ സെറ്റിയിൽ പോയി ഇരുന്ന ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് എന്റെ പ്രൊഫൈലിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മ്യാരീഡ് എന്നാക്കി മാറ്റി. റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ഞാൻ അനൂന്റെ പ്രൊഫൈൽ സെലക്ട് ചെയ്ത് അവളെ ആ പോസ്റ്റിൽ ടാഗ് ചെയ്തു. ഇനിയെന്തായാലും എല്ലാരും സംഭവം അറിയട്ടെന്ന് ഞാനും കരുതി.

അങ്ങിനെ ഒരു അര മണിക്കൂർ ആയപ്പോഴെയ്ക്കും പെണ്ണ് ഡ്രസ്സിന്റെ ബില്ലൊക്കെ കൊടുത്ത് എന്റെ അടുത്തെത്തി. അവളുടെ കൈയ്യിലുള്ള ഡ്രസ്സിന്റെ കവറുകളിൽ പകുതി വാങ്ങി കൈയ്യിൽ പിടിച്ച ഞാൻ അവളോടൊപ്പം പുറത്തിറങ്ങി. ഞങ്ങൾ പുറത്തിറങ്ങിയപ്പോഴെയ്ക്കും നേരെയുള്ള പാർക്കിംഗ് ലോട്ടിൽ സെക്യൂരിറ്റി കാർ കൊണ്ട് വന്ന് ഇട്ടിരുന്നു. എന്നെ കണ്ട ഉടനെ കാർ കൊണ്ടുപോയ സെക്യൂരിറ്റിക്കാരൻ കീ തരാനായി വന്നു. അയാൾക്കൊരു നൂറു രൂപ ടിപ്പ് കൊടുത്തു. ഡ്രസ്സ് എല്ലാം എടുത്ത് പുറകിലുള്ള സീറ്റിൽ വച്ച ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

കാറിനുള്ളിലെ മ്യൂസിക് സിസ്റ്റ്ത്തിലെ സമയം നോക്കിയപോൾ 6.30 ആയിട്ടുണ്ട്. പുറത്തൊക്കെ ഇരുട്ട് പരന്ന് തുടങ്ങി. എന്തായാലും തൃശൂരിൽ തന്നെയുള്ള ഏതേലും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് റിസോർട്ടിലേയ്ക്ക് തിരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ അത്യാവശ്യം നല്ല ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടപ്പോൾ അവിടെ കയറി മസാല ദോശ കഴിച്ച് പുറത്തിറങ്ങി. തൃശൂര് നിന്ന് എത്രയും പെട്ടെന്ന് റിസോർട്ട് പിടിക്കണം അതുകൊണ്ട് കാർ അത്യാവശ്യം സ്പീഡിൽ തന്നെ ഞാൻ പായിച്ചു വിട്ടു. അനു ഭക്ഷണം കഴിച്ച് കാറിൽ കയറിയപ്പോൾ തൊട്ട് ഉറക്കം പിടിച്ചിട്ടുണ്ട്. സീറ്റ് പിറകിലോട്ട് ചായ്ച്ച് വച്ചാണ് കക്ഷിയുടെ കിടപ്പ്. ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ പിന്നെ കാറിൽ പാട്ട് ഒന്നും വച്ചില്ല. എനിക്കും

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *