ഒളിച്ചോട്ടം 2 [KAVIN P.S] 783

പ്രഭാകരനും അല്പ്പം ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ആദിയോടും സംസാരിക്കാറ്. ഇത് ആദിയുടെ വീട്ടിൽ മാത്രം ഉള്ള കാര്യമല്ല ഒട്ടുമിക്ക വീടുകളിലും ആൺമക്കൾ അച്ഛനോട് പെരുമാറുന്നത് ഇതേ പോലെ തന്നെയാ . അച്ഛൻമാർക്ക് ആൺ മക്കളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ച് സംസാരിക്കാൻ പലർക്കും അറിയില്ല. അത് തന്നെയാണ് ആദിയും അച്ഛനും തമ്മിലുള്ളതും.

ഈ സമയം സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്ന് ആദിയുടെയും അനുരാധയുടെയും കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ അച്ഛൻ പ്രഭാകരനും കൂട്ടുകാരൻ നിയാസും.

 

 

 

 

” നിയാസെ, തല്ക്കാലം അവരെ രണ്ടാളെയും നമ്മുക്ക് ഇവിടെ നിന്ന് മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നു. ആ സംഗീതിന്റെ കാര്യം ഓർത്ത് പേടിച്ചിട്ടൊന്നും അല്ല, അനുവിന്റെ അച്ഛൻ ഗോപാലൻ എന്റെ അടുത്ത കൂട്ടുകാരനാണെന്ന കാര്യം നിനക്കറിയാലോ ഇപ്പോ അവര് രണ്ടാളെയും നമ്മൾ ഇവിടെ തന്നെ നിർത്തിയാൽ അത് ഗോപാലന് അവരോട് രണ്ടാളോടുമുള്ള ദേഷ്യം കൂടുകയേ ഉള്ളൂ. ഈ സംഭവത്തിനു ശേഷം ഗോപാലൻ എന്നോട് നേരെ ചൊവ്വെ സംസാരിട്ടില്ല.കുറച്ച് നാള് കഴിയുമ്പോ അവന്റെ ദേഷ്യമൊക്കെ ഒന്നടങ്ങി കഴിയുമ്പോ ഞാൻ തന്നെ അവനോട് സംസാരിച്ച് സമ്മതിപ്പിച്ച് ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചോളാം അത് വരെ കുറച്ച് നാള് ഇവര് രണ്ടാളും ഒന്ന് മാറി നിൽക്കട്ടേ അല്ലേ?
എന്താ നിന്റ അഭിപ്രായം?

“ഈ കാര്യം തന്നെയാ ഞാൻ അച്ഛനോടും പറയാൻ ഇരുന്നത്. അവര് ഇപ്പോ ഒന്ന് മാറി നിൽക്കുന്നത് തന്നെയാ നല്ലത്”. നിയാസ് പ്രതാപൻ പറഞ്ഞതിനെ പിന്താങ്ങി.

” അവരെ ഇപ്പോ എങ്ങോട്ടെയ്ക്കാ മാറ്റി നിർത്തുക നമ്മൾ?” പ്രഭാകരൻ ഒരു ഊഹവും കിട്ടാതെ പറഞ്ഞു.

“അച്ഛാ, എന്റെ വീടിനടുത്തുള്ള വിനോദ് ഏട്ടൻ പാലക്കാട് ഉള്ള ഒരു റിസോർട്ടിന്റെ മാനേജരാണ് തല്ക്കാലം നമ്മുക്ക് ഇവരെ കുറച്ചു ദിവസം അങ്ങോട്ടെയ്ക്ക് മാറ്റാം പുള്ളി വിചാരിച്ചാൽ ഒരു വീട് എവിടെയാണെന്ന് വച്ചാൽ റെഡിയാക്കി കിട്ടൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. കക്ഷിയുടെ മുതലാളിയ്ക്ക് വില്ല പ്രൊജക്ടും ഒക്കെ ഉള്ളതാ അതിന്റെ കാര്യങ്ങളും വിനോദ് തന്നെയാ നോക്കുന്നെ. ഞാൻ പുള്ളിയെ വിളിച് പറഞ്ഞോളാം ഇവര് അങ്ങോട്ട് വരുന്നുണ്ടെന്ന്.

” എന്നാൽ അത് തന്നെ നോക്കാം മോനെ. ഒന്ന് വിളിച്ചു പറഞ്ഞേര് വിനോദിന് ഇവര് വരുന്നുണ്ടെന്ന കാര്യം” പ്രതാപൻ ഒരു ദീർഘ നിശ്വാസം വിട്ട് സോഫയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.

 

 

 

ഈ സമയം തൊട്ടടുത്ത ഡൈനിംഗ് ടേബിളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഗിണിയും അനുരാധയും അഞ്ജുവും.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

    1. ????

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *