ഒളിച്ചോട്ടം 6 [KAVIN P.S] 530

ഞാനും അമൃതും ചിരിച്ചു മറിഞ്ഞു.
ഞങ്ങൾ ഓർമ്മിപ്പിച്ചപ്പോഴാണ് കക്ഷി ആകെ ചമ്മി സുന എടുത്ത് അകത്തേയ്ക്കിട്ടത്. അന്ന് ഊട്ടിയെത്തുന്നവരെ ഞങ്ങൾ കാറിനുള്ളിൽ അതും പറഞ്ഞ് അവനെ കളിയാക്കി.

ഊട്ടിയിലെ പാരഡൈസ് റിസോർട്ടിലാണ് അന്ന് ഞങ്ങൾ സ്റ്റേ ചെയ്തത്. റിസോർട്ടിൽ തന്നെ ഒരു ഹോട്ടൽ സെറ്റപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും തന്നെ രാത്രി ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ ഞാൻ കുളിച്ച് ഡ്രസ്സ് മാറി അവന്മാരെയൊക്കെ വിളിച്ചുണർത്തി. ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ അനൂ വിഷ് ചെയ്ത് മെസ്സേജ് ചെയ്തിട്ടുണ്ട്. കൂടെ ഹാപ്പി ജേർണിയെന്നും കൂടി പറഞ്ഞ് കൊണ്ടാണവൾ മെസ്സേജ് ചെയ്തിട്ടുള്ളത്. ഞാനതിനും റിപ്ലൈയൊന്നും കൊടുക്കാൻ പോയില്ല.

ഊട്ടി തടാകം, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, ടോയ് ട്രെയിൻ പാർക്ക്, പൈക്കാര വെള്ളച്ചാട്ടം ഇത്രയും സ്ഥലങ്ങളിൽ പോകാമെന്ന് തീരുമാനിച്ച് കൊണ്ട് ഞങ്ങൾ അന്നേ ദിവസം റിസോർട്ടിലെ റും വെക്കേറ്റ് ചെയ്ത് കൊണ്ട് അവിടെ നിന്നിറങ്ങി.. അന്ന് രാത്രിയോടു കൂടി നാട്ടിലെയ്ക്ക് തിരിക്കണം അല്ലേൽ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റ വായിൽ നിന്ന് നല്ലത് കേൾക്കും ആ പേടി ഓർത്തിട്ടാണ് ഞാൻ അങ്ങനെ മതിയെന്ന് അവരോട് പറഞ്ഞത്.

ആദ്യം പോയത് ഊട്ടി ലേയ്ക്കിലേക്കാണ് (തടാകം) തിങ്കളാഴ്ചയായതിനാൽ കാര്യമായ തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് 4 സീറ്റുള്ള സ്പീഡ് ബോട്ടിൽ ഞങ്ങളെ കൂടാതെ അതിന്റെ ഓപ്പറേറ്ററും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരുന്നിരുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ ആ തടാകത്തിലാകെ ബോട്ടിൽ ചുറ്റി കറങ്ങി. ബോട്ടിലിരുന്ന് തടാകത്തിന്റെയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി കളെടുക്കാനും ഞങ്ങൾ മറന്നില്ല.

പിന്നെ പോയത് ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലേയ്ക്കാണ് അവിടെ പല തരത്തിലുള്ള ചെടികളും പൂക്കളുമെല്ലാം മനോഹരമാം വിധം ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെയും കുറേ നേരം ചിലവഴിച്ചപ്പോഴെയ്ക്കും സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ഇനി ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാമെന്നുറപ്പിച്ച ഞങ്ങൾ അത്യാവശ്യം കുഴപ്പമില്ലെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി ചപ്പാത്തിയും പീസ് കറിയും കഴിച്ചു.

ഭക്ഷണ ശേഷം ഞങ്ങൾ പോയത് ഊട്ടി ടോയ് ട്രെയിനിൽ കയറാനാണ്. അന്തരീക്ഷം അത്യാവശ്യം തണുപ്പ് പിടിച്ചിരിക്കുന്നതിനാൽ ഞങ്ങളെല്ലാവരും ഡ്രസ്സിന് മേലെ കൂടി ജാക്കറ്റും തലയിൽ മങ്കി ക്യാപ്പും എല്ലാം അണിഞ്ഞിരുന്നു. ടോയ് ട്രെയിനിൽ കയറി അവിടെയുള്ള തടാകത്തിന്റെ ചുറ്റിലൂടെ പോകുമ്പോൾ ഇട തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങൾ കാണാനും നല്ല രസമായിരുന്നു. ഇടക്കിടെ തണുപ്പ് കാറ്റ് വീശുമ്പോൾ യൂക്കാലി മരങ്ങളുടെ അടുത്ത് നിന്ന് പ്രവഹിക്കുന്ന യൂക്കാലിയുടെ സുഗന്ധവുമെല്ലാം ഒരു പ്രത്യേക തരം അനുഭൂതിയാണ് ഞങ്ങൾക്ക് യാത്രയിൽ സമ്മാനിച്ചത്.

അവസാനമായി ഞങ്ങൾ പോയത് പൈക്കാര വെള്ളച്ചാട്ടത്തിലേയ്ക്കാണ്. അവിടെ കുറച്ച് ആളുകളൊക്കെ ഇറങ്ങി കുളിക്കുന്നൊക്കെ ഉണ്ടായിരുന്നു. നല്ല തണുപ്പുള്ളത് കൊണ്ട് ഞങ്ങൾ അതിൽ ഇറങ്ങി കുളിക്കാമെന്നുള്ള ആഗ്രഹം വേണ്ടെന്ന് വച്ചു. വെള്ള ച്ചാട്ടത്തിൽ ഇറങ്ങി കാല് നനച്ച് നിന്ന് കൊണ്ട് ഞങ്ങൾ

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

89 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.

    സസ്നേഹം
    ????? ? ?

  3. ❤️❤️❤️❤️

  4. നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
    ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
    കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
    മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.

    സസ്നേഹം
    ????? ? ?

    1. ❤️❤️❤️

  5. Machane enthayi

    1. ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

  6. ലങ്കാധിപതി രാവണൻ

    Bro കഥ സൂപ്പർ ♥️♥️♥️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Waiting………..

    1. @ ലങ്കാധിപതി രാവണൻ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
      അടുത്ത ഭാഗം ജൂൺ 10 നകം വരും.

      സസ്നേഹം
      ????? ? ?

  7. എപ്പോൾ വരും

    1. ജൂൺ പത്തിനകം വന്നിരിക്കും

  8. ജാനകിയുടെ മാത്രം രാവണൻ

    6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
    സ്നേഹത്തോടെ?

    ജാനകിയുടെമാത്രംരാവണൻ

    1. ഹായ് ജാനകിയുടെ മാത്രം രാവണൻ,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

      1. ജാനകിയുടെ മാത്രം രാവണൻ

  9. Evide machaaa

    1. 7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

  10. ബ്രോ വായിക്കാൻ വൈകി പോയി.
    എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

    1. ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

      സസ്നേഹം
      ????? ? ?

      1. ആഹാ…. wonderful??

        ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *