“ഇല്ല ടോമി ഈ കാര്യത്തിൽ എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്റെ വാക്ക് ധിക്കരിച്ച് സ്വയം ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിച്ചവർക്കൊന്നും ഈ കുടുംബത്തിൽ ജീവിക്കാൻ ഒരു അർഹതേം ഇല്ല. എങ്ങോട്ടാന്ന് വെച്ചാ പോകട്ടെ ഇവളേം കൊണ്ടു” അച്ഛൻ തീർത്തു പറഞ്ഞു.
“എന്നാ ഞാൻ ഇറങ്ങാ പ്രതാപേട്ടാ നിങ്ങളുടെ തീരുമാനം പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനിവിടെ ഇരുന്നിട്ട് എന്ത് കാര്യം?” ഉള്ളിലുള്ള അമർഷത്താൽ ശബ്ദം ഇടറിയ ടോമി അങ്കിൾ അച്ഛനോട് പറഞ്ഞിട്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ നിന്നിറങ്ങി പോയി.
മുറിയിൽ ആകെയൊരു നിശബ്ദത. ആരും ഒന്നും പറയുന്നില്ല. എന്നെ സമാധാനിപ്പിക്കാനായി എന്റെ അപ്പുവും ഇപ്പുറവും ആയി ഇരുന്നിരുന്ന നിയാസും അമൃതും എന്റെ തോളിൽ കൈയ്യിട്ട് ചേർന്നിരുന്നു.
അനു ആണെങ്കിൽ നിലത്ത് തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്നുണ്ട്.
അമ്മയും അഞ്ജുവും കണ്ണ് നിറച്ച് കൊണ്ട് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.
“ആദി, നിന്റെ സാധനങ്ങൾ എടുത്തിട്ട് നീ ഇവളേം കൊണ്ട് ഇവിടുന്നിറങ്ങിക്കോ”
അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.
അച്ഛൻ പറഞ്ഞത് കേട്ട് അച്ഛന്റെ അടുത്തേയ്ക്ക് ചെന്ന അമ്മ അച്ഛന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയിട്ട്
” ഇവൻ എങ്ങോട്ട് പോവാനാന്നാ നിങ്ങളീ പറയുന്നെ?
നമ്മളെയൊക്കെ വീട്ടിട്ട് ഇവൻ എവിടെ പോകാനാ?
അമ്മ കരഞ്ഞ് ശബ്ദമിടറി കൊണ്ട് പറഞ്ഞു.
“നമ്മുടെയൊക്കെ ഇഷ്ടം നോക്കാതെ സ്വന്തം തീരുമാനമെടുത്തവൻ തന്നത്താൻ ജീവിക്കാനും പഠിച്ചോളും”
അച്ഛൻ തന്റെ തീരുമാനത്തിൽ നിന്ന് അല്പ്പം പോലും പിറകോട്ട് പോകാതെ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലുണ്ടായ പ്രശ്നങ്ങളും അവസാനം അച്ഛൻ എന്നോട് വീട്ടിൽ നിന്ന് പോകാൻ പറഞ്ഞതും കൂടി ഒക്കെ ആയപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ ദിവാൻ കോട്ടിൽ നിയാസിന്റെയും അമൃതിന്റെയും നടുവിൽ മുഖം കുനിച്ച് താഴോട്ട് നോക്കിയിരുന്ന ഞാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അവരോട് പോയ് ക്കൊളാൻ പറഞ്ഞു.
പക്ഷേ അവന്മാർ പോകാൻ കൂട്ടാക്കാതെ എന്റെ ഒപ്പം തന്നെ അതേ ഇരുപ്പ് തന്നെ ഇരുന്നു. ഇതിനിടെ അമൃതിന്റെ മോബൈൽ റിംഗ് ചെയ്തപോൾ അവൻ ഫോൺ എടുത്ത് പുറത്തിറങ്ങി. അൽപ്പ സമയത്തിനുള്ളിൽ വിളറിയ മുഖവുമായി അകത്തേയ്ക്ക് വന്ന അമൃത് എന്നോടും നിയാസിനോടും ആയി ശബ്ദം താഴ്ത്തി പറഞ്ഞു “മച്ചാനെ ആ അവരാതി മോൻ സംഗീത് അവന്റെ കുറേ കഞ്ചൻ ഫ്രണ്ട്സുമായി കൈയ്യിൽ ടൂൾസുമായി ജംഗ്ഷനിൽ കൂടി ബൈക്കിൽ കറങ്ങി നടപ്പുണ്ടെന്ന്. നിന്നെയും അനൂന്നെയും സ്ക്കെച്ച് ചെയ്യാൻ തന്നെ ആണ് അവന്റെ പരിപാടിയെന്നാ നമ്മുടെ ജിമ്മിലെ അജി ഇപ്പോ വിളിച്ച് പറഞ്ഞത്”
അമൃത് പറഞ്ഞത് കേട്ട് അമ്പരന്ന ഞാൻ അവനോട്:
“ഇത് അജി എങ്ങനെ അറിഞ്ഞു?”
അമൃത് സംഗീതിനോടുള്ള ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചിട്ട് എന്നോട്:
“നീ മറന്ന് പോയതാണോ?
❤️❤️❤️❤️
????
പാർട്ട് 3 കിട്ടുന്നില്ല….
Anjali,
Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.
ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…
2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.
ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.
Bro enthayi
എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?
❤️