ഒരു പാട് പിക്ചേഴ്സ് ഫോണിൽ എടുത്തു. അവിടെയും കുറേ സമയം ചിലവഴിച്ച ശേഷം ഇനി നാട്ടിലേയ്ക്ക് മടങ്ങാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.
“നാട്ടിൽ നിന്ന് പോന്നപ്പോൾ മുതൽ വണ്ടി ഓടിച്ചത് ഞാനാ ഇനി ആരെങ്കിലും ഓടിക്കെന്ന്” പറഞ്ഞ് ഞാൻ താക്കോലെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചു. അതോടെ അമൃത് ഓടിക്കാമെന്ന് പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി ഇരുന്നു. ഞാൻ പിറകിലെ സീറ്റിലേയ്ക്കും നിയാസ് മുന്നിലും കയറി ചാരി കിടപ്പായി. വണ്ടി സ്റ്റാർട്ടാക്കി കൊണ്ട് അമൃത് അവന്റെ ഫോണിൽ നല്ല ബാസ് ബൂസ്റ്റ്ഡ് ആയിട്ടുള്ള പാട്ടുകൾ കാറിലെ മ്യൂസിക് സിസ്റ്റവുമായി പെയർ ചെയ്തിട്ട് നല്ല സൗണ്ടിൽ വച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു. ഞാൻ കാറിൽ കയറിയ ഉടനെ പിറകിലെ സീറ്റിൽ കിടന്ന് ഉറങ്ങി. ഏകദേശം കേരള ബോർഡർ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിയാസാണ് അമൃത് മുന്നിലെ സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. അത് കണ്ട് ഞാൻ നിയാസിനെ തോണ്ടി കൊണ്ട് ചോദിച്ചു.
“എടാ നീയെപ്പോ മുതലാ ഓടിച്ച് തുടങ്ങിയെ?”
“എന്റെമ്മോ നീയെഴുന്നേറ്റോ എന്ത് ഉറക്കമാടാ ആദി ഇത് ഇവിടെ നടന്ന സംഭവം വല്ലോം നീ അറിഞ്ഞോ?” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്ത് സംഭവം?”ഞാൻ അമ്പരന്ന് കൊണ്ട് ചോദിച്ചു.
“ഈ കിടന്നുറങ്ങണ മൈരൻ ഉറങ്ങി വണ്ടിയോടിച്ചിപ്പോ നമ്മളെ രണ്ടിനേം കൊന്നേനെ” സീറ്റിൽ ചാരി കിടന്നുറങ്ങുന്ന അമൃതിന് നേരെ കൈ ചൂണ്ടി കൊണ്ടാണവനിത് പറഞ്ഞത്.
“എടാ എന്താ ശരിക്കുമുണ്ടായെന്ന് പറ.” ഞാൻ ആകാംക്ഷയിൽ അവനോട് ചോദിച്ചു.
“വണ്ടിയിൽ ഒരു കുലുക്കം പോലെ തോന്നി ഞെട്ടി കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് അമൃത് ഉറങ്ങി കൊണ്ട് സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്നു. വണ്ടിയാണെങ്കിൽ വെട്ടി വെട്ടി പോകുന്നുണ്ട്. ഞാനിവനെ കുലുക്കി വിളിച്ചതോടെ ഇവൻ പെട്ടെന്ന് ഞെട്ടിയുണർന്നിട്ട് വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി അല്ലേൽ നമ്മളിപ്പോ പരലോകത്ത് എത്തിയേനെ. പടച്ചോൻ കാത്തു നമ്മളെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈശ്വരാ…” ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് വിളിച്ചു പോയി അവൻ പറഞ്ഞത് കേട്ട്.
“അതേ ഈശ്വരൻ തോന്നിപ്പിച്ചിട്ടാ ഞാൻ കണ്ണ് തുറന്നെ അല്ലേൽ കാണായിരുന്നു.” നിയാസ് ചിരിച്ച് കൊണ്ടു പറഞ്ഞു.
“ഒരൊറ്റ ചവിട്ട് കൊടുക്കട്ടെ ഞാനീ തെണ്ടിയ്ക്ക്?” ഞാൻ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു.
“ഇപ്പ അവൻ ഉറങ്ങയല്ലേ ഏണീക്കട്ടെ അപ്പോ കൊടുക്കാം നമ്മുക്ക്. മച്ചാനെ ഡീസലടിക്കാറായല്ലോ ഡാ ലൈറ്റ് കത്തി നിൽപ്പായിട്ടുണ്ട്.”
“നീ അടുത്ത പമ്പ് കാണുമ്പോ കയറ്റ്. നമ്മള് ഫുൾ ടാങ്ക് ഇടുക്കീന്ന് ഊട്ടിയ്ക്ക് പോകുമ്പോ അടിച്ചിട്ട് ഇപ്പോഴെ ലൈറ്റ് കത്തിയുള്ളൂലെ ഇത്രയൊക്കെ ഓടീട്ടും. 13 ഒക്കെ മൈലേജ് ഉണ്ടെന്നാ തോന്നണെ” ഞാൻ സീറ്റിലേയ്ക്ക് ചാരി കിടന്നു
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️