ഓർഡർ ചെയ്ത് കാത്തിരുന്ന സമയത്ത് അമൃത് എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു:
“നിന്റെ ദേഷ്യമൊക്കെ മാറിയായിരുന്നോ ഡാ ആദി?”
“അത് പിന്നെ ഇന്നലെ എന്നോട് അങ്ങനെയൊക്കെ ചെയ്ത് പോയിട്ട് ഇന്ന് രാവിലെ അവള് സോറി പറഞ്ഞ് മെസ്സേജ് അയച്ചത് കണ്ടാ ആർക്കായാലും ദേഷ്യം വരില്ലേ? ” ഞാൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“എടാ ആദി ഈ പെൺ പിള്ളേരങ്ങിനെയാ ഒറ്റയടിക്ക് അവര് ഉള്ളിന്റെയുള്ളിൽ ഇഷ്ടമാണേലും സമ്മതിച്ച് തരില്ലാ ഡാ. നീ എന്റെ കാര്യം തന്നെ നോക്ക് ഞാനവളുടെ പിറകെ എത്ര നാള് നടന്നിട്ടാ അവളൊന്ന് വളഞ്ഞേന്ന് അറിയോ?”
നിയാസ് ഗൗരവത്തിലെന്നോട് പറഞ്ഞു.
“അതൊക്കെ ശരിയായിരിക്കും. ഇനി ഞാനെന്തെയാലും അവളോട് പിറകെ നടന്ന് ഇഷ്ടമാണെന്ന് പറയാനൊന്നും പോണില്ല. എനിക്കുമുണ്ട് നാണോം മാനോം ഒക്കെ” ഞാനൽപ്പം ഗമയിൽ പറഞ്ഞു.
” ഇങ്ങനൊരു പൊട്ടൻ… മോൻ ഇങ്ങനെ മസില് പിടിച്ച് നടക്കുമ്പോഴെയ്ക്കും അവളെ ഏതേലും കോന്തന്റെ തലേല് കെട്ടി വച്ചിട്ടുണ്ടാവും അവളുടെ വീട്ടുകാര്. അവൾക്ക് കല്യാണാലോചനകള് വരുന്നുണ്ടെന്നല്ലെ അവള് നിന്നോട് പറഞ്ഞെ? അപ്പോ പൂർത്തിയായിട്ട്ണ്ട് കാര്യങ്ങള്.”
അമൃത് എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
“പിന്നെ ഞാനെന്താ വേണ്ടേ?” അമൃത് പറഞ്ഞത് കേട്ടതോടെ ഞാനാകെ അസ്വസ്ഥനായി കൊണ്ട് പറഞ്ഞു.
“എടാ … നിന്നോട് ചെയ്തതിന് നീ ഒരു നാലഞ്ച് ദിവസം വേണേൽ അവളെ അവോയ്ഡ് ചെയ്തോ. മെസ്സേജിനോ കോളിനോ റിപ്ലൈ കൊടുക്കണ്ട. പക്ഷേ അവളായിട്ട് നിന്നെ കാണണമെന്ന് പറഞ്ഞാൽ നീ അത് തള്ളി കളയരുതെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മനസ്സിലായ കാര്യം എന്താന്ന് വെച്ചാൽ അവൾക്ക് നിന്നോടിപ്പോഴും ഒരിതുണ്ട് അല്ലേൽ അവളിന്ന് നിനക്ക് ആ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.”
നിയാസ് പറഞ്ഞ് നിറുത്തി.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. “ശരിയാണ് എന്നോട് എന്തോ ഒരിഷ്ടം അവൾക്കിപ്പോഴും ഉണ്ട് . അല്ലേൽ അവളങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നെന്ന കാര്യം അവളോട് എനിക്ക് തോന്നിയ ദേഷ്യത്തെ അലിയിച്ച് കളഞ്ഞു. കൂടാതെ അവളോടുള്ള എന്റെ ഇഷ്ടം കുറച്ച് കൂടിയെന്നും പറയാം. പക്ഷേ അവളെനിക്ക് അയച്ച മെസ്സേജിന് മറുപടി പറയാൻ മാത്രം എന്റെ ഉള്ളിലെ ഈഗോ എന്നെ സമ്മതിച്ചില്ലാ. നിയാസ് പറഞ്ഞത് പോലെ എന്നോട് ചെയ്തതിനുള്ള ശിക്ഷയെന്ന നിലയ്ക്ക് കുറച്ച് ദിവസം അവളെ അവഗണിച്ചൊന്ന് നോക്കാം. എന്നോട് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്നെ തേടി പിടിച്ച് വരട്ടെയെന്ന് തന്നെ എന്റെ മനസ്സ് എന്നെ കൊണ്ട് തീരുമാനമെടുപ്പിച്ചു.
പക്ഷേ ഞാനവളെ അവോയ്ഡ് ചെയ്ത് നടന്നത് ആകെ എട്ടോ ഒമ്പതോ ദിവസങ്ങൾ മാത്രമാണ്. അതിനുള്ളിൽ കാര്യങ്ങളെല്ലം എനിക്കനുമൂലമായി
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️