“എന്ത് പറ്റിയെട്ടാ ആദി? നീ എന്തിനാ ഫോണെടുത്തെറിഞ്ഞെ?”
“ഇന്നലെ എന്നോട് പറഞ്ഞതിനും ചെയ്തതിനുമൊക്കെ അവൾ എനിക്ക് സോറി പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചേക്കുന്നു. ആർക്ക് വേണം അവൾടെ അമ്മേടെ ഒരു സോറി” ഞാൻ പല്ല് ഞെരിച്ചു കൊണ്ടാണ് അവർ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.
“നീ ഒന്നടങ്ങ് ആദി.അവളെന്താ പറഞ്ഞതെന്ന് കേൾക്കട്ടെ ഞങ്ങളെ”ന്ന് പറഞ്ഞ് ഞാൻ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞ ഫോണെടുത്ത് നിയാസും അമൃതും അനു എനിക്കയച്ച വോയിസ് മെസ്സേജ് കേട്ടിട്ട് അവർ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചിട്ട് നിയാസ് എന്റെ അടുത്തേക്ക് നടന്ന് വന്നിട്ട് പറഞ്ഞു.
“മോനെ ആദി, നീ കുറിച്ചിട്ടോ അവള് നിനക്കുള്ളതാടാ. അല്ലായിരുന്നെങ്കി അവള് നിനക്ക് പിറ്റേന്ന് തന്നെ ഇങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.”
അവൻ പറഞ്ഞത് കേട്ട് എന്റെ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിയാവുകയാണ് ചെയ്തത്. റൂമിൽ എന്റെ അടുത്ത് കിടന്നിരുന്ന കസേര ഞാൻ കാല് വച്ച് തട്ടി തെറുപ്പിച്ചിട്ട് ഞാൻ നിയാസിനോട് പൊട്ടി തെറിച്ച പോലെ പറഞ്ഞു.
“ഒന്ന് പോ മൈരേ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്ത് പറയുമെന്ന് നോക്കിയിരിക്കുന്നവളൊക്കെ എവിടേക്കെലും പോകട്ടെ ഇനി എനിക്കൊന്നും വേണ്ട അവളെ” ഞാൻ തറപ്പിച്ചു പറഞ്ഞു.
അത്രയും നേരം മിണ്ടാതിരുന്ന അമൃത് ഞങ്ങളോട് രണ്ടു പേരോടും ദേഷ്യത്തിൽ അലറി .
“രണ്ടു പേരും ഈ കൊണച്ച സംസാരം മര്യാദയ്ക്ക് നിർത്തിക്കോ അല്ലേൽ ഞാൻ രണ്ടിനേം കാലേ വാരി നിലത്തടിക്കും പറഞ്ഞില്ലാന്ന് വേണ്ട”
ഞങ്ങളുടെ കൂട്ടത്തിൽ മുൻ ശുണ്ഠി ക്കാരൻ അമൃത് ആണ്. കക്ഷിയ്ക്ക് ദേഷ്യം വന്നാൽ അവനെ പിന്നെ പിടിച്ചാൽ കിട്ടില്ല. അതറിയാവുന്ന ഞാനും നിയാനും അതോടെ സംസാരം നിർത്തി റൂമിന് പുറത്തിറങ്ങി. അതോടെ അമൃത് റൂം പൂട്ടി കൊണ്ട് മുന്നിൽ നടന്നു.
അവന്റെയൊപ്പം നടക്കാനായി ഞാനും നിയാസും ഓടി അവന്റെ ഇടതും വലതുമായി നടന്നു. റിസോർട്ടിലെ റിസപ്ഷന്റെ മുന്നിലെത്തിയപ്പോ നിയാസ് ” റൂം വെക്കേറ്റ് ചെയ്യാണ് ബിൽ എടുത്തോന്ന്” പറഞ്ഞതോടെ അവർ അവന്റെ കൈയ്യിൽ ബിൽ കൊടുത്തു. ഞാൻ അവന്റെ കൈയ്യിൽ ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നെടുത്ത് കൊടുത്തിട്ട് അവൻ പാർക്കിംഗിൽ അവനെ കാത്ത് നിന്നിരുന്ന ഞങ്ങളുടെ അടുത്തെത്തി.
എന്റെ കൈയ്യിലിരുന്ന വണ്ടിയുടെ താക്കോൽ വാങ്ങിയ അമൃതാണ് അവിടെ നിന്ന് വണ്ടിയെടുത്തത്. ഞാൻ മുന്നിലെ സീറ്റിലും നിയാസ് പിറകിലെ സീറ്റിലുമായിട്ടാണ് ഇരുന്നത്. ഡ്രൈവിംഗിനിടെ അമൃത് “ഏത് റെസ്റ്റോറന്റിലാ പോവേണ്ടതെന്ന്” ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു.
“ശരവണ ഭവനിൽ പോയി കഴിച്ചാൽ പോരെയെന്ന്?” നിയാസ് ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. അവന് മൂന്നാറിൽ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാവുന്നത് കാരണം അവൻ പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് തന്നെ പോകാമെന്ന് ഞങ്ങൾ പറഞ്ഞതോടെ അമൃത് അവനോട് വഴി പറഞ്ഞ് തരാൻ പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. നിയാസ് പറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി. അവിടെ മസാല ദോശ
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️