ഒളിച്ചോട്ടം 2 [KAVIN P.S] 776

“ഡാ ആദി വന്ന് ഇരിക്കെന്ന്” പറഞ്ഞ് കൈയ്യിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.

അങ്ങനെ ഡൈനിംഗ് ടേബിളിൽ ഞാനിരിക്കാറുള്ള കസേരയിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എന്റെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ അനുവിനെ അമ്മ കൊണ്ടു വന്ന് ഇരുത്തി. എന്റെ അടുത്തിരുന്ന ഉടനെ പെണ്ണ് ആരും കാണാതെ എന്റെ മേലെ മുട്ടിയുരുമാനും പതിയെ സ്വകാര്യം പറയാനും ഒക്കെ തുടങ്ങി.
എനിക്കാണേൽ എന്താ ഇവിടെ സംഭവിച്ചതെന്ന ഒരെത്തും പിടിയും കിട്ടുന്നുമില്ല അത് കൊണ്ട് അവൾ അങ്ങനെ മുട്ടിയുരുമുമ്പോൾ എനിക്കെന്തോ അസ്വസ്ഥതയാണ് അപ്പോ തോന്നിയത്. കുറച്ച് സമയത്തിനകം അച്ഛനും നിയാസും കൂടി വന്ന് ഡൈനിംഗ് ടേബിളിനടുത്തുള്ള കസേരയിൽ ഇരുന്നു. വലിയ ടേബിൾ ആയത് കൊണ്ട് എട്ട് പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കസേരകൾ ഇട്ടിരിക്കുന്നത്. ഞങ്ങൾ 5 പേരും കസേരയിൽ ഇരുന്ന് കഴിഞ്ഞപ്പോൾ അമ്മ ഓരോരുത്തരുടെയും പാത്രത്തിൽ ചോറ് വിളമ്പി. രാവിലെ ഉണ്ടായ പ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് കറികൾ ഒന്നും ഉണ്ടാക്കാൻ സമയം കിട്ടിയിട്ടില്ലാന്ന് കറികൾ നോക്കിയാൽ പിടി കിട്ടും. ആകെ സാമ്പാർ മാത്രമേ ഉള്ളൂ കറിയായിട്ട്. അല്ലെങ്കിൽ എപ്പോഴും അഞ്ച് കൂട്ടം കറികൾ ഉള്ള സ്ഥാനത്താണ് ഇതെന്ന് ഓർക്കണം.
കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ:

“ആദി, കുറച്ച് നാൾ നീ അനുവിനെയും കൊണ്ട് ഒന്ന് മാറി നിൽക്ക്.
സംഗീത് പ്രശ്നം ഉണ്ടാക്കാൻ വരുമെന്ന കാര്യം ഓർത്ത് പേടിച്ചിട്ട് പറയുന്നതല്ല. ഗോപാലന്റെ ഇപ്പോഴത്തെ ദേഷ്യം ഒന്ന് അടങ്ങുന്നത് വരെ നിങ്ങൾ രണ്ടാളും ഇവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എന്റ മനസ്സ് പറയുന്നു.
നിയാസിന്റെ പരിചയക്കാരന്റെ ഒരു റിസോർട്ട് പാലക്കാടുണ്ട് തൽക്കാലം അവിടേയ്ക്ക് പോയ്ക്കൊ ആ കക്ഷി തന്നെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് താമസിക്കാനുള്ള വീട് ശരിയാക്കി തരും. അതിനുള്ള കാര്യങ്ങളൊക്കെ ഇവൻ വിളിച്ച് ശരിയാക്കിയിട്ടുണ്ട്” നിയാസിനെ ചൂണ്ടിയാണ് അച്ഛൻ അത് പറഞ്ഞത്.

ഇപ്പോഴല്ലെ എല്ലാരുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയത്. സംഗീത് കുറച്ച് പിള്ളേരെ കൂട്ടി വീണ്ടും ഇങ്ങോട്ടെയ്ക്ക് വരുമെന്ന കാര്യം
കേട്ടതോടെ പേടിച്ച അമ്മ അച്ഛനെ കൂടി പറഞ്ഞ് പേടിപ്പിച്ച് ഞങ്ങളോടുണ്ടായ ദേഷ്യം വരെ കക്ഷി ഇപ്പോ മറന്നിരിക്കുന്നു. ഞാൻ മുകളിലത്തെ മുറിയിൽ കുളിക്കാൻ പോയ സമയം നിയാസ് സംഗീത് വീണ്ടും വരുമെന്ന കാര്യം പൊലിപ്പിച്ച് പറഞ്ഞതോടെ അമ്മയും അച്ഛനും ഫ്ലാറ്റ്. നിയാസ് എന്റെ അടുത്ത നൻമ്പനായത് കൊണ്ട് പറയുന്നതല്ല അവനോളം പൊലിപ്പിച്ച് പറയാനുള്ള മിടുക്ക് എനിക്കും അമൃതിനും ഇല്ല.

അച്ഛന്റെയും അമ്മയുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയപ്പോൾ എനിക്ക് പകുതി സമാധാനമായി ഇനി ഇപ്പോ ഇവിടെ നിന്ന് പോകുമ്പോൾ മനസ്സമാധാനമായി ഇറങ്ങാലോ അങ്ങനെ ഓരോന്ന് ആലോച്ചിരുന്ന് ഭക്ഷണം കഴിച്ച് തീർത്ത ഞാൻ ആദ്യം എഴുന്നേറ്റ് ഡൈനിംഗ് ഹാളിന്റെ അറ്റത്തുള്ള വാഷ് ബേസിനിൽ കൈ കഴുകാനായി പോയി എന്റെ തൊട്ട് പിറകിൽ എഴുന്നേറ്റ് വന്ന അനു ആരും കാണാതെ എന്റെ കവിളിൽ ഉമ്മ വച്ചു.

“ചുമ്മാ ഇരി പെണ്ണെ ആരേലും കാണും” പെട്ടെന്നുള്ള അവളുടെ ഉമ്മ വെക്കലിൽ ഞെട്ടിയ ഞാൻ പറഞ്ഞു.

“കണ്ടാലും ഒരു കുഴപ്പോമില്ല ഞാനെ എന്റെ കെട്ടിയോനെയല്ലെ ഉമ്മ വെച്ചെ”
പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്താണ് പെണ്ണെ നല്ല ഹാപ്പി മൂഡിൽ ആണല്ലോ. നേരത്തെ കരഞ്ഞ് മുഖം വീർപ്പിച്ച് നിന്ന ആള് തന്നെയാണോ ഇത്?”

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *