അതെങ്ങനെയാണെന്ന് ഞാൻ ഉടനെപറയാം.
ഞങ്ങൾ ഓർഡർ ചെയ്ത മസാല ദോശ കിട്ടിയതോടെ ഞങ്ങൾ മൂന്നാളും നല്ലവണ്ണം കഴിച്ചു. ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണല്ലോ കിടന്നത് അതിന്റെ കുറവ് കൂടി തീർത്ത് കഴിച്ചിട്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്. ഇനി മൂന്നാറിലെ മാട്ടുപെട്ടി ഡാം, തേയില തോട്ടം, ടീ ഫാക്ടറി അങ്ങനെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരു മൂന്ന് മണിയോടെ ഊട്ടിയ്ക്ക് തിരിക്കാൻ പ്ലാൻ ചെയ്ത് കൊണ്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്.
കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ കുറച്ച് പിള്ളേർ സെറ്റ് ഞങ്ങളുടെ ‘റെഡ് ബീസ്റ്റ്’ പജീറോയുടെ മുന്നിൽ ചാരി നിന്ന് കൊണ്ട് ഫോട്ടോയെടുക്കുന്നത് കുറച്ചകലെ നിന്ന് ഞങ്ങൾ കണ്ടു. വണ്ടിയുടെ രൂപഭംഗിയിൽ വീണു പോയ പിള്ളേരെല്ലാം വണ്ടിയുടെ പിക്ചറും മുന്നിൽ നിന്നും പിറകിൽ നിന്നുമെല്ലും എടുക്കുന്നുണ്ടായിരുന്നു. അവർ പെട്ടെന്നൊന്നും മാറുന്ന ലക്ഷണം കാണാതായപ്പോൾ നിയാസ് അമൃതിന്റെ കൈയ്യിൽ നിന്ന് കീ ലെസ്സ് എൻട്രി റിമോട്ടോടു കൂടിയ താക്കോൽ വാങ്ങിയിട്ട് അതിൽ ബട്ടണമർത്തി കൊണ്ട് ഡോർ ഓപ്പൺ ആയ കീ..കീ എന്നുള്ള സൈറൺ സൗണ്ട് കേട്ട് ഇൻഡിക്കേറ്റർ മിന്നിയതോടെ ഫോട്ടെ യെടുത്തിരുന്നവരെല്ലാം അതൊക്കെ നിറുത്തി വണ്ടിയുടെ അടുത്തേക്ക് നടന്ന് വരുന്ന ഞങ്ങൾ മൂന്നുപേരെയും തുറിച്ച് നോക്കി നിൽക്കാൻ തുടങ്ങി അവരെ നോക്കി ചിരിച്ചിട്ട് ഞങ്ങൾ മൂന്നാളും വണ്ടിയിൽ കയറി. നിയാസായിരുന്നു അപ്പോൾ വണ്ടിയുടെ സാരഥി.
ആദ്യം ഞങ്ങൾ പോയത് മാട്ടുപെട്ടി ഡാം പരിസരത്തേയ്ക്കാണ്. അവിടെ എത്തിയ ഞങ്ങൾ ബോട്ടിംഗ് നടത്താമെന്ന് കരുതി ഡാം പരിസരത്തേയ്ക്ക് പോയെങ്കിലും ഞായറാഴ്ചയായതിനാൽ അനിയന്ത്രിതമാംവണം തിരക്ക് കണ്ടതോടെ ആ നീക്കം ഉപേക്ഷിച്ച് ഞങ്ങൾ അവിടെ വെറുതെ ചുറ്റിയടിച്ച് നടന്ന് സ്ഥലങ്ങൾ കാണാനും ഒരുമിച്ച് നിന്ന് ഫോട്ടോയൊക്കെ എടുത്തു. ചെറിയ വെയിൽ ഉണ്ടെങ്കിലും അത് തണുപ്പുമായി കൂടി കലരുമ്പോൾ ഒരു പ്രത്യേക സുഖമുളള കാലവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ശേഷം ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനിൽ പോയി അവിടെയും ചുറ്റികറങ്ങി നടന്ന ശേഷം ഹിൽ സ്റ്റേഷനിലേയ്ക്ക് പോയി അപ്പോൾ സമയം ഉച്ചയ്ക്ക് 2 കഴിഞ്ഞിരുന്നു. അവിടെയും കുറച്ച് സമയം ചുറ്റി നടന്ന് സ്ഥലങ്ങൾ കണ്ട ശേഷം ഇനി ഭക്ഷണം കഴിച്ച് ഊട്ടിയ്ക്ക് തിരിയ്ക്കാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് മൂന്നാർ ടൗണ്ണിലേയ്ക്കു പോയി അവിടെ തിരക്ക് കുറവ് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചിറങ്ങിയ ഞങ്ങൾ ഒരു മൂന്നരയോടു കൂടി ഊട്ടിയ്ക്കു തിരിച്ചു. ഊട്ടിയിലേയ്ക്കു പോയപ്പോൾ ഞാൻ തന്നെയായിരുന്നു വണ്ടിയുടെ ഡ്രൈവർ അവന്മാർ രണ്ടും ഭക്ഷണം കഴിച്ച ക്ഷീണത്തിൽ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. കാറിൽ ആകെ നിശബ്ദതയായപ്പോൾ ഞാൻ മെലഡി സോംഗ്സ് ഇട്ട് വണ്ടിയോടിക്കാൻ തുടങ്ങി.
ഊട്ടിയിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള റൂം അമൃതിന്റെ ഒരു പരിചയക്കാരൻ വഴി അവൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ലാതെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്ക് അവന്മാർക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു ആശാൻമാർ രണ്ടും കാടിന്റെ ഉള്ളിൽ കയറി അതിനായി പോയി. മൂത്രമൊഴിച്ചു കഴിഞ്ഞു തിരിയുമ്പോൾ പാമ്പിനെ കണ്ടെന്നും പറഞ്ഞ് പേടിച്ചു നിലവിളിച്ച നിയാസ് സുന അകത്തേയ്ക്കു പോലും ഇടാതെ ഓടി കാറിനടുത്തേക്ക് വരുന്ന കാഴ്ച കണ്ട്
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️