ഞാൻ പെണ്ണ് പറഞ്ഞത് ശരിയാണോന്ന് അറിയാൻ പോക്കറ്റിൽ നിന്ന് എന്റെ സൺ ഗ്ലാസ് എടുത്ത് വച്ചിട്ട് അവിടെ കൂടി നിൽക്കുന്ന പെണ്ണുങ്ങളുടെ ഗ്യാങിനെ ഒന്ന് പാളി നോക്കി. ശരിയാണ് അവര് എന്നെ തന്നെയാ നോക്കുന്നെ. ‘അവരെന്തൊക്കെയോ കമന്റും പറയുന്നുണ്ട്. എന്താണോ എന്തോ?’
” മോനൂസിന് ഗ്ലാമറുള്ളതോണ്ടാ പെണ്ണുങ്ങള് നോക്കുന്നത്”
“എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ എന്നെ അങ്ങനെ പെണ്ണുങ്ങള് നോക്കുന്നത്”
“അതേ നിങ്ങള് ആൺപിള്ളേര് വായി നോക്കുന്നത് പോലെ ഞങ്ങള് പെണ്ണുങ്ങള് നിങ്ങളെ നോക്കൂല. സോഫ്റ്റായെ നോക്കൂ”
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ഇരുട്ടുന്നത് വരെ അവളുടെ കൈ പിടിച്ച് ബീച്ചിൽ നടന്നും സെൽഫികൾ എടുത്തും ആ സായാഹ്നം ഞങ്ങൾ ആഘോഷിച്ചു.
ബീച്ചിൽ നിന്ന് തിരിച്ച ഞങ്ങൾ അടുക്കളയിലേയ്ക്ക് വേണ്ട അത്യാവശ്യം പാത്രങ്ങളും സാധനങ്ങളും വാങ്ങി. രാത്രിയിലത്തെ ഭക്ഷണം ‘റഹ്മത്ത് ഹോട്ടലിൽ’ കയറി നല്ല അടിപൊളി ബീഫ് ബിരിയാണിയും കഴിച്ച് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു.
ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ ഞങ്ങളെ കൂടാതെ വേറെ താമസക്കാരായിട്ട് ഇപ്പോ ഉള്ളത് മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്ന നസീമിക്കയും ഫാമിലിയും ആണുള്ളത്. പുതിയ വില്ലയിൽ താമസക്കാര് വന്നതറിഞ്ഞ് പുള്ളിയും ഭാര്യയും കൂടി ഞങ്ങളെ പരിചയപ്പെടാൻ വന്നിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് ഞങ്ങൾ ആ ഫാമിലിയുമായി നല്ല കമ്പനിയായി.
നസീമിക്ക ചാർട്ടേഡ് അക്കൗണ്ടന്റാണ്. പുള്ളി സ്വന്തമായി നടത്തുന്ന ഒരു സ്ഥാപനം ടൗണിൽ ഉണ്ട്. രണ്ട് വയസ്സുള്ള ആൺകുട്ടിയാണ് അവർക്കുള്ളത്.
പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ബോർ അടിക്കുന്നെന്ന് അനു പറഞ്ഞത് കൊണ്ട് ഞാൻ അവളെയും കൂട്ടി കാലിക്കറ്റിലെ പല സ്ഥലങ്ങളും കാണാനായി പോയി. ഗാന്ധി പാർക്ക്, കടലുണ്ടി പക്ഷി സങ്കേതം, സരോവരം ബയോ പാർക്ക്, പഴശ്ശി രാജ മ്യൂസിയം, ആർട് ഗാലറി ഇവിടെങ്ങളിലെക്കൊക്കെ ഓരോ ദിവസങ്ങളിലായി യാത്ര പോയി.
പുതിയ വീട്ടിൽ താമസമാക്കിയിട്ട് 5 ദിവസങ്ങൾ പെട്ടെന്നാണ് കഴിഞ്ഞത്. വീടിന്റെ രജിസ്ടേഷനും പിന്നെ ചെറിയ രീതിയിൽ പാല് കാച്ചൽ ചടങ്ങും നടത്താമെന്ന് അച്ഛൻ വിളിച്ച് പറഞ്ഞത് രാവിലെയാണ്. അത് അനൂനോട് പറയാനായി പെണ്ണിനെ ഉറക്കെ വിളിച്ചു. ” അനൂസെ
ഒന്നിങ്ങ് വന്നെ”
” മോനൂസെ ഞാനിവിടെ പണിയിലാ ഉച്ചയ്ക്കുള്ള ചോറ് വയ്ക്കാ , ഇങ്ങോട്ടൊന്ന് വാ ചക്കരെ എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് ബോർ അടിക്ക്യാ”
പെണ്ണ് അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
ഞാൻ വേഗം അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണവിടെ ഒരു റോസ് കളർ നൈറ്റിയുംമിട്ട് പണി എടുത്ത് ആകെ വിയർത്തൊലിച്ചു നിൽപ്പുണ്ട്.
ഞാൻ അടുക്കളയിലെ ഗ്രാനൈറ്റിട്ട തിണ്ണയിലേയ്ക്ക് കേറി ഇരുന്നു.
ചോറിന് കറിയായിട്ട് സാമ്പാറാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പെണ്ണ് മുരിങ്ങക്കാ എടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുന്നുണ്ട്. മുറിക്കാൻ ബാക്കി വച്ചിരുന്ന ഒരു മുരിങ്ങക്ക കൈയിലെടുത്ത് പുറം തിരിഞ്ഞ് നിന്നിരുന്ന പെണ്ണിന്റെ ചന്തിയ്ക്ക് അത് വച്ച് പതിയെ ഒരടി കൊടുത്തു.
“ആദി ചുമ്മാ ഇരുന്നെ ഞാനിവിടെ ഒരു പണിയെടുക്കണ കണ്ടില്ലേ?”
പെണ്ണ് ഗൗരവത്തിൽ പറഞ്ഞു.
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?