“അത് കൊണ്ടാണല്ലേ നീ അഞ്ജു വിളിച്ച് കഴിഞ്ഞപ്പോൾ എന്നോട് ചൂട് ആയേ ”
ഞാൻ അനുവിനെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു ചിരിച്ചു.
“അതോണ്ടൊന്നുമല്ല എനിക്കപ്പോ എന്തോ പെട്ടെന്ന് ദേഷ്യം വന്നു” പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് കൊണ്ട് പതിയെ പറഞ്ഞു.
ടേബിളിൽ ഞങ്ങൾ രണ്ടാളും വന്നിരിക്കുന്നത് കണ്ടതോടെ നേരത്തെ വന്ന വെയ്റ്റർ വീണ്ടും ഓർഡർ ചോദിക്കാനായിട്ട് അടുത്തേയ്ക്കു വന്നു.
ഞങ്ങൾ രണ്ടാൾക്കും മസാല ദോശ മതിയെന്ന് പറഞ്ഞതോടെ കക്ഷി പോയി.
ഒരു പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾ രണ്ടാൾക്കുമുള്ള മസാല ദോശയുമായി ആളെത്തി. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും ആദ്യം കിട്ടിയത് കഴിച്ച് തീർക്കുന്നതിനു മുന്നേ രണ്ടാമതും മസാല ദോശ ഓർഡർ ചെയ്തു.
കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
എത്രയും പെട്ടെന്ന് കോഴിക്കോട് എത്തണമെന്ന ചിന്ത തലയിൽ കയറിയത് കാരണം കാറ് ഞാൻ അത്യാവശ്യം നല്ല വേഗതയിൽ പായിച്ചു വിട്ടു.
ഭക്ഷണം കഴിച്ച് വിശപ്പൊക്കെ മാറിയ ആശ്വാസത്തിൽ അനു കാറിൽ കയറിയപ്പോൾ മുതൽ നല്ല സന്തോഷത്തിലാണ്. കാറിൽ കയറിയ ഉടനെ അനു മ്യൂസിക്ക് സിസ്റ്റ്ത്തിന്റെ റിമാർട്ട് എടുത്ത് കൈയ്യിൽ പിടിച്ച് അവർക്കിഷ്ടമുള്ള പാട്ട് ഉണ്ടോന്ന് നോക്കാൻ തുടങ്ങി. സാധാരണ ഞാനാണ് എപ്പോഴും പാട്ട് വെയ്ക്കാറ്.
കുറച്ച് നേരം നോക്കി കഴിഞ്ഞപ്പോൾ പെൻ ഡ്രൈവിൽ അവൾക്കിഷ്ടപ്പെട്ട പാട്ട് സെലക്ട് ചെയ്തു.
“മയിലാളെ . . . അഴകാലേ . . .
മയിലാളെ . . . അഴകാലേ . . .
കണ്ണും പൂട്ടി ഇരുന്നു നെഞ്ചിൽ കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ നീ പൂവാകേ …
കണ്ണും പൂട്ടി ഇരുന്നു നെഞ്ചിൽ കണ്ണിൽ കണ്ണിൽ കാണാനുളളിൽ പോരാമോ നീ മനസ്സാലേ ….
നിറയാതെ നിറയുന്നേ അഴകേറും അഴന്നൂലേ സഖി നിന്നെ തിരയുന്നു ഞാൻ … ഇനിയും
ജാനാ മേരി ജാനാ തൂ മേരി ജാനാ
അഴകാലേ … മയിലാളേ …
ജാനാ മേരി ജാനാ തൂ മേരി ജാനാ
അഴകാലേ … മയിലാളേ “…
‘കാപാചീനോ ‘ എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ ഈ പാട്ട് അവളുടെ ഫേവറിറ്റ് പാട്ടായത് കൊണ്ട് കക്ഷി മ്യൂസിക്ക് സിസ്റ്റത്തിന്റെ സൗണ്ട് നന്നായി കൂട്ടി വെച്ചിട്ട് സീറ്റിലേയ്ക്ക് ചാരി ഇരുന്നു ചിരിച്ചു കൊണ്ട് എന്നോട് :
“ആദി ഈ പാട്ട് സൂപ്പർ അല്ലേ “?
ഞാൻ ചെറുതായി ചിരിച്ചിട്ട് കൈ കൊണ്ട് കൊള്ളാമെന്ന് ആംഗ്യം കാണിച്ചു.
കാറിലെ JBL ന്റെ സബ് വൂഫറിൽ നിന്നുള്ള മുഴക്കം കാറാകെ പരന്നു. സാധാരണ ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഏതേലും പാട്ട് സൗണ്ട് കൂട്ടി വെച്ചാൽ സൗണ്ട് കുറയ്ക്കാൻ പറയുന്ന പെണ്ണാണ്ണ് ഇങ്ങനെ ചെയ്തത് കണ്ടപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ട് പോയി. പെണ്ണ് പുതിയ വീട്ടിലോട്ട് പോകുന്നതിൽ ഫുൾ ഹാപ്പി മൂഡിലാണ്.
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?