“ഇതെന്താ അനുകുട്ടി ഒരു പതിവില്ലാത്ത ‘മോനൂന്നുള്ള’ വിളിയൊക്കെ” ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു.
“എന്താന്ന് അറിയില്ല ‘കുട്ടാന്നുള്ള ‘വിളിയ്ക്ക് ഒരു സുഖം പോരാ സോ ഞാനാ വിളിയങ്ങ് മാറ്റി. ഒരു ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത്” പെണ്ണ് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെയാണേൽ ഞാൻ ഇനി നിന്നെ “അനൂസെന്നെ” വിളിക്കൂ.
നീ പറഞ്ഞ ചേഞ്ച് എനിക്കുമാകാ ലോ” പെണ്ണിന്റെ മൂക്കിൽ വിരലുകൾ ചേർത്ത് വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഉഫ്ഫ് …. എന്റെ മൂക്കിപ്പോ പറിച്ചെടുത്തനേ ലൊ മോനൂ നീ ഇപ്പോ”
പെണ്ണ് ഞാൻ മൂക്കിൽ പിടിച്ച് വലിച്ചതിന്റെ വേദനയിൽ മൂക്ക് തടവി കൊണ്ട് പറഞ്ഞു.
“ഓ…പിന്നെ അതിനുമാത്രമൊന്നും ഞാൻ പിടിച്ചു വലിച്ചിട്ടൊന്നുമില്ല അനൂസിന്റെ മൂക്കിൽ” ഞാൻ പെണ്ണ് പറഞ്ഞതിനെ ചിരിച്ചു തള്ളി കൊണ്ട് പറഞ്ഞു.
ഞാൻ കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്ത് വില്ലയുടെ പ്രവേശന കവാടവും ഹൈവേയിൽ ടോൾ പിരിക്കാനായിട്ട് സജ്ജീകരിച്ച മാതൃകയിലുള്ള സെക്യൂരിറ്റി ബൂത്തും കടന്ന് ഞങ്ങളുടെ പുതിയ വീടിന്റെ മുന്നിലെത്തി അവിടെ ഞങ്ങളെയും കാത്ത് സന്തോഷ് ഗേറ്റ് തുറന്നിട്ട് കാത്ത് നിൽപ്പുണ്ടായിരുന്നു. കാറ് ഞാൻ പതിയെ വീടിന്റെ വിശാലമായ കാർ പോർച്ചിലേയ്ക്ക് കയറ്റി നിർത്തി കൊണ്ട് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി.
ഞങ്ങൾ കാറിൽ നിന്നിറങ്ങിയ ഉടനെ സന്തോഷ് വേഗം പോയി വീടിന്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു:
” ഇവിടെ താമസിക്കാൻ റെഡിയായി കിടക്കുന്ന പത്താമത്തെ വില്ലയാണ് നിങ്ങളുടെ, നിലവിൽ 3 വില്ലയിലെ താമസക്കാരുള്ളൂ ബാക്കി വില്ലകളിലെ താമസക്കാർ വില്ല വാങ്ങി കഴിഞ്ഞ് പോയിട്ട് വിദേശത്തും അന്യ സംസ്ഥാനങ്ങളിലൊക്കെയാണ് ജോലി ചെയ്യുന്നത്”.
ഞാനും അനുവും പരസ്പ്പരം കൈ ചേർത്ത് പിടിച്ച് വലത് കാൽ ഉമ്മറത്തെ സ്റ്റെപ്പിലേയ്ക്ക് എടുത്തു വച്ച് ഞങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് കയറി. ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ച് വീട്ടിലേയ്ക്ക് കയറുന്നത് സന്തോഷ് ഒരു ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
സന്തോഷ് നോക്കുന്നത് കണ്ട് നാണമായ അനു പതിയെ എന്റെ കൈ വിടീപ്പിച്ച് അകന്ന് നിന്നു.
സന്തോഷ് വീടിന്റെ അകത്തേയ്ക്ക് കയറിയതിന് പിന്നാലെ ഞാനും അനുവും കൂടെ കയറി. സ്വീകരണ മുറിയിൽ കുഷ്യൻ ടൈപ് സോഫ സെറ്റിയൊക്കെ കൊണ്ട് വന്നിട്ടിട്ടുണ്ട്. വീടിന്റെ അകമാകെ വെള്ള നിറത്തിലുള്ള പെയിന്റ് തന്നെയാണ് അടിച്ചിരിക്കുന്നത്. അനു സ്വീകരണ മുറിയിലെ ഫാൾസ് സീലിംഗിൽ തെളിഞ്ഞിരുക്കുന്ന ലൈറ്റിന്റെ ഭംഗി നോക്കി വാ തുറന്ന് പിടിച്ച് നിൽപ്പുണ്ട്.
“അനൂസെ ആ വായ ഒന്ന് അടച്ച് പിടി വല്ല ഈച്ചയും കേറി പോകും അതേൽ” ഞാൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണ് വായ അടച്ചിട്ട് ഒരു ചമ്മിയ ചിരി ചിരിച്ച് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു.
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?