ഒളിച്ചോട്ടം 6 [KAVIN P.S] 530

ഞാൻ ഉള്ളിലുള്ള വിഷമം മറച്ച് പിടിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.

“ആദി, നീയവളോടീ കാര്യം ദൈര്യമായിട്ട് തുറന്ന് പറയെടാ. ഈ വയസ്സിലൊക്കെ എന്തിരിക്കുന്നൂന്നെ മനസ്സിലെ ഇഷ്ടമാണ് നോക്കേണ്ടത്.”
അവളെന്റ തോളിൽ കൈ മടക്കി വച്ച് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.

വയസ്സിനല്‌പ്പം മുതിർന്നതാണെന്ന് വച്ച് പ്രണയിക്കുന്നതിനതൊന്നും ഒരു
തടസമേയല്ലെന്ന് അനു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിനിടയിലുമെനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

“നമ്മുക്ക് നടന്നാലോ ആദി ഇവിടിരുന്ന് ബോറഡിക്കുണു.” അനു ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.

അനു എഴുന്നേറ്റതോടെ ഞാനും അവളോടൊപ്പം മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയില്ല ഞാൻ കരുതിയിരുന്നത് പോലൊരു ഇഷ്ടം അവൾക്കെന്നോട് തിരിച്ച് ഉണ്ടായിരുന്നില്ലാ എന്നത് തന്നെ കാരണം. നടത്തത്തിനിടയിൽ അനു പലതും സംസാരിച്ചു ഞാനതൊക്കെ മൂളി കേട്ട് കൊണ്ടിരുന്നു. ചുവന്ന ടൈൽ പാകിയ നടപാതയിലൂടെ ഞങ്ങൾ മറൈൻ ഡ്രൈവിലേയ്ക്കുള്ള നടത്തം തുടർന്നു. നടപാതയുടെ ഇരുവശത്തുമുള്ള ഇരുമ്പ് ബെഞ്ചുകൾ രാവിലെയായതിനാൽ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് ഒതുക്കി പിടിച്ച് കൊണ്ടെന്നേ നോക്കി വശ്യമായി പുഞ്ചിരിച്ച് കൊണ്ട്: “ഹായ് രാവിലെ തന്നെ നല്ല കാറ്റാണല്ലെ ഇവിടെ?”

അവളുടെ ആ ഭംഗിയുള്ള ചിരി കണ്ട് അത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന വിഷമമെല്ലാം എങ്ങോ പോയി മറഞ്ഞത് പോലെ തോന്നിയപ്പോൾ ഞാൻ അനൂനോട്: “തൊട്ടടുത്ത് കായലായത് കൊണ്ടാണ് അനു ഇങ്ങനെ കാറ്റ്. മഴവിൽ പാലത്തില് ഇതിനേക്കാളും കാറ്റുണ്ടാകും” മഴവിൽ പാലത്തിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടെ ഞാനവളോട് പറഞ്ഞു.

പാലത്തിന്റെ മുകളിലെത്തിയ ഞങ്ങൾ സ്റ്റീൽ കൊണ്ട് ഘടിപ്പിച്ച റെയ്ലിൽ ചാരി നിന്ന് കായൽ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. കായലിലങ്ങിങ്ങായി വിദേശ സഞ്ചാരികളെയും വഹിച്ചുള്ള ചെറിയ യാത്ര ബോട്ടുകൾ തലങ്ങും വിലങ്ങും ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് ടൂർ ഗൈഡുകൾ സഞ്ചാരികൾക്ക് കൊച്ചിയുടെ ചരിത്രത്തെയും സ്ഥലങ്ങളെയും കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിക്കാതെ കായൽ കാഴ്ചകൾ നോക്കി നിന്നു.

“ആദി നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അതാരാണെന്ന് നീ പറഞ്ഞില്ലാലോ?”
അനു എനിക്ക് നേരെ തല ചെരിച്ചു കൊണ്ട് ചോദിച്ചു.

ഇത് തന്നെയാണ് എനിക്ക് അവളോടുള്ള ഇഷ്ടം തുറന്ന് പറയാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാൻ മഴവിൽ പാലത്തിൽ വേറെ ആളുകൾ ആരും ആ സമയത്തിലായിരുന്നതിന്റെ ധൈര്യത്തിൽ ഹാൻഡ് റെയിലിൽ പുറം ചാരി നിന്ന് അനൂന് നേരെ തല തിരിച്ചിട്ട് പറഞ്ഞു.

” അനു എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാ ഞാനിത് കുറേ നാളായിട്ട് പറയണമെന്ന് ആലോചിച്ച് നടക്കായിരുന്നു. ഇപ്പോഴാ എനിക്കിത് നിന്നോട് തുറന്ന് പറയാനൊരു ചാൻസ് കിട്ടീത്”

ഞാനൊറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞത് കേട്ട് ആദ്യം അനു എന്നെ വിശ്വാസം വരാത്ത പോലെ നോക്കിയിട്ട് നിർത്താതെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കണ്ട് ഞാനാകെ വല്ലാതായി. എന്നെ കളിയാക്കി ചിരിക്കുകയാണെന്ന് കരുതി ഞാനവളോട് പറഞ്ഞു: “അനു ഞാൻ തമാശ

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

89 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.

    സസ്നേഹം
    ????? ? ?

  3. ❤️❤️❤️❤️

  4. നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
    ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
    കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
    മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.

    സസ്നേഹം
    ????? ? ?

    1. ❤️❤️❤️

  5. Machane enthayi

    1. ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

  6. ലങ്കാധിപതി രാവണൻ

    Bro കഥ സൂപ്പർ ♥️♥️♥️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Waiting………..

    1. @ ലങ്കാധിപതി രാവണൻ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
      അടുത്ത ഭാഗം ജൂൺ 10 നകം വരും.

      സസ്നേഹം
      ????? ? ?

  7. എപ്പോൾ വരും

    1. ജൂൺ പത്തിനകം വന്നിരിക്കും

  8. ജാനകിയുടെ മാത്രം രാവണൻ

    6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
    സ്നേഹത്തോടെ?

    ജാനകിയുടെമാത്രംരാവണൻ

    1. ഹായ് ജാനകിയുടെ മാത്രം രാവണൻ,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

      1. ജാനകിയുടെ മാത്രം രാവണൻ

  9. Evide machaaa

    1. 7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

  10. ബ്രോ വായിക്കാൻ വൈകി പോയി.
    എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

    1. ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

      സസ്നേഹം
      ????? ? ?

      1. ആഹാ…. wonderful??

        ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *